” എന്നേക്കാൾ വലിയൊരു കാമുകൻ ഈലോകത്തുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. മുജ്ജന്മത്തിൽ പ്രണയത്തിനായി ജീവൻ വരെ കൊടുത്തവനാണ് ഞാൻ. ഈ പുനർജന്മത്തിൽ അവളെ സ്വന്തമാക്കാൻ ശിവ് എന്ന ശത്രുവിനെ ഇല്ലാതാക്കണം.” 

Movie – Raabta (2017) 

Genre – Fantasy Drama 

Whats Good? 

നായിക-നായകൻ എന്നിവരുടെ കെമിസ്ട്രി. പാട്ടുകൾ. 

Whats Bad? 

അനാവശ്യ ലാഗിംഗ്, ക്ലീഷേ കഥ, ക്ലൈമാക്സ്‌, കോപ്പിയടി. 

Watch Or Not? 

ബോളിവുഡിലെ ഏറ്റവും പഴകിയ സംഗതിയാണ് പുനർജന്മം. എത്ര പടങ്ങൾ കണ്ടു കഴിഞ്ഞു എന്ന് തന്നെ നിശ്ചയമില്ല. വീണ്ടും ഒരു ബോംബ്‌ പുനർജന്മകഥയുമായി എത്തിയിരിക്കുകയാണ് സംവിധായകാൻ. പുതുതായി എന്തെങ്കിലും ഈ സിനിമയിൽ ഉണ്ടോ? ഒട്ടുമില്ല എന്ന് തന്നെയല്ല… നല്ല ബോറടി കൂടിയാണ് ചിത്രം. 

സുഷാന്ത്-കൃതി ജോഡികളെ കാണാൻ തന്നെ നല്ല ആകർഷണം ആയിരുന്നു. സുഷാന്തിന്റെ ശരീരംഭംഗി എടുത്തു പറയേണ്ട ഒന്നാണ്. ശരീരം കൊണ്ടു ഹൃതിക് റോഷനെ പോലെയും അഭിനയം കൊണ്ട് രൺവീർ സിംഗിനെയും ഓർമിപ്പിച്ചു. ബേഫിക്റേ എന്ന പടത്തിലെ പോലെയുള്ള ഒരു കഥാപാത്രമാണ് ശിവ് എന്ന നായകൻ. അതിനാൽ തന്നെ രൺവീർ കാണിച്ച അതേ മാനറിസങ്ങൾ അതേ പോലെ പകർത്തിയ പോലെ അനുഭവപ്പെട്ടു. 

ഗെയിം ഓഫ്‌ ത്രോൺസിലെ ടോത്തരാക്കികളെ കോപ്പിയടിച്ചു ഇതിലും ഒരു വിഭാഗത്തെ ഉണ്ടാക്കിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾ എല്ലാം വിദേശസിനിമകളെ അനുകരിച്ചു ചെയ്യാൻ നോക്കി പരാജയപ്പെട്ടതാണെന്ന് വ്യക്തം. രാജ്‌കുമാർ റാവു അവതരിപ്പിച്ച കഥാപാത്രം ഡെഡ്പൂൾ ആണോ എന്ന് തോന്നി പോകും. ഇന്ത്യൻ സംസ്കാരത്തിൽ എവിടെയും പറയാത്ത ഒരു വിഭാഗത്തെയും വസ്ത്രധാരണവും കേശാലങ്കാരവും ഒക്കെ കാണാം. 

കൃതി നല്ല സുന്ദരിയായി കാണപ്പെട്ടു. രണ്ടു കാലഘട്ടങ്ങളിലുമായി അവതരിപ്പിച്ച കഥാപാത്രങ്ങൾ ബോറല്ല എങ്കിലും നന്നായി എന്ന് ഒരിക്കലും പറയാൻ പറ്റില്ല.  ആദ്യപകുതിയിൽ റൊമാന്റിക്‌ പോർഷനുകളിൽ നന്നായി കെമിസ്ട്രി വർക്ക്ഔട്ട്‌ ആയിട്ടുണ്ട്. അതിനാൽ തന്നെ ആദ്യപകുതി വലിയ പ്രശ്നമില്ലാതെ കണ്ടിരിക്കാം. 

നീർജ എന്ന പടത്തിൽ തന്റെ ക്രൂരത നിറഞ്ഞ കണ്ണുകൾ കൊണ്ട് പ്രേക്ഷകരെ ഭയപ്പെടുത്തിയ ജിം സർഭ് ഈ പടത്തിൽ വില്ലനായി അഭിനയിക്കുന്നു. നല്ലൊരു കഥാപാത്രമാണെങ്കിൽ നന്നാകുമായിരുന്ന ഈ നടനെ വേണ്ടപോലെ ഉപയോഗിച്ചിട്ടില്ല.ചിലരംഗങ്ങളിൽ ഓവർ ആക്ടിങ് ആയിരുന്നു.

ക്ലൈമാക്സ്‌ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ബോറൻ ആണെന്ന് പറയേണ്ടി വരും. നായകന്റെ എർത് കാട്ടികൂട്ടുന്ന കാര്യങ്ങളൊക്കെ കാണുമ്പോൾ തീയേറ്ററിൽ നിന്നിറങ്ങി ഓടാൻ തോന്നും. പിന്നെ മഗധീര ആയി ഇതിന് വലിയ ബന്ധം ഒന്നുമില്ല എന്നൊക്കെ ആര് പറഞ്ഞാലും മൂലകഥയുടെ സാമ്യം ആ വാദം തകർക്കും എന്നിരുന്നാലും മഗധീരയോട് സാമ്യമുള്ള രംഗങ്ങൾ ഇതിലില്ല.

Final Word 

കണ്ടിരിക്കാവുന്ന ആദ്യപകുതിയും ബോറൻ രണ്ടാംപകുതിയും അറുബോറൻ ക്ലൈമാക്സ്‌ നിറഞ്ഞ റാബ്താ നിരാശ നൽകിയ ചിത്രമാണ്.

Rating – 0.5/5