” 6 കോടി രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്! ഞങ്ങൾ മൂന്ന് പേരും ജീവിതകാലം മുഴുവൻ അലഞ്ഞാലും ഇത്രയും തുക സമ്പാദിക്കാൻ ആകില്ല. മുന്നിലുള്ള വഴി ഒരു കിഡ്നാപ്പിംഗ് ആണ്.. റാൻസം ആയി 6 കോടി ചോദിച്ചു അതു കൈപറ്റിയാൽ തീരുന്ന പ്രശ്നങ്ങളെ ഉണ്ടാകൂ.. ആദ്യം ഒരു തോക്ക് സംഘടിപ്പിക്കണം” 

ചിത്രം – രംഗൂൺ (2017) 

വിഭാഗം – സസ്പെൻസ് ത്രില്ലർ. 

Whats Good? 

ത്രില്ലിംഗ് ആയ തിരക്കഥ. ആക്ഷൻ രംഗങ്ങൾ. കുറഞ്ഞ ദൈർഘ്യം. 

Whats Bad? 

നായികയുടെ കഥാപാത്രം, അനാവശ്യ പാട്ടുകൾ. 

Watch Or Not? 

മുത്തു രാമലിംഗം എന്ന ഭൂലോക തോൽവി പടത്തിനു ശേഷം ഗൗതം കാർത്തിക് നായകനായ ചിത്രം. AR മുരുകദാസ് നിർമിച്ചിരിക്കുന്ന ഈ ചിത്രം വളരെ പ്രതീക്ഷ നൽകിയിരുന്നു. ആ പ്രതീക്ഷയെ സംതൃപ്തിപെടുത്തിയ ഒരു ത്രില്ലർ ചിത്രമാണ് രംഗൂൺ. 

ബർമയിൽ നിന്നും പലായനം ചെയ്തു തമിഴ്നാട്ടിൽ എത്തുന്ന നായകൻ എത്തിപ്പെടുന്ന ലോകവും അവിടുന്ന് കിട്ടുന്ന നഷ്ടങ്ങളും തിരിച്ചടികളും പ്രതികാരവും സൗഹൃദവും നന്നായി ചിത്രീകരിച്ച ഈ സിനിമയിൽ മലയാള നടൻ സിദ്ധിക്ക് പ്രധാനപ്പെട്ട ഒരു റോൾ കൈകാര്യം ചെയ്തിരിക്കുന്നു.  

രണ്ടു മണിക്കൂർ നേരം മാത്രമാണ് ദൈർഘ്യം.അതിൽ തന്നെ നായിക,അനാവശ്യ പാട്ടുകൾ എന്നിവ ഒഴിവാക്കിയാൽ നല്ലൊരു ഫാസ്റ്റ് പേയ്‌സ്ഡ് ത്രില്ലർ ആകുമായിരുന്നു.നായികയുടെ ആവശ്യം തന്നെ ഇതിലില്ല. പ്രണയരംഗങ്ങൾ യാതൊരു ആവശ്യവും ഇല്ലാത്തവ ആയിരുന്നു.എന്നാൽ രണ്ടാം പകുതിയോടെ ആ കുറവ് നികത്തി നല്ലൊരു അനുഭവമാണ് ചിത്രം തരുന്നത്.

സ്വർണക്കടത്തും ഹവാലയും എങ്ങനെ നടക്കുന്നു എന്നാധാരമാക്കിയ ഈ ചിത്രത്തിൽ ടിപ്പിക്കൽ ചേരി നായകനെ ഗൗതം കാർത്തിക് നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആക്ഷൻ രംഗങ്ങളിൽ മികവു പുലർത്തി. നായികയുടെ ചിരി നന്നായിരുന്നു. അഭിനയിക്കാൻ അത്ര സ്കോപ് ഉള്ള റോൾ ആയിരുന്നില്ല. 

സൗകാർപേട്ട എന്ന  സ്ഥലം ധാരാളം നോർത്ത് ഇന്ത്യക്കാർ വസിക്കുന്ന ചെന്നൈയിലെ ഒരിടമാണ്. അവിടെ സ്വർണകച്ചവടം നടത്തുന്ന സിദ്ധീക്കിന്റെ കഥാപാത്രം മലയാളച്ചുവയുള്ള തമിഴ് പറയുന്നത് ഒരു കല്ലുകടിയായി തോന്നി. 

Bullet In The Head എന്ന ചൈനീസ് ചിത്രത്തിന്റെ മറ്റൊരു പതിപ്പാണ് രംഗൂൺ. എന്നാൽ അണിയറക്കാർ അതേപ്പറ്റി യാതൊന്നും പറയുന്നില്ല. ഇൻസ്പിരേഷൻ ആയെടുത്ത കഥയ്ക്ക് കൃത്യമായ തമിഴ് ബർമ പശ്ചാത്തലം നല്കിയത് നന്നായിരുന്നു. 

Final Word

ഒരു ത്രില്ലർ എന്ന നിലയിൽ സസ്‌പെൻസും ആക്ഷനും നിറഞ്ഞ നല്ലൊരു ചിത്രം. ത്രില്ലർ സിനിമ പ്രേമികൾക്ക് ധൈര്യമായി കാണാം. 

Rating – 3.25/5