“ഒന്നര വർഷത്തോളം വീട്ടിൽ നിന്നും ഒളിച്ചോടി കഴിഞ്ഞ പോലെയല്ല അവളുടെ ശരീരം.. അവൾ വണ്ണം വെച്ചിരിക്കുന്നു, കൂടുതൽ ആരോഗ്യവതിയും സുന്ദരിയും ആയിരിക്കുന്നു. മെഡിക്കൽ റിപ്പോർട്ടിൽ അവൾ കന്യകയല്ല എന്ന് തെളിഞ്ഞിട്ടുണ്ട്. ഇവളുടെ പിന്നിലെ രഹസ്യം അറിഞ്ഞാൽ മാത്രമേ കാണാതായ എന്റെ മകളെ കുറിച്ചുള്ള വിവരങ്ങളിലേക്ക് എനിക്കെത്താൻ സാധിക്കൂ” 

Movie – The Indruder (2005) 

Language – Dutch

Genre – Crime Drama 

മികച്ച അഭിനേതാക്കളും മികച്ച തിരക്കഥയും ഒത്തുചേർന്നാൽ ഒരു നല്ല ചിത്രം പിറവിയെടുക്കും. അത്തരത്തിൽ ഒരു ചിത്രമാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള The Indruder. 

ഭാര്യയാൽ ഉപേക്ഷിക്കപ്പെട്ട നായകൻ ഒരു ഡോക്ടറാണ്. 14 വയസ്സുള്ള ഒരു മകൾ മാത്രമാണ് അയാൾക്ക്‌ സ്വന്തം എന്ന് പറയാനുള്ളൂ. ഒരിക്കൽ അയാളുടെ മകളെ കാണാതാകുന്നു. 18 മാസം നീണ്ട അയാളുടെ  അന്വേഷണം തന്റെ മകളെ കണ്ടു എന്ന് പറഞ്ഞ ഒരു പെണ്ണിലേക്ക് തിരിയുന്നു. ആ പെണ്ണും 18 മാസമായി കാണാതായ ഒരാളാണെന്ന് അറിയുകയും അവളെ പിന്തുടർന്ന് അവളുടെ ഗ്രാമത്തിൽ എത്തുന്ന നായകന് നേരിടേണ്ടി വരുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.  

ആദ്യത്തെ അര മണിക്കൂർ നല്ല ഫ്ലോയിൽ പോകും. പിന്നെയങ്ങോട്ട് പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള ശ്രമം സംവിധായകൻ ഉപേക്ഷിച്ച മട്ടിലാണ് കഥ നീങ്ങുക. എന്നാൽ നമ്മളെ ഞെട്ടിച്ചു കൊണ്ടു ഒരുചെറിയ വഴിത്തിരിവ് ഉണ്ടാവുകയും അതേ തുടർന്ന് കുറച്ചു എൻഗേജിങ് ആകും. വീണ്ടും പേസിങ് നഷ്ടമാകുന്നു. എന്നാൽ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌ പ്രേക്ഷകന് ലഭിക്കുന്നതോടെ ഈ ചിത്രം നല്ലൊരു അനുഭവമായി മാറുകയാണ്. 

ചിത്രത്തിലെ അഭിനേതാക്കൾ എല്ലാവരും നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. നായകൻ തന്റെ മാനസിക വ്യതിചലനങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ഇത്തിരി ക്ഷമയോടെ കണ്ടാൽ നല്ലൊരു സിനിമാ അനുഭവമായി തീരും ഈ ചിത്രം. 

Click To Download Movie