“അപ്രതീക്ഷിതമായി കണ്ട ഒരു കുഴിയിൽ ആരോ ബന്ധിച്ചിരിക്കുകയായിരുന്നു അവനെ.. ഇരുട്ടത്ത്‌ ഭക്ഷണവും വെള്ളവും ലഭിക്കാതെ അവിടെ കഴിഞ്ഞ അവനു സ്വബോധം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. എന്നെ പോലെ തന്നെ അഞ്ചാം ഗ്രെയ്‌ഡിൽ പഠിക്കുന്നവനാണ് അവനും. അവന്റെ സ്വാതന്ത്ര്യം എന്നിലൂടെ നൽകപ്പെട്ടാൽ അതിൽ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.”

Movie – I Am Not Scared (2008)

Language – Italian 

Genre – Crime Drama

PG – 18+ for Theme and Language. 

ഒരേ സമയം ഒരു ക്രൈം ഡ്രാമ പറയുകയും അതേ നേരം തന്നെ ഫീൽ ഗുഡ് സിനിമയും ആയി തോന്നുന്ന ഒരു ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രം ഒരു കൊച്ചു കുട്ടിയാണ്. പത്തു വയസ്സുള്ള ഒരു കുട്ടിയുടെ മനസ്സിൽ ഉടലെടുക്കുന്ന മാനസിക സംഘർഷങ്ങളാണ് ചിത്രം പറയുന്നത്. 

തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യാനുള്ള മനോഭാവമാണ് ആ കുട്ടിയിൽ ഉടനീളം. അതിനു പിന്നിൽ അപകടങ്ങൾ പതിയിരുന്നാലും അവൻ അതു വക വെക്കാറില്ല. തുടക്കത്തിൽ ഒരു പെൺകുട്ടിയോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുന്ന കൂട്ടുകാരോട് അതു തടയുകയും അവൾക് വേണ്ടി അപകടകരമായ ചില കാര്യങ്ങളും നായകൻ ചെയ്യുന്നുണ്ട്. 

ആരോ തട്ടിക്കൊണ്ടു പാർപ്പിച്ച ഒരു കുട്ടിയെ രക്ഷപ്പെടുത്താനുള്ള അവന്റെ ശ്രമത്തിലൂടെ കഥ പുരോഗമിക്കുന്നു. അതു ചെയ്തവർ അവന്റെ ഉറ്റവരും ഉടയവരും ആണെന്ന അറിവ് പോലും അവനെ പിന്തിരിപ്പിക്കുന്നില്ല. ഒരു കൊച്ചു കുട്ടിക്കു ചെയ്യാവുന്നതിൽ കൂടുതൽ ചെയ്തു ഹീറോയിസം കാണിച്ചു കയ്യടി വാങ്ങുക എന്ന കച്ചവടതന്ത്രങ്ങൾ ഈ സിനിമ പറയുന്നില്ല. പകരം ഹൃദയസ്പർശിയായ ഒരു ക്ലൈമാക്സ്‌ നൽകി പ്രേക്ഷകന്റെ മനം നിറയ്ക്കുന്നു. 

Click To Download Movie