ഗ്രീക്ക് ഭാഷയിലെ ഈ ചിത്രം കാൻസ് ഫിലിം ഫെസ്റ്റിവലിൽ അവാർഡു നേടുകയും ഗ്രീക്കിന്റെ ഒഫീഷ്യൽ ഓസ്കർ എൻട്രി ആയിരുന്നു എന്നും അറിഞ്ഞതിനാൽ ചിത്രം കാണാം എന്ന് തീരുമാനിച്ചു.മാത്രമല്ല ഇതുവരെ നമ്മൾ ആരും കാണാത്ത,കേൾക്കാത്ത ഒരു തീം ആണ് ചിത്രം പറയുന്നത് എന്നും കേട്ടതോടെ കാണാനായുള്ള ആവേശം ഇരട്ടിയായി.

തന്റെ മൂന്ന് മക്കളെ പുറംലോകം കാണാതെ വളർത്തുന്ന ഒരു അച്ഛന്റെയും അമ്മയുടെയും കഥയാണ്‌ ചിത്രം പറയുന്നത്. ഒരാൺകുട്ടിയും രണ്ടു പെൺകുട്ടികളുമാണ് അവർക്കുള്ളത്. പുറം ലോകം കാണിക്കാത്തത് മാത്രമല്ല,വളരെ വലിയ നുണകൾ പറഞ്ഞു അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് അച്ഛൻ. പൂച്ച ഏറ്റവും പേടിക്കേണ്ട ഒരു ജീവി ആണെന്നും പുറം ലോകത്ത് അപകടം പതിയിരിക്കുന്നു എന്നുമൊക്കെ ഇതിൽ പെടും. 

ക്രിസ്റ്റീന എന്ന ഒരു പെണ്ണിനെ ഇടയ്ക്കിടെ അച്ഛൻ കണ്ണുകെട്ടി അവരുടെ വീട്ടിലേക്കു കൊണ്ടു വരും. തന്റെ മകന്റെ ലൈംഗിക ആവശ്യങ്ങൾക്കായാണ് ക്രിസ്റ്റീനയെ എത്തിക്കുന്നത്. ക്രിസ്റ്റീന എന്ന കഥാപാത്രത്തിന് മാത്രമേ ഇതിൽ പേരുള്ളൂ..മകനോടുള്ള ശാരീരിക ബന്ധം കൊണ്ടു തൃപ്തി വരാതെ മൂത്ത പെൺകുട്ടിയുടെ എടുത്തേക്കും ക്രിസ്റ്റീന പോകുന്നുണ്ട്. 

ആദം ഹവ്വ എന്നിവർക്ക് വിലക്കപ്പെട്ട കനി കഴിച്ചയുടൻ നാണം വന്നു എന്ന് മതം പഠിപ്പിക്കുന്നുണ്ട്.എന്നാൽ പുറം ലോകം കാണാത്ത പെൺകുട്ടികൾക്ക് നഗ്നത ഒരു വിഷയമേ അല്ലായിരുന്നു. ക്രിസ്റ്റീന നഗ്നയായി അവളോട്‌ വദനസുരതം ആവശ്യപ്പെടുമ്പോൾ എതിർപ്പൊന്നും കൂടാതെ അവൾ ആവശ്യപ്പെടുന്നത് ഒരു ഹെയർ ബാൻഡ് ആണ്. കൈമുറിയുമ്പോൾ വിരലിൽ വായിലിടുന്ന പോലെയെന്ന ലാഘവത്തോടെ അവൾ അതും ചെയ്യുന്നു. 

ഹെയർ ബാൻഡിനോടുള്ള ആഗ്രഹം മതിയായതോടെ ക്രിസ്റ്റീനയുടെ ബാഗിലുള്ള രണ്ടു VHS കാസറ്റിനോട് ആയി അവളുടെ പ്രണയം. അതിനായി അവൾ ചുണ്ടുകളും നാക്കും ജോലി ചെയ്യുന്നു.പുറം ലോകത്തെ റോക്കി,ജൗസ് എന്നീ സിനിമകൾ ആയിരുന്നു ആ കാസറ്റു. അതു കണ്ട മാത്രയിൽ പുറത്തൊരു നല്ല  ലോകം ഉണ്ടെന്ന അറിവ്  അവളിൽ ഉണ്ടാകുന്നു.അവിടേയ്ക്ക് പോകാനുള്ള ആഗ്രഹം അവളിൽ ഉടലെടുക്കുന്നു. എന്നാൽ തന്റെ ഉളിപ്പല്ലു നഷ്ടപ്പെടാതെ പുറത്തേക്ക് പോകരുത് എന്ന അച്ഛന്റെ വാക്കുകൾ അശരീരിയായി കാതിൽ മുഴങ്ങുന്നു. 

മക്കൾ കാസ്സെറ്റ് കണ്ടു എന്നറിഞ്ഞപ്പോൾ അച്ഛൻ ക്രിസ്റ്റീനയെ മർദിക്കുന്നു.ഇനി പുറത്തു നിന്നും ആരും വേണ്ടാ എന്ന് തീരുമാനിക്കുന്നതോടൊപ്പം പെൺമക്കളിൽ ഒരാളെ തന്റെ മകന് ലൈംഗിക ബന്ധത്തിനായി നൽകുന്നു. അസംതൃപ്തി രണ്ടു പേർക്കും ഒരേപോലെ സമ്മാനിച്ച ആ രാത്രിക്കു ശേഷം അവൾ തന്റെ ഉളിപ്പല്ലു ഒരു ഡംബൽ കൊണ്ടു അടിച്ചു കൊഴിക്കുന്നു. തനിക്ക് പുറത്തേക്ക് പോകാൻ ഈ പല്ല് നഷ്ടപ്പെടണം എന്നതിൽ അവളിൽ വേദനയോ സങ്കടമോ ഉണ്ടാകുന്നില്ല..വന്യമായ ഒരു ചിരി പ്രകടമാകുന്നു. 

തന്റെ വീട്ടിൽ നിന്നും പുറംലോകത്തേക്ക് പോകുന്ന ഒരേ ഒരു വാഹനമായ അച്ഛന്റെ കാറിന്റെ ഡിക്കിയിൽ അവൾ ഒളിക്കുന്നു. പിറ്റേ ദിവസം പുറത്തെത്തുന്ന അച്ഛന്റെ കാറും അതിനുള്ളിൽ ഇനിയെന്താണ് അവളുടെ വിധി എന്നും പ്രേക്ഷകന് നൽകി സിനിമ അവസാനിക്കുന്നു. 

സിമ്പോളിസം നിറയെ ഉൾക്കൊള്ളിച്ച ഒരു മേക്കിങ് ആയിരുന്നിട്ടു കൂടി പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നില്ല. ഓരോ ഗവണ്മെന്റും ഈ അച്ഛനെ പോലെ കുറേ നുണകൾ പറയുകയും അതു വിശ്വസിച്ചു ജീവിക്കുന്ന പ്രജകളുമാണ് ആ മക്കളിൽ പ്രേക്ഷകൻ കാണുന്നത് എന്നുള്ള വാദം ശരിവെച്ചു സിനിമ ഒന്നുകൂടി കണ്ടാൽ ഒരുപാട് അർത്ഥങ്ങൾ സിനിമ തരുന്നു.

അഭിനേതാക്കളുടെ പ്രകടനവും ഞെട്ടിക്കുന്ന ടാബൂ സെക്സും അസ്വസ്ഥതപ്പെടുത്തുന്ന തീമും ഒരിക്കലും നല്ലൊരു സിനിമ അനുഭവം നമുക്ക് സമ്മാനിക്കില്ല എന്നോർമിപ്പിക്കുന്നു. പക്ഷെ പച്ചയായ റിയാലിറ്റി ഒരു ക്യാമറയിൽ പകർത്താൻ ആഗ്രഹിക്കുന്ന ഏതൊരു സിനിമ പിന്നണി പ്രവർത്തകനും പഠിക്കാൻ ധാരാളമുളള ഒരു ചിത്രം. 

Click To Get Film