“സന്തോഷത്തോടെ കടലിൽ ജീവിച്ചിരുന്ന രണ്ടു മത്സ്യകന്യകമാർ ആയിരുന്നു ഞങ്ങൾ. മനുഷ്യരുടെ ഇടയിലെ സ്നേഹവും കരുതലും എന്റെ സഹോദരി ആഗ്രഹിച്ചു..അവരുടെ ലോകത്തേക്ക് ഞങ്ങൾ ചെന്നു. ഞങ്ങളുടെ ശരീരം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. എന്റെ സഹോദരി പ്രണയത്തിനായി കാത്തിരിക്കുമ്പോൾ ഞാൻ മനുഷ്യമാംസത്തിനായി ഒരു ഇരയെ തേടുകയായിരുന്നു” 

Movie – The Lure (2015) 

Language – Polish 

Genre – Musical Fantasy 

PG – 18+ for Nudity. 

പോളിഷ് സംസ്ക്കാരവും അവരുടെ രാത്രിജീവിതങ്ങളും വളരെ റിയാലിറ്റിക്കായി അവതരിപ്പിച്ച ഒരു ചിത്രത്തിൽ മനുഷ്യനെ ഭക്ഷിക്കുന്ന മൽസ്യകന്യകമാരുടെ കഥ പറയുന്നതോടു കൂടി വ്യത്യസ്തമായ ഒരു അനുഭവം ആയി മാറുകയായിരുന്നു ഈ ചിത്രം.  

ഒരു മ്യൂസിക്കൽ ഫാന്റസി എന്ന് പറയുമ്പോൾ ഈ ചിത്രത്തിന്റെ മുക്കാൽ ഭാഗവും പാട്ടുകൾ തന്നെയാണ്. പാട്ടുകളുടെ അതിപ്രസരം മൂലം പ്രേക്ഷകർ സിനിമ കാണുന്നത് നിർത്തുമോ എന്നുള്ള സംശയം അവർക്കുണ്ടായിക്കാനില്ല. രണ്ടു സുന്ദരികളായ നായികമാർ ചിത്രത്തിന്റെ 90% സമയവും നഗ്നരാണ്. 

നഗ്നത മനോഹരമായി,  ഒരു കവിത പോലെ കാണുന്നവരിൽ കാമം എന്ന വികാരം ഉണ്ടാക്കാതെ അവരെ കഥയോട് അടുപ്പുക്കുന്നതിനു നാം വളരെ പെട്ടെന്ന് സാക്ഷികളാകും. യഥാർത്ഥത്തിൽ മനുഷ്യമാംസം ഭക്ഷിക്കുന്ന അവരെക്കാൾ ഭീകരമാണ് മനുഷ്യകുലം എന്നതും ചിത്രം പറയാതെ പറയുന്നു. 

ക്ലൈമാക്സ്‌ വളരെയധികം ഇഷ്ടപ്പെട്ടു. ആ സമയത്തെ സംഗീതവും അഭിനയവും മികച്ചു നിന്നു. ചിത്രം കണ്ടു കഴിയുമ്പോൾ കഥയും കഥാപാത്രങ്ങളും ചെറിയ രീതിയിൽ എങ്കിലും നമ്മെ സ്വാധീനിച്ചിട്ടുണ്ടാകും. 

മ്യൂസിക്കൽ സിനിമകൾ ഇഷ്ടപ്പെടുന്നവർ മാത്രം കാണുക.. കഥയും കഥാപാത്രങ്ങളുടെ വികാരങ്ങളും സംഗീതത്തിലൂടെ പറയുന്ന സിനിമ ആയതിനാൽ എല്ലാതരം പ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ള ഒരു സിനിമയല്ല ഇതെന്ന് കൂടി ഓർമിപ്പിക്കുന്നു. 

Click To Get Film