“ഞങ്ങൾ പ്രതീക്ഷിച്ചതിലും വലിയ നീചന്മാർ തന്നെയാണ് ഇവർ എന്നതിൽ തർക്കമില്ല. എന്നാൽ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള  ഞങ്ങളെപ്പോലെയുള്ള ഓഫീസർമാർ മരണത്തെ പോലും വകവയ്ക്കാതെ ഇവരെ ഉന്മൂലനം ചെയ്തിരിക്കും… പക്ഷെ ഞങ്ങളുടെ മിഷൻ ഒരു പരാജയം ആകാനുള്ള സാധ്യതയുണ്ടോ?? കൂട്ടത്തിൽ ഒറ്റുകാരുണ്ടോ?? 

Movie – Operation Mekong (2016) 

Language – Mandarin 

Genre – Action 

നടന്ന ഒരു വിഷയത്തെ ആധാരമാക്കി എടുത്ത ചൈനീസ് ആക്ഷൻ ചിത്രം. ചൈനയിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്ന്. ഗോൾഡൻ ട്രയാങ്കിൾ എന്നയിടത്തു വെച്ചു നടന്ന രണ്ടു കപ്പലിന് മേലുള്ള ആക്രമണവും തുടർ കൊലപാതകങ്ങളും ഒരു വൻ മയക്കുമരുന്ന് ശൃംഖലയിലേക്ക് ചൈനയെയും തായ്‌ലാൻഡിനെയും മ്യാന്മാറിനെയും എത്തിക്കുന്നു. മയക്കു മരുന്നു മാഫിയയെ ഇല്ലാതാക്കാൻ മൂന്ന് രാജ്യങ്ങളും ചേർന്ന് കഴിവുള്ള ഓഫീസർമാരെ നിയോഗിക്കുന്നു. 

രണ്ടു മണിക്കൂർ നീളമുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗം സമയവും ആക്ഷൻ മൂഡ്‌ നിലനിർത്തിക്കൊണ്ടുള്ള ആഖ്യാനമാണ്. അവസാന അരമണിക്കൂർ നോൺ സ്റ്റോപ്പ്‌ ആക്ഷൻ വരുന്നു.ചേസിംഗ് രംഗങ്ങളും വാഹനങ്ങളുടെ കൂട്ടയിടിയും പൊട്ടിത്തെറികളും എല്ലാം മികച്ച നിലവാരം പുലർത്തുന്നു. അഭിനയം എന്ന വിഭാഗവും മോശമല്ല .കിട്ടിയ വേഷം എല്ലാവരും നന്നായി തന്നെ ചെയ്തിരിക്കുന്നു.

നമ്മൾ സ്ഥിരം കാണുന്ന ഹോളിവുഡ് സിനിമയുമായി യാതൊരു വ്യത്യാസവും ഇല്ല എങ്കിൽ കൂടി ആക്ഷൻ രംഗങ്ങൾ കിടു ആയതിനാലും മികച്ച ഛായാഗ്രഹണവും ഒക്കെ  പ്രേക്ഷകനെ നിരാശനാക്കുന്നില്ല. എത്രയൊക്കെ നല്ല ആക്ഷൻ രംഗങ്ങൾ സമ്മാനിച്ചാലും ചിലയിടങ്ങളിലെ ലാഗിംഗ് മടുപ്പുളവാക്കും. ഈ ജോണറിലെ ഒരു പടത്തിൽ നിന്നും ഇത്രയധികം ലാഗിംഗ് ആരും പ്രതീക്ഷിക്കുന്നില്ലല്ലോ…ആകെ മൊത്തത്തിൽ ആക്ഷൻ പ്രേമികൾക്കായി ഒരുക്കിയ നല്ലൊരു ചിത്രം.

Click To Get Film