“എഴുത്തുകാറായ ഭൂരിഭാഗം ആളുകളും  പുതിയൊരു ഐഡിയക്കായി കാത്തിരിക്കാറുണ്ട്.എന്റെ കഥകൾ എല്ലാം ക്ലീഷേ ആയപ്പോൾ ആസ്വദിച്ചു കൊല ചെയ്യുന്ന അപകടകാരിയായ ഒരു കഥാപാത്രത്തെ ഞാൻ സൃഷ്‌ടിച്ചു. എന്നാൽ ആ കഥാപാത്രം റിയൽ വേൾഡിലേക്ക് വന്നിരിക്കുന്നു… എന്നെ കൊല ചെയ്യുക എന്നതാണ് ലക്ഷ്യം” 

ചിത്രം – ഉരു (2017) 

വിഭാഗം – സസ്പെൻസ് ത്രില്ലർ 

ഭാഷ – തമിഴ്  

Whats Good? 

BGM, പിടിച്ചിരുത്തുന്ന കഥ, സായ് ധൻസിക,കലയരസൻ എന്നിവരുടെ പ്രകടനം. കുറഞ്ഞ ദൈർഘ്യം.

Whats Bad? 

ക്ലാരിറ്റി ഇല്ലാത്ത ആഖ്യാനം. സംശയങ്ങൾ ഉണ്ടാക്കുന്ന രംഗങ്ങൾ, കോപ്പിയടി,ക്ലീഷേ സംഭാഷണങ്ങൾ  

Watch Or Not? 

 കലയരസൻ എന്നൊരു നടൻ ഇന്നൊരു സിനിമയിൽ ഉണ്ടെങ്കിൽ ആ ചിത്രം കഥയ്ക്ക് പ്രാധാന്യം നൽകിയ നല്ലൊരു ചിത്രം ആയിരുക്കും എന്ന നിലയിൽ ഒരു ഇമേജ് അദ്ദേഹം ഇപ്പോൾ നേടിയിട്ടുണ്ട്.അത്തരത്തിൽ ഉള്ള ഒരു സസ്പെൻസ് ത്രില്ലർ ആണ് ഉരു.

പുതിയൊരു ഐഡിയ നായകനായ എഴുത്തുകാരന് കിട്ടുന്നത് കഞ്ചാവ് അടിച്ചപ്പോൾ ആണ്. ഭയം എന്ന വികാരം മുൻ നിർത്തി ഇരയോടൊത്തു ഗെയിം ഒക്കെ കളിച്ചു ആസ്വദിച്ചു കൊല്ലുന്ന ഒരു കൊലയാളിയെ അയാൾ സൃഷ്ടിക്കുന്നു.എന്നാൽ ആ കഥാപാത്രം നേരിൽ രംഗത്തെത്തി അയാളെയും അയാളുടെ ഭാര്യയേയും കൊല്ലാനായി ഇറങ്ങുന്നതോടെ കഥയ്ക്ക് ചൂട് പിടിക്കുന്നു.

Hush എന്ന പടം നന്നായി ചുരണ്ടിയിട്ടുണ്ട് സംവിധായകാൻ. ആദ്യപകുതിയുടെ അവസാനത്തോടെ തന്നെ ഇനിയുള്ള കഥ Hush ആണെന്ന് മനസ്സിലാക്കിയെടുക്കാൻ സാധിക്കും. സായ് ധൻസിക കബാലിക്ക് ശേഷം മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊലയാളിയിൽ നിന്നും രക്ഷപെടാനായി പരിശ്രമിക്കുന്ന നായികയായി രണ്ടാം പകുതി മുഴുവൻ നല്ല പ്രകടനം നൽകി ഈ ചിത്രത്തിലെ ഹീറോ താനാണ് എന്ന് തെളിയിച്ചു.

Hush ലെ എല്ലാ നല്ല രംഗങ്ങളും അതേപോലെ പകർത്തിയ ശേഷം ഞെട്ടിക്കുന്ന(?) ഒരു സസ്പെൻസ് അവിടെ തെളിയുകയാണ്..അതോടു കൂടി എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചാൽ തെറ്റി..ഒരു ട്വിസ്റ്റ്‌, രണ്ടു ട്വിസ്റ്റ്‌..ചറപറ ട്വിസ്റ്റ്‌ എന്ന നിലയിൽ അവസാന അര മണിക്കൂർ…ക്ലൈമാക്സ്‌ കഴിഞ്ഞു എൻഡ് ക്രെഡിറ്റ് സീനുകൾ വരെ നൽകിയിട്ടുണ്ട്.ഇതെല്ലാം മൊത്തത്തിൽ ഉൾകൊണ്ട് ചിത്രത്തെ വിലയിരുത്തുമ്പോൾ നിരാശ ഉണ്ടാകില്ല.

തന്റെ സ്ക്രിപ്ട് സെലെക്ഷൻ മോശം ആകാറില്ല എന്ന് ഒരിക്കൽ കൂടി കലൈ തെളിയിച്ചു. ഒരു ഹോളിവുഡ് ചിത്രത്തിന്റെ കോപ്പി ആയാൽ പോലും പൂർണ്ണമായും ആ സിനിമയെ കോപ്പി ചെയ്യാതെ നല്ല ട്വിസ്റ്റ്‌ എല്ലാം ഉൾപ്പെടുത്തി എടുത്ത ഒരു ചിത്രം.

കൊടൈക്കാനൽ ഇത്ര ഭംഗിയായി ചിത്രീകരിച്ച സിനിമാട്ടോഗ്രാഫർക്കു അഭിനന്ദനങ്ങൾ..ചില സീനുകൾക്ക് തീരെ ക്ലാരിറ്റി ഇല്ലാതെ ഇരുന്നത് ഒരു പോരായ്മയാണ്. ഇരുട്ട് കഴിഞ്ഞു വെളിച്ചം വരുമ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേറ്റയുടൻ ഫുൾ വെളിച്ചത്തിൽ മൊബൈൽ നോക്കിയത്  പോലെയുള്ള ഒരു ഫ്രെയിം മോശമായിരുന്നു.BGM കിടു ആയിരുന്നു.

Final Word 

പാട്ടില്ലാതെ,അനാവശ്യ രംഗങ്ങൾ ഇല്ലാതെ ഒരു സസ്പെൻസ് ത്രില്ലർ ജോണറിനോട് നീതി പുലർത്തിയതായാൽ പോലും Hush എന്ന ചിത്രത്തിലെ രംഗങ്ങൾ കോപ്പി അടിച്ചു എന്ന പരാതി നിങ്ങൾക്ക് ഇല്ലെങ്കിൽ ഇതൊരു ഗംഭീരചിത്രം തന്നെ. തീയേറ്ററിൽ കാണാനായി ശ്രമിക്കുക. സൗണ്ട് മിക്സിങ് എല്ലാം ഗംഭീരം..

Rating – 3.25/5