” മരതക നാണയം… 10 കോടി വിലയുള്ള വസ്തുവാണ്.. പക്ഷെ അതു തൊട്ടാൽ തൊട്ടവൻ മരിക്കും. ഇതുവരെ 132 പേര് മരിച്ചിട്ടുണ്ട്. ഞാനത് കൈക്കലാക്കണം എന്ന് വിചാരിച്ചപ്പോൾ തന്നെ ഈ ആത്മാക്കൾ മുഴുവൻ എന്റെ കൂടെ തന്നെയുണ്ട്.” 

ചിത്രം – മരകത നാണയം (2017) 

വിഭാഗം – ഫാന്റസി, കോമഡി 

Whats Good? 

നിക്കി ഗൽറാണിയുടെ കഥാപാത്രം. ഫ്രഷ് ഐഡിയ.. ബ്രില്ലിയന്റ് മേക്കിങ്, ക്യാരക്ടർ ഡെവലപ്മെന്റ്, നോൺ സ്റ്റോപ്പ്‌ ഹ്യുമർ. 

Whats Bad? 

404…ERROR…NOT FOUND…

Watch Or Not? 

ആദിയുടെ ഒരു ചിത്രം കുറേ നാൾക്കു ശേഷം തമിഴിൽ റിലീസ് ആയിരിക്കുകയാണ്. ഒരു ഫാന്റസി സിനിമയാണ് മരതക നാണയം. ഫാന്റസി എന്ന് പറയുമ്പോൾ പണ്ട് പണ്ടൊരു രാജാവുണ്ടായിരുന്നു.അയാൾ വനദേവതയെ പ്രീതിപ്പെടുത്തി ഒരു മരതകം നേടി.അതു വാളിൽ പിടിപ്പിച്ചു അയാളുടെ സാമ്രാജ്യം വലുതാക്കി.മരിക്കുമ്പോൾ അതു കൂടെ ശവക്കല്ലറയിൽ തന്നെ വെച്ചു. അതു ആരെടുത്താലും അവരെ കൊല്ലാനായി അയാളുടെ ആത്മാവ് കാവൽ നിന്നു. 

നമ്മുടെ നായകൻ സാധാരണ തമിഴ് നായകന്മാരെ പോലെ ഇൻട്രോ പാട്ടും ഫൈറ്റും ഒന്നുമില്ലാതെ കൂട്ടുകാരന് ( നായകന്റെ എർത്ത്) എത്ര സീനുണ്ടോ അത്രയും സീനിൽ മാത്രമേയുള്ളൂ..അപ്പോൾ നായികയുമായി ഡ്യൂയറ്റ് ഇല്ലേ എന്ന് ചോദിക്കാം..തമിഴിൽ അപൂർവമായി സംഭവിക്കുന്ന ഒരു നായികാ കഥാപാത്രത്തെ ഇതിൽ കാണാം. ഒരു പക്ഷെ കുറേ ദ്വയാർത്ഥ കോമഡികളും ലവ്‌ ട്രാക്കും ഒക്കെ നായികയെ വെച്ചു സംവിധായകന് ചിത്രീകരിക്കാമായിരുന്നു..എന്നാൽ അതിനൊന്നും മുതിരാതെ നല്ലൊരു കഥാപാത്രം നായികയ്ക്ക് നൽകി. 

രാംദാസ് എന്ന നടന് കിട്ടിയ വളരെ നല്ലൊരു വേഷം.മാനഗരം സിനിമയ്ക്ക് ശേഷം ഈ കഥാപാത്രവും ഏവരും ഓർത്തിരിക്കും. നായകന്റെ കൂട്ടുകാരനായി വരുന്ന നടന് നല്ലൊരു സ്പെയ്സ് തന്നെയാണ് ചിത്രം നൽകിയിരിക്കുന്നത്.ആനന്ദരാജ്  ഹാസ്യകഥാപാത്രത്തെ അവതരിപ്പിച്ച വിധമെല്ലാം ഒരു ഫ്രഷ്‌നെസ് ഉണ്ടായിരുന്നു. 

നായകൻ,നായിക,വില്ലൻ,മരതകം,മന്ത്രവാദി,ആത്മാക്കൾ എന്നിങ്ങനെ നമ്മൾ കണ്ടുപഴകിയ കഥാപാത്രങ്ങൾ തന്നെയാണെങ്കിലും എല്ലാത്തിനും ഒരു ഫ്രഷ് ഫീൽ ഉണ്ടായിരുന്നു. കൗണ്ടർ എന്ന് പറഞ്ഞാൽ ചില സമയങ്ങളിൽ ബ്ലാക്ക് കോമഡിയും കൂടി കലർത്തിയതായിരുന്നു. ആനന്ദരാജിന്റെ കഥാപാത്രം അവസാനഎൻഡ് ക്രെഡിറ്റിൽ ചോദിക്കുന്ന കാര്യമൊക്കെ രസകരമായിരുന്നു.

എല്ലാ കാര്യങ്ങളും ഹാസ്യരൂപേണ പറയുന്നതിനാൽ തന്നെ പലതും നമ്മൾ സീരിയസ് ആയി എടുക്കില്ല.എന്നാൽ അതു സീരിയസ് ആയി ഒരിക്കലും എടുക്കരുത് എന്ന നിലപാടിൽ തന്നെ സിനിമ അവസാനിപ്പിച്ച വിധം എനിക്കിഷ്ടപ്പെട്ടു.യാമിരുക്ക ഭയമേൻ എന്ന സിനിമയ്ക്ക് ശേഷം എന്നെ ഇത്രയ്ക്കു ചിരിപ്പിച്ച,അതായത് തൃപ്തിപ്പെടുത്തിയ ഫാന്റസി  ചിത്രമില്ല.

Final Word 

ഒരു ഫാന്റസി ചിത്രമാണ്..അതിനാൽ തന്നെ രണ്ടു മണിക്കൂർ പ്രേക്ഷകനെ മറ്റൊരു ലോകത്തെത്തിച്ചു എന്റർറ്റെയിൻ ചെയ്യിക്കാൻ കഴിവുള്ള ഈ ചിത്രം ഇൻട്രു നെറ്റ്റ്‌ നാളൈ പോലെ ഒരു കൾട്ട് ആകാതെ തീയേറ്ററിൽ വൻ വിജയം ആകണം എന്നാഗ്രഹിക്കുന്നു. എന്നാലല്ലേ ഈ ജോണറിൽ ഇനിയും ചിത്രങ്ങൾ ഇറങ്ങൂ..

റേറ്റിംഗ് – 3.5/5