“മധുരൈ മൈക്കിൾ… മധുരയിൽ 18 കൊലപാതകങ്ങൾ ചെയ്തു കൂട്ടുകാരനോടൊത്ത് നാടുവിട്ടു ദുബായിയിൽ എത്തിയപ്പോൾ അയാൾക്ക്‌ വയസ്സ് 30.. ഇപ്പോഴത്തെ അയാളുടെ പ്രായം 58.. ഇതിനിടയിൽ വലിയൊരു കാലം അയാൾ എന്ത് ചെയ്തു എന്നോ എങ്ങനെ ഇത്രയും വലിയൊരു ഡോൺ ആയി എന്നും ആർക്കും വ്യക്തമായി അറിയില്ല.. ഇപ്പോൾ എവിടെ ആയിരിക്കും അയാൾ? 

ചിത്രം – അൻപാണവൻ അസറാതവൻ അടങ്കാതവൻ (2017) 

വിഭാഗം – തള്ള് മൂപ്പൻ 

Whats Good? 

നായകന്റെ ഇൻട്രോ അല്ലാതെ ഈ പടം കണ്ടു നല്ലത് എന്തെങ്കിലും കണ്ടെത്തുന്നവൻ ആണ് ദൈവം.  

Whats Bad? 

നടന്മാർ, പാട്ടുകൾ, കഥ, തിരക്കഥ, ആക്ഷൻ, സംഭാഷണം, നായികമാർ, സംവിധാനം. Etc.. 

Watch Or Not? 

തള്ള് മൂപ്പൻ എന്നൊരു ജോണർ മലയാളികൾ പൊതുവേ കെട്ടുകാണില്ല എന്നാൽ തമിഴിൽ ഇമ്മാതിരി പടങ്ങൾ ധാരാളമുണ്ട്. ഏറ്റവും ഒടുവിൽ ഇറങ്ങിയ വിശാലിന്റെ മരുത് എന്ന പടം തള്ള് മൂപ്പൻ വിഭാഗത്തിലെ മുന്തിയ ഇനം ആയിരുന്നു. STR എന്ന നടന്റെ ഹീറോയിസം കാണിക്കാൻ മാത്രമായി പടച്ചു വിട്ട ഒന്നാണ് ഈ സിനിമ. തുടക്കത്തിൽ ഒരു ഒന്നൊന്നര ഇൻട്രോ സീൻ വരുന്നുണ്ട് അതിൽ ഫാൻസെല്ലാവരും ഹാപ്പി ആകും എന്നുറപ്പ്. 

ഇൻട്രോ കഴിഞ്ഞാൽ പാട്ട് വേണമല്ലോ.. വിഡ്ഢികളായ ഫാൻസ്‌ എന്ന വിഭാഗത്തിനെ പുളകം കൊള്ളിക്കാനായി നിങ്ങൾ ഇല്ലെങ്കിൽ ഞാനില്ല എന്നൊക്കെ പറഞ്ഞു ഒരു പാട്ട് വരും.. സെമ്മ ഹെഡ്ഏക്.. അയ്യോ… പറയാൻ മറന്നു.. നമ്മുടെ പഴയനടി കസ്തൂരി ഇതിലൂടെ തിരിച്ചു വന്നു. Return Of Kasthoori എന്നൊക്കെ എഴുതി കാണിച്ചപ്പോൾ കസ്തൂരി ഒരു സൂപ്പർ ഹീറോ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. കാരണം രക്ഷകന്മാർ വെയ്ക്കുന്ന വിഗ് ഇതിൽ കസ്തൂരിക്കും ഉണ്ടായിരുന്നു. തമിഴച്ചി ഡാാ എന്നൊക്കെ പറഞ്ഞു അഭിമാനം കൊണ്ട പുള്ളിക്കാരിയുടെ വസ്ത്രം തമിഴ് കലാചാരം, പന്പാട് എന്നിവയൊക്കെ കലർന്നതാണല്ലോ എന്നാലോചിക്കുമ്പോൾ ഒരാശ്വാസം.. 

വഴിയേ പോകുന്നവരെ കൊണ്ടെല്ലാം തന്റെ കഥാപാത്രത്തെ തള്ളിക്കുന്ന സിമ്പു സ്വയം പൊക്കിപ്പറയാനും മറക്കുന്നില്ല. രജനികാന്തും കമലഹാസനും ഒത്തുചേർന്ന ഒരാളാണ് താൻ എന്നുവരെ പറയുമ്പോൾ കണ്ണ് നിറഞ്ഞു. ബാഹുബലി വലിയൊരു വിജയം ആയതു രണ്ടു ഭാഗങ്ങൾ ആയി ഇറക്കിയതിൽ പങ്കുണ്ട് എന്നറിഞ്ഞപ്പോൾ ഈ പടവും അവസാനിപ്പിക്കാതെ രണ്ടാക്കി. അതേ ഗയ്സ്… പടം തീരുന്നില്ല.. ഇനി രണ്ടാം ഭാഗം വരുന്നത്രെ.. 

ശ്രിയ, തമന്ന എന്നിവരെ ചുംബിച്ചത് കൂടാതെ Y.G മഹീന്ദ്രനെ വരെ ചുംബിച്ച സിമ്പുവിന്റെ ഡെഡിക്കേഷൻ പ്രശംസനീയമാണ്. പെണ്ണുങ്ങളെ അടച്ചാക്ഷേപിക്കുക, തട്ടിക്കൂട്ട് വരികളിൽ പാട്ട് ഉണ്ടാക്കുക, സ്വയം പൊക്കുക, രജനിയെ മാക്സിമം അനുകരിക്കുക തുടങ്ങി സിമ്പു എന്ന നടൻ സ്ഥിരം കാട്ടികൂട്ടുന്ന പേക്കൂത്തുകൾ ഇതിലും ധാരാളമുണ്ട്. 

വയസായ കഥാപാത്രം ആണെങ്കിലും ചെറുപ്പക്കാരന്റെ ശബ്ദം, കാർ പൊക്കുക, ഡോർ അടിച്ചു തകർക്കുക, ഗുണ്ടകളെ ഒറ്റയ്ക്ക് പഞ്ഞിക്കിടുക തുടങ്ങിയ കാര്യങ്ങളൊക്കെ അശ്വിൻ താത്തയ്ക്ക് കൈ വന്താ കലൈ.. മകളുടെ പ്രായമുള്ള പെണ്ണിനെ കാമത്തോടെ നോക്കുന്നതും കാണിക്കും അതു കാമമല്ല പ്രേമമാണ് എന്നുള്ള ടയലോഗും വയ്ക്കും. 

3 STR എന്നൊക്കെ പറഞ്ഞിട്ട് ആകെ രണ്ടു ഗെറ്റപ്പിൽ ഒരാളെയേ കണ്ടുള്ളൂ.. പിന്നേ ഗ്രാഫിക്സിൽ ഒരാളെ കാണിച്ചു. അയാളും അശ്വിൻ താത്തയും നേർക്ക്‌ നേർ മത്സരിക്കുന്ന രണ്ടാം ഭാഗം സകല ബോക്സ്‌ ഓഫീസ് റെക്കോർഡുകളും തകർക്കട്ടെ എന്നാശംസിക്കുന്നു. 

Final Word 

കൊടും വധം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും. രണ്ടേകാൽ മണിക്കൂർ വെറുപ്പിച്ചിട്ട് അവസാനം GV പ്രകാശിനെ കൂടി കാണിച്ചപ്പോൾ എന്റെ സാറേ…… 

റേറ്റിംഗ് – 0.0/5