” ഡെബോറ…ആദ്യമായി കണ്ടമാത്രയിൽ അവളോട്‌ തോന്നിയ അനുരാഗം എന്റെ ജീവിതം തന്നെ മാറ്റി മറിക്കും എന്ന് ഞാൻ കരുതിയിരുന്നില്ല. വിദഗ്ദമായി കാർ ഓടിക്കും എന്ന കഴിവ് ഞാൻ ഉപയോഗിക്കുന്നത് ബാങ്ക് മോഷണത്തിന് പോകുന്നവരെ രക്ഷിക്കാൻ മാത്രമാണ്… എല്ലാം നിർത്തി ഇവളുടെ കൂടെയൊരു ജീവിതം എനിക്കാകുമോ? 

Movie – Baby Driver (2017) 

Genre – Action 

Whats Good? 

സംഗീതവും ആക്ഷനും സമന്വയിപ്പിച്ച ആഖ്യാനം,  അപ്രതീക്ഷിത രംഗങ്ങൾ,  ആക്ഷൻ-ചേസിംഗ് രംഗങ്ങൾ, ജാമി ഫോക്സ്, കെവിൻ സ്‌പേസി എന്നിവരുടെ പ്രകടനം.

Whats Bad? 

ഊഹിക്കാൻ സാധിക്കുന്ന ക്ലൈമാക്സ്‌. 

Watch Or Not? 

തന്റെ ഒരു ദിവസത്തിൽ മുഴുവൻ നേരവും ഐപോഡിൽ പാട്ടുകൾ കേൾക്കുന്ന ബേബി എന്ന നമ്മുടെ നായകൻ സമർത്ഥനായ ഒരു ഡ്രൈവറാണ്.തന്റെ കഴിവ് ഡോക്( കെവിൻ സ്‌പേസി) എന്നയാളുടെ നിർദ്ദേശപ്രകാരം ബാങ്ക് കൊള്ളയടിക്കുന്നവരെ സഹായിച്ചു രക്ഷപ്പെടുത്താൻ മാത്രമാണ് ഉപയോഗിക്കുന്നത്. ഡോകിന്റെ കൂടെയുള്ള സഹവാസം ഒരു മിഷനോട് കൂടി നിർത്താം എന്നതിനാൽ തന്റെ അവസാന മിഷൻ കഴിഞ്ഞു സമാധാനത്തോടെ കാമുകിയായ ഡെമോറ (ലിലി ജെയിംസ്‌) യോട് കൂടി   ജീവിക്കാൻ തീരുമാനിക്കുന്ന ബേബിയുടെ ജീവിതത്തിലെ വഴിത്തിരിവുകളാണ് പടം പറയുന്നത്. 

ഒറ്റവാക്കിൽ പറഞ്ഞാൽ ഉഗ്രൻ പടം. ആക്ഷൻ ചേസിംഗ് രംഗങ്ങൾ തീയേറ്ററിൽ കാണുമ്പോൾ കിട്ടുന്ന ഫീൽ എനിക്ക് നിങ്ങളെ എഴുതി അറിയിക്കാൻ സാധിക്കില്ല. കെവിൻ സ്‌പേസിയെ പോലൊരു നടന്റെ സാമിപ്യം എടുത്തു പറയേണ്ടതാണ്.എന്നാൽ അവസാന രംഗങ്ങളിൽ കാമുകിയുടെ കൂടെ ബേബിയെ കാണുന്ന ഇദ്ദേഹം പെട്ടെന്ന് ഒരു നന്മ മരമായി മാറിയത് വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ടില്ല. 

Bad Ass എന്ന വാക്കിനു അനുയോജ്യൻ ജാമി ഫോക്സ് ചെയ്ത കഥാപാത്രം തന്നെ.തുടക്കം മുതൽ ഒടുക്കം വരെ തന്റെ കഥാപാത്രം എന്താണോ അതിനോട് നീതിപുലർത്തി തന്നെ അഭ്രപാളിയിൽ തിളങ്ങി. Bats എന്ന പുള്ളിയുടെ കഥാപാത്രം ആരെയും ആകർഷിക്കും വിധമാണ്. ജോൺ ഹാം എന്ന നടൻ ക്ലൈമാക്സ്‌ രംഗങ്ങളിലൊക്കെ കിടു ആയിരുന്നു. ഒരു ജോൺ വിക് സ്റ്റൈൽ ഒക്കെ തോന്നി. 

രണ്ടു സുന്ദരിമാരാണ് ചിത്രത്തിൽ നായികമാർ. നായകന്റെ കാമുകിയായി വരുന്ന ലിലി ജെയിംസ്‌ ശരാശരി പ്രകടനം കാഴ്ചവെച്ചപ്പോൾ എന്നിലെ പ്രേഷകന് എയ്‌സ ഗോൺസാലസ് എന്ന നടിയെ പെരുത്ത് പിടിച്ചു. അവളാ മെഷീൻ ഗൺ എടുത്താൽ ഉണ്ടല്ലോ എന്റെ സാറേ…

വെൽ..നായകൻ…രാം ചരൺനെ പോലെ ഭൂരിഭാഗവും ഒരേ ഭാവം തന്നെയായിരുന്നു മുഖത്ത്.എന്നാൽ ഇമോഷണൽ രംഗങ്ങൾ ആവശ്യപ്പെടുന്ന രംഗങ്ങൾ ഒന്നും ഇല്ലാത്തതിനാലും പേര് പോലെ തന്നെ ഒരു  ഡ്രൈവറുടെ പണി എന്താണാവോ അതു ഭംഗിയായി ചെയ്തു.ചേസിംഗ് രംഗങ്ങളൊക്കെ മികവു പുലർത്തി. 

പടം തുടങ്ങി അര മണിക്കൂർ കഴിയുമ്പോൾ തന്നെ ബാക്കിയുള്ള കഥ ഊഹിക്കാൻ പറ്റും എന്നൊരു കുറവു മാത്രമേ ഞാൻ ഈ സിനിമയിൽ കണ്ടുള്ളൂ..അതൊരു വലിയ കുറവായി തോന്നിയുമില്ല. മിക്കവാറും ആക്ഷൻ പടങ്ങളും ഇങ്ങനെയൊക്കെ തന്നെയാണല്ലോ. 

Final Word 

One last ride എന്ന് പറഞ്ഞു എല്ലാ കൊല്ലവും ആളെ പറ്റിക്കുന്ന മൊട്ടത്തലയന്മാരുടെ സൊ കോൾഡ് ആക്ഷൻ പടങ്ങളെക്കാൾ 100 മടങ്ങു മികച്ച ചിത്രം. ഒരു ആക്ഷൻ ക്രൈം സിനിമ എന്ന നിലയിൽ ഭൂരിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ പ്രാപ്തിയുള്ള നല്ലൊരു ചിത്രം. 

Rating – 3.5/5