Simian Flu Virusന് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.. മനുഷ്യന്റെ സംസാരശേഷി ഇല്ലാതാക്കുന്നതടക്കം പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. ഇൻഫെക്ട് ആയവരെ കൊന്നുതള്ളണം എന്നുള്ള ചിന്താഗതിയാണ് കേണലിനു.. സ്വന്തം മകനെ വരെ അയാൾ ഇല്ലാതാക്കി.. അയാളുടെ സൈന്യത്തിനെതിരെയുള്ള പടയൊരുക്കങ്ങളും നടക്കുന്നുണ്ട്. കേണലിനോടുള്ള പക പെട്ടെന്ന് അടങ്ങുന്നതല്ല..പ്രതികാരമാണ് അതിനുള്ള മരുന്നു..

Film – War For The Planet Of The Apes (2017) 

Genre – Science Fiction, Drama, Action 

Whats Good? 

CGI, VFX, BGM, DOP തുടങ്ങി ചിത്രത്തിന്റെ ടെക്നിക്കൽ സൈഡ് പക്കാ പെർഫെക്ഷൻ നൽകുന്നു. ഇമോഷണൽ രംഗങ്ങൾ. ആക്ഷൻ കൊറിയോഗ്രാഫി. 

Whats Bad? 

ഇമോഷണൽ രംഗങ്ങളുടെ അതിപ്രസരം.  

Watch Or Not? 

ചുരുക്കം ട്രിളജികൾ മാത്രമേ എല്ലാവരെയും ഒരേപോലെ തൃപ്തിപ്പെടുത്തൂ.. അത്തരത്തിൽ കഴിഞ്ഞ രണ്ടു ഭാഗങ്ങൾ ഗംഭീരമാക്കിയ ശേഷമുള്ള സീസറിന്റെ മൂന്നാമത്തെ വരവും അതിഗംഭീരം തന്നെ. ഇത്തവണ തന്റെ ഭാര്യയേയും മകനെയും കൊന്ന കേണലിനെതിരെ പ്രതികാരം ചെയ്യാൻ പോവുകയാണ് സീസർ.  

തുടക്കം തന്നെ കാണിക്കുന്ന യുദ്ധരംഗത്തിൽ തുടങ്ങി പ്രേക്ഷകനെ വിസ്മയിപ്പിക്കുകയാണ് ഈ ചിത്രം. Apes ന്റെ CGI, യെ പറ്റി ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. ചിമ്പാൻസി ആയാലും ഒറാങ്ഊട്ടാൻ ആയാലും ഗൊറില്ല ആയാലും ശരിക്കുള്ള കുരങ്ങുകളെ പോലെ തന്നെയാണ് നമുക്ക് തോന്നുക. സീസർ എന്ന കഥാപാത്രത്തിന് പറ്റിയ നല്ല കൊലമാസ്സ് വില്ലനാണ് ഇത്തവണ ഈ ചിത്രത്തിൽ.. കോബയെ ഇടയ്ക്കിടെ കാണിക്കുന്നുണ്ട് എങ്കിലും കോബയെ വെല്ലുന്ന വില്ലനാണ് ഇതിലെ കേണൽ.. റെഡ് എന്ന ഗൊറില്ലയോട് കുറേ ദേഷ്യവും തോന്നും.  

ബാഷയിൽ രജനി കാന്തിനെ കെട്ടിയിട്ടു അടിക്കുന്ന പോലെയൊരു സീൻ ഇതിലുമുണ്ട്. നായകന്റെ ബുദ്ധിമുട്ട് പ്രേക്ഷകനിൽ പരമാവധി എത്തിക്കുന്ന ഇന്ത്യൻ സിനിമയുടെ ഇമോഷണൽ ട്രിക്‌സ് ഇപ്രാവശ്യം നമുക്ക് ഹോളിവുഡിൽ നിന്നും കിട്ടുന്നു. ഇത് മാത്രമല്ല, ഒരു കൂട്ടം തന്നെ സീസറിനായി ആർപ്പു വിളിക്കുന്നത്‌ കണ്ടപ്പോൾ ബാഹുബലി ഓർമ വന്നു. ഇതേപോലുള്ള സംഗതികൾ ഇന്ത്യൻ സിനിമയിൽ നിരന്തരം കാണുന്നതാണ്.. ഇത്തവണ ഇതിൽ കണ്ടപ്പോൾ ഒരു കൗതുകം തോന്നി.  

ഇമോഷണൽ സീനുകൾ ചിത്രത്തിന്റെ ഹൈലൈറ്റു ആണ്. എന്നാൽ അതേ ഇമോഷണൽ രംഗങ്ങൾ തന്നെ ഓവറായി ബോറാക്കുമോ എന്നുള്ള അവസ്ഥയിൽ വരെ എത്തി എന്നതാണ് ഞാൻ എന്ന പ്രേക്ഷകന്റെ അനുഭവം. രണ്ടര മണിക്കൂർ എന്ന ദൈർഘ്യം കുറച്ചു കൂടുതലായും അനുഭവപ്പെട്ടു. എന്നാൽ സിനിമ മൊത്തത്തിൽ തരുന്ന സന്തോഷവും സംതൃപ്തിയും ഈ കുറവെല്ലാം ഇല്ലാതാക്കുന്നു എന്നതാണ് സത്യം.  

Final Word 

ഒരേപോലെ സീസർ ഫാൻസിനെയും അല്ലാത്തവരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം. തീയേറ്ററിൽ നല്ലൊരു ദൃശ്യവിരുന്നാണ് ഈ ചിത്രം എന്നതിൽ സംശയമില്ല.