“ജീവിതത്തിൽ എല്ലാവർക്കും ഒരു ലക്ഷ്യം കാണും. ആ ലക്ഷ്യത്തിൽ എത്തി വിജയിക്കുന്നവരെ മാത്രമേ നാം കാണുന്നുള്ളൂ.. പരാജയപ്പെട്ടു മടങ്ങിയവരെ ഈ ലോകം അറിയുന്നില്ല. എന്റെ ലക്ഷ്യം വിജയിക്കുമോ ഇല്ലയോ എന്നറിയില്ല.. എന്നാൽ എന്റെ അച്ഛൻ പറയും പോലെ.. തോറ്റാലും ജയിച്ചാലും മീസയെ മുറുക്ക്!…”

ചിത്രം – മീസയെ മുറുക്ക് (2017) 

വിഭാഗം – മ്യൂസിക്കൽ കോമഡി 

Whats Good??

Hip Hop Thamizha യുടെ മ്യൂസിക്, ബോറടിയില്ലാത്ത ആഖ്യാനം,  കോളേജ് ലൈഫിന്റെ സുഖം ഓർമിപ്പിക്കുന്ന രംഗങ്ങൾ, വിവേകിന്റെ പ്രകടനം, BGM & DOP. 

Whats Bad?? 

ചില രംഗങ്ങൾ കാണുമ്പോൾ സമാന തീമിലുള്ള മറ്റുള്ള ചിത്രങ്ങൾ ഓർമ വരുന്നത്. 

Watch Or Not?? 

Hip Hop ആദിയുടെ ഫാൻസിനെ പറ്റി പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല എന്നത് ഈ സിനിമയുടെ തമിഴ്‌നാട്ടിലെ ഷോയുടെ എണ്ണവും കളക്ഷനും പറയും. ആദിയും ജീവയും ചേർന്ന് തന്നെ കഥ തിരക്കഥ സംഭാഷണം സംവിധാനം സംഗീതം എന്നിവ നിർവ്വഹിച്ചു ആദി നായകനായി അഭിനയിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നത് സുന്ദർ സി ആണ്. ആദിയുടെ സ്വന്തം ജീവിതകഥ കുറേ ഇമാജിനേഷനൊക്കെ ചേർത്തു ഒരു ടിപ്പിക്കൽ സിനിമാറ്റിക് എക്സ്‌പീരിയൻസായാണ് മീസയെ മുറുക്ക് എന്ന ഈ ചിത്രം.  

കഥയുടെ നായകൻ എന്ന് പറഞ്ഞു പരിചയപ്പെടുത്തുന്നത് വിവേകിനെയാണ്. അപ്പാ എന്നാണ് കഥാപാത്രത്തിന്റെ പേര്. അച്ഛൻ എന്നതല്ലാതെ അദ്ധേഹത്തിന്റെ യഥാർത്ഥ പേര് പറയുന്നില്ല. അത്യുഗ്രൻ മാസ്സ് ഡയലോഗുകളൊക്കെ അദ്ദേഹത്തിനുണ്ട്. തമിഴർ നല്ല കയ്യടിയോടെ അതൊക്കെ വരവേൽക്കും എന്നുറപ്പ്. ഇടയ്ക്കിടെ മാത്രം വന്നുപോകുന്ന കഥാപാത്രമായിപ്പോയോ എന്ന് നമ്മൾ ഓർക്കുന്നിടത്ത് അദ്ദേഹം സ്ക്രീനിൽ പ്രത്യക്ഷപ്പെടും. പടം അവസാനിക്കുമ്പോൾ അഭിനയിച്ചവരുടെ പേര് എഴുതിക്കാണിക്കുമ്പോൾ പ്രഥമസ്ഥാനം കരസ്ഥമാക്കിയ വിവേക് ഈ സിനിമയിലൂടെ വളരെ നല്ല പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. 

ആദി ബോറടിക്കാത്ത കഥയും തിരക്കഥയും കയ്യടിപ്പിക്കുന്ന സംഭാഷണങ്ങളും രോമാഞ്ചം ഉണർത്തുന്ന BGM ആസ്വദിക്കാവുന്ന ഹിറ്റായ ഗാനങ്ങൾ എന്നിവ ഒരുക്കിയെങ്കിലും അഭിനയത്തിൽ ശരാശരി ആയിരുന്നു. എന്നാൽ പോലും GV പ്രകാശ് കുമാറിനെ പോലെ വെറുപ്പിക്കാനൊന്നും പോയില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല ആദിയുടെ ആദ്യചിത്രം എന്ന പരിഗണന കൂടി നൽകിയാൽ ഇതൊരു കുറവായി തോന്നുകയേ ഇല്ല.  Cute ആയ ചില എക്സ്പ്രെഷൻ ആദിയുടെ വക സിനിമയിലുണ്ട്. 

നായികയ്ക്ക് സഞ്ജിത ഷെട്ടിയുടെ മുഖഛായ ഉണ്ടായിരുന്നു. കാര്യമായി അഭിനയിക്കാൻ ഒന്നുമില്ലായിരുന്നു. കിട്ടിയ റോൾ തരക്കേടില്ലാതെ ചെയ്തു പോയി. അതുപോലെ ഒരുപാട് അഭിനേതാക്കൾ വന്നുപോകുന്നു. അവരുടെ പ്രകടനങ്ങളിൽ കുറവുകൾ ഒന്നും കാണുന്നില്ല. 

സില്ലുന് ഒരു കാതൽ,  ഹാപ്പി ഡെയ്സ് എന്നിവയൊക്കെ ഇടയ്ക്കിടെ ഓര്മപ്പെടുത്തും എന്നൊരു കുറവു മാത്രമേ സിനിമയിൽ തോന്നിയുള്ളൂ. ക്ലൈമാക്സ് നിർത്തിയ വിധം ഇംതിയാസ്‌ അലിയുടെ റോക്‌സ്റ്റർ എന്ന പടത്തിന്റേതുമായി സാമ്യം തോന്നി. 

Final Word 

രസകരമായ ഒരു ചിത്രം. കോമഡി, സെന്റിമെന്റ്സ്, ഇൻസ്പിരേഷൻ, ഡാൻസ്, ഹിപ് ഹോപ്പ് മ്യൂസിക്, മാസ് ഡയലോഗുകളും രംഗങ്ങളും എന്നിങ്ങനെ എല്ലാ വിധ പ്രേക്ഷകരെയും കയ്യിലെടുക്കാൻ കഴിവുള്ള ഒരു ചിത്രം. നല്ലൊരു ക്രൗഡിൽ സിനിമ കണ്ടിരുന്നെങ്കിൽ കുറച്ചൂടെ ആസ്വാദ്യകരമായേനെ എന്ന് തോന്നി. കേരളത്തിൽ തണുപ്പൻ പ്രതികരണമാണ് ആദ്യഷോയ്ക്ക് ലഭിച്ചത്. ഫെസ്റ്റിവൽ മൂഡിലുള്ള ചിത്രങ്ങൾ പത്തിൽ താഴെ ആളുകളുമായി കണ്ടാൽ ഒരു ഗുമ്മുണ്ടാകില്ല.