ചില ചിത്രങ്ങൾ ഇറങ്ങുന്നതിനു മുൻപ് തന്നെ നമുക്കറിയാം യാതൊരു ആവശ്യവുമില്ലാതെ ഇറങ്ങുന്നതാകും എന്ന്. അത്തരത്തിൽ ഒരു ചിത്രമാണ് Transformers The Last Knight.  
ചിത്രം കണ്ടു ഏകദേശം ഒരു മാസം കഴിഞ്ഞിട്ടും ഇതിനെ പറ്റി യാതൊന്നും തന്നെ എഴുതാൻ തോന്നാതെ ഇരുന്നത് തന്നെ ഈ സിനിമയിൽ പറയത്തക്ക യാതൊന്നും ഇല്ല എന്ന കാരണത്തിനാൽ ആണ്. ഒപ്ടിമസ് പ്രൈം എന്ന കേന്ദ്ര കഥാപാത്രം വെറും മിനുട്ടുകൾ മാത്രമാണ് സിനിമയിൽ ഉള്ളത്.  
ഈ സീരീസിലെ സിനിമകളിൽ എല്ലാം ഹോട് ആയ നായികമാർ തന്നെ വേണമെന്ന നിര്ബന്ധം ഈ സിനിമയിലുമുണ്ട്. 16 വയസ്സ് എന്ന് പറഞ്ഞു വരുന്ന പെൺകുട്ടി മുതൽ നായകന്റെ പിറകെ ഓടുന്ന നായിക അടക്കം എല്ലാവരും ഹോട്ട് തന്നെ.  
ഇന്ത്യയിൽ എന്തിനു A സർട്ടിഫിക്കേറ്റ് നൽകി എന്നതിന് വ്യക്തമായ ഉത്തരമില്ല. പ്രാദേശിക സിനിമകൾ വിജയിക്കണം എന്നുള്ള ലക്ഷ്യം മുന്നിൽ കണ്ടാണോ എന്നറിയില്ല. എന്തൊക്കെ ആയാലും വെറും 3D എഫക്ട് വാരി വിതറിയാൽ പടം നന്നാകില്ല എന്നുറപ്പിച്ചു പറയുന്ന ബോറൻ ചിത്രം.