നമ്മുടെ നായകൻ ഒരു എഴുത്തുകാരനാണ്.ഹൊറർ ആണ് ഇഷ്ടവിഷയം. ഹൊററും കൂടെ സെക്സും ആകുമ്പോൾ വായനക്കാർ കൂടും എന്ന തത്വം ചൂഷണം ചെയ്തു വേണ്ട രീതിയിൽ ഫേമസ് ആയിട്ടുണ്ട് ടിയാൻ. ഹൊറർ നോവലുകൾ എഴുതി മടുത്തപ്പോൾ ഒരു ചേഞ്ച്‌ അയാൾക്ക്‌ ആവശ്യമായി തോന്നി. പ്രണയകഥയിലേക്ക് അയാൾ തിരിഞ്ഞു. എഴുതാൻ നോക്കുന്നു.. ശരിയാവുന്നില്ല… വീണ്ടും നോക്കുന്നു… നോ രക്ഷ…ഒടുവിൽ സ്വന്തം ജീവിതം അയാൾ എഴുതുകയാണ്.. അയാളുടെ ബാല്യകാലസഖിയും കാമുകിയുമായ ബിന്ദുവിനെ പറ്റി..  ടിപ്പിക്കൽ പൈങ്കിളി എയർപോർട്ട് ക്ലൈമാക്സ്‌ ഒക്കെയുള്ള ഒരു പടം ആകുമെന്നാണ് കരുതിയത്. എന്നാൽ ക്ലൈമാക്സ്‌ വളരെ വ്യത്യസ്തമായ ഒന്നാണ്. താരങ്ങൾ അവർക്ക് കിട്ടിയ വേഷം ഭംഗിയാക്കി. മനസ്സിൽ നിൽക്കുന്ന പാട്ടുകളോ സീനുകളോ ഒന്നുമില്ല. ചുമ്മാ ഒന്ന് കണ്ടിരിക്കാം.. അത്ര മാത്രം!