“എനിക്ക് ആത്മഹത്യ ചെയ്യണം.. ഒരിക്കൽ എങ്കിലും വിജയകരമായി…ഓരോ തവണയും ഞാൻ രക്ഷപ്പെടുന്നു… എന്നാൽ അവസാനശ്രമം എല്ലാതവണത്തേയും പോലെ അല്ലായിരുന്നു. ശ്രമം പതിവുപോലെ പാളി എങ്കിലും അതിനു ശേഷം എനിക്ക് 4 ആത്മാക്കളെ കാണാൻ കഴിയുന്നു. ഞാൻ എവിടെ പോയാലും അവർ കൂടെയുണ്ട്.. അവരുടെ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കാതെ അവർ എന്നെ വിട്ടുപോകില്ല എന്നാണ് പറയുന്നത്” 

Movie – Hello Ghost (2015) 

Genre – Comedy 

Original Language – Korean 

വളരെ രസകരമായ ഒരു കൊറിയൻ ചിത്രം. My Sassy Girl എന്ന ചിത്രത്തിലെ നായകന്റെ മറ്റൊരു മികച്ച ചിത്രം. ആത്മാക്കളെ കാണാൻ പറ്റുന്നവരുടെ കഥകൾ ഒരുപാട് സിനിമായാക്കിയിട്ടുണ്ട് ഇതിന് മുന്പും. എന്നാൽ ഈ ചിത്രത്തിന്റെ പ്രത്യേകത ഇതിന്റെ തിരക്കഥ തന്നെയാണ്. പടം കഴിയുമ്പോൾ ഒരു ചെറു പുഞ്ചിരി നമ്മുടെ മുഖത്തുണ്ടാകും. 

ചിരിപ്പിക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അതും ഒരു വിദേശചിത്രത്തിലെ നമുക്ക് പരിചയമില്ലാത്ത ആളുകളുടെ അഭിനയം കണ്ടുകൊണ്ട്. ആ കാര്യത്തിൽ ഇതിലെ നായകൻ അടക്കം പലരും വിജയിച്ചിട്ടുണ്ട്. കോമഡിക്ക് വേണ്ടി രംഗങ്ങൾ സൃഷ്ടിക്കാതെ കഥയുടെ ഫ്ലോയിൽ തന്നെ നർമരംഗങ്ങൾ വരുന്നു.  

ക്ലൈമാക്സ്‌ വളരെ ഹൃദയസ്പര്ശിയാണ്. ഇത്തരത്തിൽ ഒരു ഇമോഷൻ ഒരു കോമഡി ചിത്രത്തിൽ എങ്ങനെ കൃത്യമായി ചേർക്കാം എന്നത് ഒരു കഴിവുള്ള സംവിധായകന് മാത്രമേ കഴിയൂ… ആ രംഗങ്ങൾ പടം കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ആഴത്തിൽ പതിക്കും.  

മൊത്തത്തിൽ വളരെ നല്ലൊരു ചിത്രം. ഇടക്ക് നിങ്ങൾക്ക് ബോറടിച്ചാൽ (സാധ്യതയില്ല.. എന്നാലും…ബഹുജനം പലവിധം എന്നല്ലേ  ) നിർത്തിക്കളയരുത്. മുഴുവൻ കാണുക.. ക്ലൈമാക്സ്‌ നിങ്ങളെ തൃപ്തരാക്കും.  
Click To Get Movie