“എന്റെ പേര് ഇന്ദു. നവീൻ സർക്കാർ എന്നയാൾ എന്നെ വിവാഹം ചെയ്തതോടെ ഇന്ദു സർക്കാർ എന്നായി എന്റെ പേര്. എന്റെ ഭർത്താവ് ഒരു ഗവർമെന്റ് ജീവനക്കാരൻ ആയതിനാലും ഉയർന്ന രാഷ്ട്രീയ പ്രവർത്തകരെ പരിചയമുള്ളതിനാലും പ്രധാനമന്ത്രി തുടങ്ങിവെച്ച ഈ എമർജൻസി കാലയളവിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടായില്ല. എന്നാൽ ഇന്നെന്റെ കണ്മുന്നിൽ വെച്ചു അത്രയും ആളുകൾ കൊലചെയ്യപ്പെടുന്നത് കണ്ടപ്പോൾ… അവിടെ നിന്നും ഞാൻ രക്ഷിച്ച ഈ രണ്ട് കുട്ടികളുടെ ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ… എന്നാൽ കഴിയുന്ന രീതിയിൽ പ്രതികരിക്കണം എന്നുറപ്പിച്ചു…”

Movie – Indu Sarkar (2017) 

Genre – Political Drama Thriller 

Whats Good?? 

സംഭാഷണങ്ങൾ, Kirti Kulhari യുടെ പ്രകടനം, ക്ലൈമാക്സിലെ പാട്ട്.  

Whats Bad?? 

എൻഗേജിങ് അല്ലാത്ത രണ്ടാം പകുതി.  

Watch Or Not?? 

മധുർ ഭണ്ഡാർക്കർ ഇന്ദു സർക്കാർ എന്ന പേരിൽ ഇന്ത്യയിലെ അടിയന്തിരാവസ്ഥക്കാലം സിനിമയാക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ എല്ലാവരും കരുതിയത് ഇന്ദു എന്നാൽ ഇന്ദിര ഗാന്ധിയെ ആണെന്നും അവരുടെ കഥ ആണെന്നുമാണ്‌. എന്നാൽ എമർജൻസി പീരിയഡിൽ നടന്ന ഒരു സംഭവം എന്നതിൽ ഉപരി യാതൊന്നും തന്നെ ഈ ചിത്രത്തിൽ ഇല്ല.  

ഇന്ത്യയുടെ എമർജൻസി കാലത്ത് യഥാർത്ഥത്തിൽ എന്തൊക്കെ നടന്നു അധികം ആർക്കും അറിയില്ല. അക്കാലത്തു പത്രങ്ങളിൽ വരുന്ന വാർത്തകൾ സെൻസർ ചെയ്യുമായിരുന്നു. ലക്ഷക്കണക്കിന്‌ ആളുകളെ നിർബന്ധപൂർവം വന്ധ്യംകരണം ചെയ്തു എന്നും കുറേ പേരുടെ വീടും സ്ഥലങ്ങളും പിടിച്ചെടുക്കുകയൂം ധാരാളം ആളുകളെ കൊലപ്പെടുത്തുകയും ചെയ്തെന്നു പറയപ്പെടുന്നു. അത്തരം കാര്യങ്ങളെക്കുറിച്ച് അറിയാൻ ഈ സിനിമ ഉപകരിക്കും എന്ന് കരുതിയാൽ തെറ്റി. 

സഞ്ജയ്‌ ഗാന്ധിയുടെ അതേ ഗെറ്റപ്പ് ആണ് ഇതിൽ നീൽ നിതിൻ മുകേഷിന് നൽകിയിരിക്കുന്നത്. ചീഫ് എന്നാണ് അദ്ധേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. അക്കാലത്തു സഞ്ജയ്‌ ഗാന്ധി ഇത്തരം കാര്യങ്ങൾ ചെയ്തുകൂട്ടിയിരുന്നോ എന്ന ചോദ്യത്തിനുള്ള ഉത്തരം എനിക്കറിയില്ല. എന്നാൽ സിനിമ പറയുന്നത് എല്ലാത്തിന്റെയും മാസ്റ്റർ ബ്രയിൻ ഈ ചീഫ് ആണെന്നാണ്‌. അദ്ദേഹം മമ്മി എന്ന് വിളിക്കുന്ന കഥാപാത്രം ഇന്ദിര ഗാന്ധിയെ പോലെ ഉണ്ടായിരുന്നു.  ധൈര്യപൂർവം ഇങ്ങനെയൊക്കെ ചെയ്തതിനാൽ ആകണം കുറേ വിവാദങ്ങൾക്ക് ശേഷമാണ് ചിത്രം റിലീസ് ആയത്. 

ഇന്ദു എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ആദ്യപകുതി സഞ്ചരിക്കുന്നത്. ഒരു കലാപത്തിൽ അവർ രണ്ട് കുട്ടികളെ രക്ഷിക്കുകയും അവരുടെ മാതാപിതാക്കളെ അന്വേഷിച്ചു കണ്ടെത്തുന്നതിനിടയിൽ എമർജൻസി എന്ന സിസ്റ്റത്തിന് തന്നെ എതിരാവുകയും ഒരു വിപ്ലവത്തിന് നേതൃത്വം കൊടുക്കാൻ ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നു. എന്നാൽ പൊതുവേ ശാന്തശീലയായ ഇന്ദു എങ്ങനെ ഇത്ര ധൈര്യമുള്ളവൾ ആയി എന്നതിന്റെ ഉത്തരം അത്ര പോരാ എന്ന് തോന്നി.  

ട്രെയ്ലറിൽ കണ്ട ഒരു എൻഗേജിങ് ഫീൽ സിനിമയിൽ മിസ്സ്‌ ആയിരുന്നു. വലിയ കോംപ്ലികേഷൻ ഒന്നുമില്ലാത്ത കഥയാണ് അതിനാൽ തന്നെ ക്ലൈമാക്സ്‌ അടക്കം ഊഹിക്കാൻ പറ്റുന്നതുമായിരുന്നു. പടം കണ്ടിറങ്ങുമ്പോൾ ഒരു തൃപ്തി ഫീൽ ചെയ്യില്ല. എന്നാൽ ഒരു മോശം ചിത്രവുമല്ല. 

Final Word 

നടന്ന സംഭവത്തിൽ ഫിക്ഷൻ കലർത്തിയ ഒരു ചിത്രം. ഫിക്ഷനും റിയാലിറ്റിയും രണ്ടും ഭംഗിയായി പറയാൻ പറ്റിയില്ല എന്നത് തന്നെയാണ് പോരായ്മയായി തോന്നിയത്. പക്ഷെ ഒരു മോശം അനുഭവമല്ല. ശരാശരിക്ക് മുകളിൽ നില്കുന്ന ഒരു സിനിമയായി തോന്നി.