രാധാമോഹൻ ചിത്രങ്ങൾ എല്ലാം ഫീൽ ഗുഡ് എന്ന വിഭാഗത്തിൽ പെടുത്താവുന്നതാണ്. ചിത്രം കഴിയുമ്പോൾ ഒരു സന്തോഷം മനസ്സിൽ ഉണ്ടാകും. നന്മ നിറഞ്ഞ ഒരുപാട് കഥാപാത്രങ്ങളെ നമുക്ക് പരിചയപ്പെടാനും കഴിയും. അത്തരത്തിൽ ഒരു ചിത്രമാണ് ബ്രിന്ദാവനം. 

കണ്ണൻ എന്ന ഊമയായ നമ്മുടെ നായകനെ അരുൾനിധി അവതരിപ്പിക്കുന്നു. വിവേക് വിവേകായി തന്നെ അഭിനയിക്കുന്നുണ്ട്. ഊട്ടിയിൽ ഒരു സലൂണിൽ ജോലി ചെയ്യുന്ന അവനെ ചെറുപ്പം മുതൽ പരിചയമുള്ള നായിക ഇഷ്ടമാണ് എന്ന് പറയുന്നു. അവൻ അതിനു വലിയൊരു നോ പറയുന്നു. എന്തുകൊണ്ട് കണ്ണൻ അങ്ങനെ പറഞ്ഞു എന്നതാണ് ബാക്കി കഥ.  

കേൾക്കുമ്പോൾ നിസാരമായി തോന്നുന്ന കഥ ആണെങ്കിലും അതിൽ ഒരുപാട് നന്മയും ഇമോഷനും വഴിത്തിരിവുകളും ചേർത്താണ് ഒരു സിനിമയാക്കി നമുക്ക് തന്നിരിക്കുന്നത്. നായികയുടെ സംസാരം എനിക്കിഷ്ടപ്പെട്ടു. അതേപോലെ വിവേകിന്റെ കഥാപാത്രവും നന്നായിരുന്നു. മൊത്തത്തിൽ ഒരു തവണ ബോറടിയില്ലാതെ കാണാവുന്ന ഒരു ചിത്രം.