“ആളെക്കൊന്നു പണം സമ്പാദിക്കുന്നതിൽ ഒരിക്കൽ പോലും എനിക്ക് കുറ്റബോധം തോന്നിയിരുന്നില്ല. എന്നാൽ എന്റെ കയ്യാൽ ഒരു കൊച്ചു പെൺകുട്ടി കൊല്ലപ്പെട്ടപ്പോൾ ഇനിയൊരിക്കലും ആയുധം കയ്യിലെടുക്കരുത് എന്ന് ഉറപ്പിച്ചതാണ്. ആ പെൺകുട്ടിയുടെ അമ്മയെ കൊലപ്പെടുത്താൻ ആളുകൾ ലക്ഷ്യം വയ്ക്കുമ്പോൾ ഉപേക്ഷിച്ച ആയുധം ഒരിക്കൽ കൂടി എടുക്കുകയാണ്.” 

Movie – No Tears For The Dead (2014) 

Genre – Action Thriller. 

John Wick മോഡലിൽ കൊറിയക്കാർ അണിയിച്ചൊരുക്കിയ പടം.എത്ര വെടി കൊണ്ടാലും ചാകാത്ത നായകൻ എന്നൊക്കെ കളിയാക്കിയാലും അങ്ങനെ വെടി കൊണ്ട് വടിയാകുന്ന ഒരുവൻ നായകൻ ആകില്ലല്ലോ എന്നൊരു ലോജിക്കുണ്ട്. 

അബദ്ധത്തിൽ ഒരു കുട്ടി കൊല്ലപ്പെടാൻ താൻ കാരണമായി എന്നറിയുന്ന നായകന്റെ Redemption ആണീ ചിത്രം പറയുന്നത്.അയാളുടെ കൂടെ സഹായികളെയും കൂട്ടുകാരായും നിന്ന അതേ തൊഴിൽ ചെയ്യുന്ന (ഹിറ്റ്മാൻ)വരെയാണ് നായകന് നേരിടേണ്ടി വരുന്നത്. താൻ ചെയ്തത് ഒരു വലിയ പാതകം ആയിത്തന്നെ നായകൻ കാണുകയും തനിക്കുള്ള ശിക്ഷ മനസ്സുകൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.  

ഒരുപാട് മാസ് രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം എങ്കിലും ഇമോഷൻ രംഗങ്ങൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ലൈമാക്സ്‌ മാസും ഇമോഷനും സമാസമം നൽകി നല്ലൊരു അനുഭവമാക്കിയിരിക്കുകയാണ്. പക്ഷെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് മനസ്സിൽ തങ്ങിനിൽക്കുന്നത്. 

മൊത്തത്തിൽ നല്ലൊരു കിടുക്കാച്ചി ആക്ഷൻ ചിത്രം. യാതൊരു ബോറടിയുമില്ലാതെ കാണാം. സാധാരണ കഥ തന്നെയാണ് ചിത്രം പറയുന്നത് എങ്കിലും  ആക്ഷൻ സിനിമാ പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള മേക്കിങ് ചിത്രത്തെ കൂടുതൽ എൻഗേജിങ് ആക്കുന്നു. 

Click To Get Movie