ഹാപ്പി വെഡിങ് എന്ന സ്ലീപ്പർ ഹിറ്റിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ചങ്ക്‌സ്. ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ കണ്ട അമേച്വർ സംവിധാനം ഇതിൽ ഒമർ ലുലു പരിഹരിച്ചിട്ടുണ്ടോ?? 

ചിത്രം – ചങ്ക്‌സ് (2017) 

വിഭാഗം – കോമഡി

Whats Good?? 

ചിലയിടത്തു മാത്രം ചിരിപ്പിക്കുന്ന ധർമ്മജന്റെ കൗണ്ടറുകൾ, ഹണി റോസിന്റെ ഗ്ലാമർ.

Whats Bad?? 

മോശം കഥ,  മോശം തിരക്കഥ,  അഭിനേതാക്കളുടെ ഓവർ ആക്ടിങ്, സംവിധാനത്തിലെ പിഴവുകൾ. 

Watch Or Not?? 

അമേച്വർ സംവിധാനം എന്ന പഴി ആദ്യചിത്രത്തിൽ കെട്ട സംവിധായകാൻ തിരിച്ചെത്തിയത് ആ കുറവ് ചെറിയ രീതിയിൽ നികത്തിയാണ്. അതേ ഒമർ സംവിധാനത്തിൽ കുറച്ചു കൂടെ മെച്ചപ്പെട്ടിട്ടുണ്ട്എന്നാൽ ചങ്ക്‌സ് എന്ന സൃഷ്ടി വെറും ഡബിൾ മീനിംഗുകളാൽ കെട്ടിപ്പടുത്തുയർത്തിയ ഒരു കുമിളയാണ്.  

ആദ്യരംഗത്തിലെ വൈവ സീനിൽ ടീച്ചറുടെ വട എന്നതിൽ തുടങ്ങി പടം അവസാനിക്കുന്നത് വരെ നീളുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ കാണുമ്പോൾ അടൂരിന്റെ പടമല്ല, കോമഡി പടമാണ് ഇതിൽ ഇങ്ങനെയൊക്കെയേ കാണൂ എന്ന് മുൻകൂട്ടി ഉറപ്പിച്ചത് പോലെയാണ്. ശുദ്ധ ഹാസ്യം പറഞ്ഞു ഫലിപ്പിക്കാൻ കഴിയാതെ വരുമ്പോൾ ആണോ ഇതിന് മുതിരുന്നത്?? അതോ സ്വന്തം കഥയിൽ അശ്ലീലഹാസ്യങ്ങൾ അല്ലാതെ വേറെയൊന്നും പറ്റില്ല എന്നുണ്ടോ ഒമർ?? 

മെക്കിലെ റാണി എന്നൊക്കെ കാണിച്ചിട്ട് നല്ലൊരു കോളേജ് രംഗമോ കോളേജ് ലൈഫ് എന്നിവയൊന്നും കാണിക്കാതെ തട്ടിക്കൂട്ട് കഥയുമായി മുന്നോട്ടു പോയി.അവസാനം ട്വിസ്റ്റ്‌ നല്കിയത് നന്നായിരുന്നു. എല്ലാ സിനിമയിലും ട്വിസ്റ്റ്‌ നൽകുക..

വൈശാഖ് നായർ, ഗണപതി, ബാലു വർഗീസ്‌ എന്നിവർ സാധാരണ ചിത്രങ്ങളിലെ പോലെയല്ല ഇതിൽ.. ഹൈപ്പർ ആക്റ്റീവ് ആയി ഓരോന്ന് കാണിച്ചു കൂട്ടിയാൽ അഭിനേതാക്കൾ ഫുൾ ഫോമിലാണ് എന്നൊക്കെ പറയുമെന്ന് കരുതിയാകും.. പൊടിക്ക് ഓവർ ആയെങ്കിൽ കുഴപ്പമില്ല, ഇത് പക്ഷെ… 

ശരിയാണ്.. ഇതൊരു കോമഡി ചിത്രമാണ്. എന്നാൽ ചിരിപ്പിക്കാൻ കഴിയണം… അതു പെണ്ണുങ്ങളെ കുറ്റം പറഞ്ഞും അശ്ലീലം പറഞ്ഞും മാത്രം ആകരുത്.. അല്ലാതെയും ചിരിപ്പിക്കാൻ കഴിയണം.. അങ്ങനെ ചിരിപ്പിച്ചു കൊണ്ട് താങ്കൾ ഡബിൾ മീനിംഗും മറ്റും പറഞ്ഞാൽ ആ ഓളത്തിൽ എല്ലാം കൂടി സിങ്ക് ആയേനെ..

മാർക്കറ്റിംഗിൽ നിങ്ങൾ കാണിച്ചത് ആരും മാതൃകയാക്കേണ്ട ഒന്നാണ്. പരമാവധി ആളുകളെ ആദ്യദിനം തന്നെ തീയേറ്ററിൽ എത്തിക്കാൻ നിങ്ങൾക്കായി. എന്നാൽ അവർക്ക് മുന്നിൽ നിങ്ങൾ നീട്ടിയത് ഒരു മോശം ചിത്രമാണ്. മെറീന ലാലിനെ മർദിക്കുന്ന രംഗങ്ങളിൽ ആ ശബ്ദം വരുന്നതൊക്കെ കണ്ടപ്പോൾ കൃത്രിമത്വം തോന്നി. എല്ലാം തികഞ്ഞ ഒരു സിനിമയൊന്നും പ്രതീക്ഷിക്കുന്നില്ല, ഇതേപോലുള്ള പെട്ടെന്ന് കാണുന്ന തെറ്റുകൾ തിരുത്തിക്കൂടെ?? 

ചോദ്യങ്ങൾ മുഴുവൻ സംവിധായകനോട് ആയതു എന്തുകൊണ്ടെന്നാൽ ചങ്ക്‌സ് എന്നാൽ ഒമർ ലുലു ആണ്.. അതേപോലെയാണ് അദ്ദേഹം മാർക്കറ്റ് ചെയ്തത്. താങ്കളുടെ സോഷ്യൽ മീഡിയയിലെ  കൂട്ടുകെട്ടും നല്ല പെരുമാറ്റവും കാരണം  പ്രമുഖ ഫേക്ക് ഐഡിയുടമകൾ നല്ല റേറ്റിംഗ് നൽകി നിരൂപണം ഇടുമായിരിക്കും,അവർ ഇടുന്നുണ്ട്… മാർഗ്ഗമല്ലല്ലോ ലക്ഷ്യമല്ല പ്രധാനം…. ഒരു നല്ല ബിസിനസ്സുകാരൻ എന്നാൽ അതാണല്ലോ… 

Final Word 

വെറും തട്ടിക്കൂട്ട് ചിത്രം. ഒരുപാട് പോരായ്മകൾ  ഉള്ളത് നല്ല നര്മരംഗങ്ങളിലൂടെ പരിഹരിക്കാൻ പോലും ശ്രമിക്കാതെ അശ്ലീലനർമമാണ് പ്രേക്ഷകർക്ക് ആവശ്യം എന്ന മുൻവിധിയോടെ എടുത്ത ചിത്രമാണോ എന്ന് തോന്നിപ്പോകും വിധത്തിലുള്ള മേക്കിങ്. സ്വയം കണ്ടു വിലയിരുത്തുക.