“സർക്കാരിന്റെ മാറിമാറി വരുന്ന നയങ്ങൾ കാരണം ജോലി നഷ്ടപ്പെട്ടു സ്വന്തം ഭാര്യയുടെ മുന്നിൽ വരെ അപമാനിതനാകിയ എനിക്ക് മുന്നിൽ ഉണ്ടായിരുന്ന ഒരേ ഒരു മാർഗം ആഭരണങ്ങൾ വിറ്റു കിട്ടുന്ന കാശ് ആയിരുന്നു. എന്നാൽ ഇപ്പോൾ അതും ചില തട്ടിപ്പുകാരാൽ നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയെന്ത്??”

ചിത്രം – വർണ്യത്തിൽ ആശങ്ക (2017) 

വിഭാഗം – പൊളിറ്റിക്കൽ സറ്റയർ, കോമഡി  

Whats Good?? 

സരസമായ ആഖ്യാനം,  ചിത്രത്തിൽ ദൈർഘ്യം, അഭിനേതാക്കളുടെ പ്രകടനം. 

Whats Bad?? 

പോലീസിനെ അവതരിപ്പിച്ച രീതി, ക്ലൈമാക്സ്‌ കഴിഞ്ഞുള്ള രംഗം 

Watch Or Not?? 

ഒരു കൂട്ടം കള്ളന്മാരുടെ കഥ പറയുന്ന ചിത്രം. ഒരാളാണ് നായകൻ എന്ന് എടുത്തു പറയാനായി ആരുമില്ല എങ്കിലും ദയാനന്ദൻ എന്ന സുരാജിന്റെ കഥാപാത്രമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ പ്രധാനപങ്കും വഹിക്കുന്നത്.  

കഴിഞ്ഞ മാസം പുറത്തിറങ്ങിയ തൊണ്ടിമുതലിലെ പോലെ ടിയാന്റെ ആഭരണം/ പണം ഇതിലും നഷ്ടപ്പെടുന്നുണ്ട്. പ്രാരാബ്ധങ്ങൾ ഉള്ള ഒരു കുടുംബസ്ഥൻ തന്നെയാണ് ഇതിലും. എന്നാൽ നഷ്ടപ്പെടുന്നു എന്നതൊഴികെ ആ ചിത്രവുമായി യാതൊരു ബന്ധവുമില്ല എന്നുമാത്രമല്ല തുടർന്നുള്ള സുരാജിന്റെ കഥാപാത്രം എന്ത് ചെയ്യുന്നു എന്നതാണ് രസകരമായി ചിത്രം പറയുന്നത്.  

സുരാജിനെ കൂടാതെ കുഞ്ചാക്കോ ബോബൻ, മണികണ്ഠൻ ആചാരി,  ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ഹർത്താൽ ദിവസം കള്ളന്മാരായ 4 പേരും കൂടെ കവർച്ച ചെയ്യാൻ പോകുന്ന സ്ഥലത്തു ഞാൻ നേരത്തെ പറഞ്ഞ ദയാനന്ദൻ അവിചാരിതമായി എത്തുന്നതോടെ ആശങ്ക തുടരുന്നു.  

നമ്മുടെ നാട്ടിൽ കാണുന്ന പാർട്ടിക്കാരും അവരുടെ നാടുനന്നാക്കലും തല്ലും പരസ്പരമുള്ള വൈരാഗ്യവും അതിൽ ജീവൻ നഷ്ടപ്പെടുന്ന പാവം അണികളുടെ കാര്യവും ചിത്രം പറയുന്നു.  അതെല്ലാം രസകരമായി തന്നെ പറയാൻ സാധിച്ചു എന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.  

എന്നാൽ പോലും ഒരു കളവു നടക്കുന്നിടത്തു പോലീസ് ഇത്രയും പിടിപ്പില്ലാതെ പെരുമാറുമോ എന്നത് സംശയമാണ്. മോഷണം ഒന്നും നടന്നില്ല എന്നുള്ള നിഗമനത്തിലാണ് അവർ എത്തിച്ചേരുന്നത് എങ്കിലും സാക്ഷിയായി കിട്ടിയ ആൾ ജോർജ്കുട്ടിയൊന്നും അല്ലല്ലോ.. പോലീസിനെ അവതരിപ്പിച്ച രീതിയിൽ ചെറിയ അഭിപ്രായവ്യത്യാസം എനിക്കുണ്ട്. കൂടാതെ ക്ലൈമാക്സ്‌ കഴിഞ്ഞുള്ള രംഗവും അത്രയ്ക്ക് അങ്ങ് പിടിച്ചില്ല.  

Final Word 

ഈ കുറവുകൾ മാറ്റി നിർത്തിയാൽ എന്തുകൊണ്ടും നല്ലൊരു ചിത്രമാണ് വർണ്യത്തിൽ ആശങ്ക. എനിക്ക് തോന്നിയ കുറവുകൾ കൂടെയുള്ളവർക്കു തോന്നിയില്ല എന്നതും ഞാൻ ശ്രദ്ധിച്ചു. രണ്ടേകാൽ മണിക്കൂർ ആസ്വദിക്കാവുന്ന ഒരു നല്ല ചിത്രം. ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.