“ആരെയും കൂസാതെയുള്ള അവളുടെ ഭാവം ആകാം എന്നേ ചൊടിപ്പിച്ചത്… ഒരു ആക്ടിവിസ്റ്റ് എന്ന നിലയിൽ അവൾ എന്തൊക്കെ ചെയ്തിട്ടുണ്ട് എന്നത് ഞാൻ നോക്കുന്നില്ല. അവളുടെ എന്നോടുള്ള പെരുമാറ്റത്തിന് ഒരു തിരിച്ചടി നല്കണം… പോലീസുകാരൻ എന്ന എന്റെ അധികാരം ഉപയോഗിച്ച് അവളെ സമൂഹത്തിനു മുന്നിൽ നാണം കെടുത്താൻ ഒരു വഴി എന്റെ മുന്നിൽ തെളിഞ്ഞിരിക്കുകയാണ്” 

ചിത്രം – സർവോപരി പാലാക്കാരൻ (2017) 

വിഭാഗം – ഡ്രാമ

Whats Good?? 

നന്ദു, അപർണ ബാലമുരളി എന്നിവരുടെ പ്രകടനം,  സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം. ക്ലൈമാക്സ്‌ 

Whats Bad?? 

അനാവശ്യ രംഗങ്ങൾ,  എഡിറ്റിംഗ് പലയിടത്തും ത്രില്ല് നഷ്ടപ്പെടുത്തുന്നു, 

Watch Or Not?? 

അനൂപ് മേനോൻ നായകൻ ആകുമ്പോൾ അപർണ ബാലമുരളിയും അനു സിത്താരയും നായികമാർ ആകുന്നു. നന്ദു,അലൻസിയർ,ബാലു വർഗീസ്‌ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉണ്ട്. 

ഒരു പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുകയും ആ കേസിന്റെ അന്വേഷണം നായകന് ലഭിക്കുകയും ചെയ്യുന്നു. അതിനിടെ ഒരു ആക്ടിവിസ്റ്റ് ആയ നായികയെ കണ്ടു മുട്ടുന്ന നായകന് അവളുടെ പെരുമാറ്റം ഇഷ്ടപ്പെടുന്നില്ല.ഒരു മെയിൽ ഷോവനിസ്റ്റ് ആണോ നായകൻ എന്ന് പ്രേക്ഷരെക്കൊണ്ട് ചോദിപ്പിക്കും വിധത്തിലുള്ള നായകന്റെ പെരുമാറ്റങ്ങളും കേസന്വേഷണവും ആണ് സർവോപരി പാലാക്കാരൻ എന്ന ചിത്രം അനാവരണം ചെയ്യുന്നത്. 

അനൂപ് മേനോൻ കാണാൻ സുന്ദരൻ ആയിരുന്നു സിനിമയിൽ മുഴുവൻ.സൗന്ദര്യം എന്ന ഘടകം മാറ്റിയാൽ അഭിനയത്തിൽ കാര്യമായി ഒന്നും തന്നെയില്ലായിരുന്നു.ഇതുപോലുള്ള മാനറിസങ്ങൾ ഇദ്ദേഹത്തിൽ നിന്നും നമ്മൾ എത്രയോ കണ്ടിരിക്കുന്നു. അപർണ ബാലമുരളി നന്നായിരുന്നു. മിതത്വത്തോടെ കിട്ടിയ വേഷം നന്നായി ചെയ്തു. അനു സിത്താര ഇടയ്ക്കിടെ വരുന്ന ചെറിയ റോൾ ആയിരുന്നു. 

വലിയ ബോറടി ഒന്നുമില്ലാതെ കാണാവുന്ന ചിത്രമാണിത്. ഒരു ത്രില്ലർ എന്ന നിലയിൽ ഉയരേണ്ട ചിത്രം അനാവശ്യ രംഗങ്ങൾ കൊണ്ടും എഡിറ്റിംഗിലെ അപാകത കൊണ്ടും പലയിടത്തും ഇഴച്ചിൽ ഉണ്ടാക്കി. അനാവശ്യ രംഗങ്ങൾ മാറ്റി നിർത്തിയാൽ ഇവർ പറയുന്ന സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൊണ്ട് ചിത്രം കൂടുതൽ ജനപ്രിയം ആയേനെ എന്ന് തോന്നുന്നു. 

വളരെ നല്ലൊരു കഥാപാത്രത്തെയാണ് നന്ദു അവതരിപ്പിച്ചത്. ക്ലൈമാക്സിനോട് അടുക്കുമ്പോളുള്ള അയാളുടെ പ്രകടനം നന്നായിരുന്നു. ശ്രീ മുരുദേശ്വർ ക്ഷേത്രത്തിൽ വെച്ചുള്ള അവസാന രംഗം നല്ല ഛായാഗ്രഹണമായി തോന്നിയില്ല. ആ സ്ഥലം ഇതിലും നന്നായി ചിത്രീകരിക്കാമായിരുന്നു. 

Final Word 

നല്ലൊരു സന്ദേശം നല്കുന്ന കൊച്ചു ചിത്രം. ബോറടിക്കാതെ കാണാവുന്ന ആദ്യപകുതിയും ഇടക്ക് ലാഗിംഗ് വരുത്തുന്ന ത്രില്ലർ സ്വഭാവത്തോടു കൂടിയുള്ള രണ്ടാമത്തെ പകുതിയും ഒരു സസ്‌പെൻസും നല്കുന്നത് സർവോപരി പാലാക്കാരൻ അമിതമായി ഒന്നും തന്നെ  പ്രതീക്ഷിക്കാതെ കണ്ടാൽ നിങ്ങൾക്ക് തൃപ്തി തോന്നും.