“എന്റെ പേര് ലോറൈൻ… MI6 ലെ ഒരു ഏജന്റാണ്. ഇപ്പോൾ MI6, CIA എന്നിവർ ചേർന്നു എന്നെ ചോദ്യം ചെയ്യുകയാണ്.  ബെർലിനിലെ എന്റെ ദൗത്യത്തെ പറ്റിയാണ് അവർക്കറിയേണ്ടത്. ഒരു സോവിയറ്റ് യൂണിയൻ ചാരനാൽ കൊല്ലപ്പെട്ട ഞങ്ങളുടെ ഏജന്റിന്റെ കയ്യിൽ സോവിയറ്റ് യൂണിയനിലെ എല്ലാ ചാരന്മാരുടെ വിവരങ്ങൾ അടങ്ങിയ മൈക്രോ ഫിലിം ഉണ്ടായിരുന്നു. അതുമായി കടന്നു കളഞ്ഞവനെ പിടികൂടാനും ആ മൈക്രോഫിലിം വീണ്ടെടുക്കാനുമുള്ള എന്റെ ദൗത്യത്തെ പറ്റിയുള്ള വിവരങ്ങളാണ് ഇവർക്കറിയേണ്ടത്.”

Movie – Atomic Blonde (2017) 

Genre – Action, Mystery, Thriller 

Whats Good?? 

ചാർളീസ് തെറോൺ..ചാർളീസ് തെറോൺ…ചാർളീസ് തെറോൺ….പിന്നേ ആക്ഷനും പശ്ചാത്തല സംഗീതവും ടൈറ്റിൽ കാർഡും ക്ലൈമാക്സും. 

Whats Bad?? 

ഊഹിക്കാവുന്ന സസ്പൻസ്, കണ്ടു മടുത്ത കഥ. 

Watch Or Not?? 

1989 ലെ ശീതസമരവും ബെർലിൻ മതിലും ഒക്കെ കാണിച്ചു കൊണ്ടുള്ള തുടക്കം..അതിനു മേൽ ഗ്രാഫിറ്റി പോലുള്ള എഴുത്തിലൂടെ പറയുന്നു ഇത് ആ കഥയല്ല എന്ന്..എന്നിട്ട് ടൈറ്റിൽ കാർഡ്..ഗ്രാഫിറ്റി സ്പ്രേ പോലുള്ള എഴുത്ത്..എനിക്കു ഒരുപാട് ഇഷ്ടമായി..തുടർന്ന് വരുന്ന പശ്ചാത്തല സംഗീതം..ഒരു കൊലപാതകം…നായികയുടെ മാസ്സ് ഇൻട്രോ… 

ഫ്യുരിയോസ എന്ന കഥാപാത്രം മാത്രം മതി തലൈവി ചാർലീസിനു ആക്ഷനിൽ ഉള്ള വൈഭവം മനസ്സിലാക്കാൻ..എന്നാൽ ഇതിൽ മരണമാസ്സ്‌ ആക്ഷന്റെ കൂടെ സ്റ്റൈൽ കൂടെ ചേരുമ്പോൾ ആരായാലും തലൈവിയുടെ ഫാനായി മാറും. 

ഒരു ഗ്ലാസ്‌ എടുത്തു അതിൽ ആദ്യം ഐസ് ക്യൂബുകൾ ഇട്ടു അതിനു മേൽ വോഡ്ക ഒഴിച്ച് ഒറ്റയടിക്ക് വായിലേക്ക് കമഴ്ത്തുന്ന സ്റ്റൈൽ..സിഗരറ്റ് കത്തിക്കുന്ന സ്റ്റൈൽ..ജോൺ വിക്ക് പെൻസിൽ കൊണ്ട് ആളെകൊന്നപ്പോൾ തന്റെ ഹൈഹീൽ ചെരുപ്പ് കൊണ്ടു രണ്ടാളെ കൊല്ലുന്ന ലൊറെയ്‌നിനെ കാണാം..നല്ല മരണമാസ്സ്‌ രംഗങ്ങളിലൂടെ…

ക്ലൈമാക്സിനു തൊട്ടു മുൻപായി സ്റ്റെയർകേസിനു സമീപത്തായി 15 മിനുട്ടോളം നീണ്ട ഒരു ആക്ഷൻ രംഗമുണ്ട്. വളരെ റിയലിസ്റ്റിക് ആയി തോന്നുകയും അതേ സമയം മാസ്സ് ആയും തോന്നും. ആ രംഗങ്ങൾ കാണുമ്പോൾ അതിനായി ചാർളീസ് ഒരുപാട് തയ്യാറെടുപ്പുകൾ നടത്തി എന്നത് വ്യക്തം.  ആക്ഷൻ കൂടാതെ റൊമാൻസിലും പുള്ളിക്കാരി തിളങ്ങിയിട്ടുണ്ട്. എന്നാൽ സെൻസർ ബോർഡ് അതൊന്നും നമ്മെ കാണിച്ചില്ല. നൈസ് ആയിട്ട് ഒഴിവാക്കി! 😦 

ജെയിംസ്‌ മക്കവോയ് പ്രതിനായക വേഷം ചെയ്യുന്നു. വളരെ നന്നായി അഭിനയിച്ചിട്ടും ചാർളീസ് തെറോൺ എന്ന നായികയെക്കാൾ സ്‌കോർ ചെയ്യാനായില്ല എന്നാണ് എന്റെ അഭിപ്രായം.  ആക്ഷൻ രംഗങ്ങളിലും ജെയിംസ്‌ നന്നായിരുന്നു.  

ലൊറെയ്ൻ എന്ന നായികയുടെ POV യിലൂടെ ഒരു കാറിനുള്ളിൽ നിന്നും പുറത്ത് നടക്കുന്ന ആക്ഷൻ രംഗങ്ങൾ ഒക്കെ കൊള്ളാമായിരുന്നു. അതുപോലെ ക്ലൈമാക്സ്‌ നന്നായിരുന്നു. 

എന്നാൽ കാലങ്ങളായി നമ്മൾ കണ്ടു വരുന്ന ചാരന്മാരുടെ കഥകൾ തന്നെയാണ് ഇതും പറയുന്നത്. ആകെപ്പാടെയുള്ള പുതുമ അവതരണത്തിൽ മാത്രവും. എന്നാൽ പോലും ചിലയിടങ്ങളിൽ നമുക്ക് കോട്ടുവാ വരും.  നല്ലൊരു രംഗം വന്നു കഴിഞ്ഞാൽ അടുത്തത് വരാൻ ശ്ശി സമയം എടുക്കും എന്നൊരു പ്രശ്നവുമുണ്ട്. പിന്നേ സസ്പെൻസ് ഇതേ ജോണറിൽ ഉള്ള പടങ്ങൾ കാണുന്ന ആർക്കും എളുപ്പത്തിൽ ഊഹിക്കാം.  

Final Word 

തീയേറ്ററിൽ ഒരു തവണ എൻജോയ് ചെയ്തു കാണാവുന്ന ഒരു നല്ല ആക്ഷൻ ചിത്രം. ആക്ഷൻ രംഗങ്ങൾ എല്ലാം കിടിലൻ. അഭിനേതാക്കളുടെ പ്രകടനവും മനോഹരം.അമിത പ്രതീക്ഷയുമായി പോകാതെ ഇരുന്നാൽ നിരാശരാകില്ല. 

NB- കൂളിംഗ് ഗ്ളാസ്സും ജാക്കറ്റും ഇട്ടു നല്ല സ്റ്റൈലിൽ നടന്നു വരിക, വെള്ളമടി,സിഗരറ്റ് വലി ഡ്യൂപ്പ് ഇല്ലാതെ ആക്ഷൻ ചെയ്യൽ എന്നിങ്ങനെ നമ്മുടെ സൂപ്പർ മെഗാ താരങ്ങളെ അനുകരിക്കലാണ് ചാർളീസ് ഈ പടത്തിൽ ചെയ്തിരിക്കുന്നത്.ഇക്ക -ഏട്ടൻ റെഫറൻസ് ഉള്ളതിനാൽ പടം ബ്ലോക്ക്ബസ്റ്റർ ആകും എന്നതിൽ സംശയമില്ല.