ചെറുപ്പത്തിൽ തന്നെ അന്യായം കണ്ടാൽ അതിൽ ഇടപെടണം എന്നും മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നും വിശ്വസിക്കുന്ന കുട്ടി… തോക്ക് ഉപയോഗിക്കാൻ അറിയാതെ തന്നെ വെടിയുതിർത്ത കുട്ടി, തൊട്ടു മുന്നിൽ പോലീസുകാരൻ ഉണ്ടായിട്ടും മുന്നിലുള്ള ആളെ കൊന്ന കുട്ടി.. ആ കുട്ടിയെ പിന്തുണച്ചു ഇനിയും അസുരന്മാരെ നിഗ്രഹിക്കാൻ പറയുന്ന പോലീസുകാരൻ..

ഇത്തരം ഫ്‌ളാഷ്ബാക്കിൽ തുടങ്ങുന്ന സിനിമ നിങ്ങൾക്ക് ഇഷ്ടമാണോ.. എങ്കിൽ DJ നിങ്ങളുടെ ചിത്രമാണ്.. മണ്ടൻ വില്ലനും എപ്പോഴും ജയിക്കുന്ന നായകനും തമ്മിലുള്ള മത്സരം കാണാൻ ഇഷ്ടമാണോ?? എന്നാൽ DJ നിങ്ങളുടെ ചിത്രമാണ്… 

അല്ലു അർജുനെ നല്ല സ്റ്റൈലിഷ് ആയി കാണുകയും പാട്ടും ഡാൻസും ആക്ഷനും മാത്രം മതി സിനിമയുടെ നിലവാരം പ്രശ്നമല്ല എന്നുണ്ടോ?? അഭിനയം വശമില്ലാത്ത ശരീരം ആവോളം പ്രദർശിപ്പിക്കുന്ന നായികയെ കാണാൻ താല്പര്യമുണ്ടോ, എങ്കിൽ ഇത് നിങ്ങളുടെ ചിത്രമാണ്.. 

ലോജിക്കും കഥയും ഒന്നുമില്ലാതെ അല്ലു അർജുൻ ഫാക്റ്റർ മാത്രം മതി എന്നുള്ളവർക്ക് കാണാം.. അല്ലു അല്ലാതെ ഇതിൽ പോസിറ്റീവ് ഒന്നുമില്ല.