വളരെ നല്ലൊരു താരനിരയെ എങ്ങനെ ബോറാക്കാം എന്നുള്ളതിന്റെ വലിയ ഉദാഹരണമാണ് ഈ ചിത്രം. നായകനായ ശക്തിവേൽ വാസു, ഗണേഷ് വെങ്കിട്ടരാമൻ, പ്രഭു, നാസർ, MS ഭാസ്കർ തുടങ്ങി വലിയൊരു താരനിര ഉണ്ടായിട്ടും മോശം തിരക്കഥ മൂലം ആരും അറിയാതെ പോയൊരു ത്രില്ലർ. അതാണ്‌ ഏഴു നാട്കൾ എന്ന ഈ ചിത്രം.  

ജെന്നിഫർ എന്നൊരു ബെല്ലി ഡാൻസർ കൊല്ലപ്പെടുന്നു. ആ പെണ്ണും നായകനും തമ്മിലുള്ള ബന്ധം, കുറ്റം ആരോപിക്കപ്പെടുന്ന കോടീശ്വരപുത്രനായ രാജീവ് പിള്ള, പിള്ളയുടെ അച്ഛനായി പ്രഭു, പ്രഭു വിളിച്ചു വരുത്തുന്ന സമർത്ഥനായ പൊലീസുകാരനായി ഗണേഷ്, കമ്മീഷണറായി നാസർ, കോമഡി പോലീസായി അവസാനം ക്ലൈമാക്സിൽ സെന്റി അടിക്കാൻ MS, ഭാസ്കർ എന്നിങ്ങനെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. 

നായകന്റെ കൂടെ കൊമേഡിയൻ ഇല്ല.. പകരം സംസാരിക്കുന്നത് നായയുണ്ട്. ആ നായ ആണെങ്കിൽ സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു ട്രാക്കുമായി മുന്നോട്ടു പോകും, അതിനിടയിൽ നായകന്റെ ഹീറോയിസം, പാട്ട് എന്നിവ.. 

അസഹനീയം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും…അമേച്വർ സിനിമ എന്ന് തന്നെ വിളിക്കണം.. ഒരു രംഗത്തിനു പോലും പൂർണ്ണതയില്ല. ഈ സിനിമ മുഴുവൻ കണ്ടു തീർക്കാൻ പാട് പെടും എന്നതിൽ സംശയമില്ല. വേറെ ഒരു സിനിമ പോലും കയ്യിൽ ഇല്ലാതെ സമയം കൊല്ലേണ്ട ഒരു അവസ്ഥയിൽ പെട്ടു പോയതിനാൽ ഞാൻ കണ്ട ചിത്രം. ഒരു ദുസ്വപ്നം പോലെ മറക്കാൻ ആഗ്രഹിക്കുന്നു.