“എന്താ പെൺകുട്ടികൾക്ക് സിഗരറ്റ് വലിച്ചൂടെ?? എന്റെ ഡാഡി കാലത്ത് എന്നോടാണ് സിഗരറ്റ് ചോദിക്കുന്നത്… ബ്രേക്ക്‌ ഡാൻസ് കളിക്കുന്നതും തെറ്റാണ് എന്നാണോ?? ഞാൻ ഇംഗ്ലീഷ് സിനിമകൾ കാണുന്നതിൽ വേറേ ഉദ്ദേശം ഒന്നുമില്ല കേട്ടോ.. പക്ഷെ എനിക്കറിയേണ്ടത് എന്റെ കാര്യങ്ങൾ ഇത്ര കൃത്യമായി അറിഞ്ഞു ഒരു നോവലിൽ എന്നെ കേന്ദ്ര കഥാപാത്രമാക്കി എഴുതിയ ഈ ആളെക്കുറിച്ചാണ്…എന്നെ ഇത്രയധികം മനസ്സിലാക്കിയ ഒരാൾ ഉണ്ടെങ്കിൽ അയാളെ എനിക്കൊന്നു കാണണം.. അതു നീ വിചാരിച്ചാൽ മാത്രമേ നടക്കൂ… പ്ലീസ്… എനിക്ക് വേണ്ടി…  

Movie – Bareilly Ki Barfi! (2017) 

Genre – Romantic Comedy 

Whats Good?? 

രാജ്‌കുമാർ റാവുവിന്റെ പ്രകടനം, നർമ രംഗങ്ങൾ, ആയുഷ്മാൻ-കൃതി എന്നിവരുടെ കെമിസ്ട്രി, പാട്ടുകൾ, ഇടക്കിടെയുള്ള വോയിസ്‌ ഓവറുകൾ.. 

Whats Bad?? 

Too Predictable Story.  

Watch Or Not?? 

ആയുഷ്മാൻ ഖുറാന, രാജ്‌കുമാർ റാവു എന്നിവർ ഒന്നിക്കുന്ന ഒരു കോമഡി ചിത്രം എന്ന് പറയുമ്പോൾ ഒരിക്കലും നിരാശപ്പെടുത്തില്ല എന്നുറപ്പുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിയില്ല.. വളരെ നല്ലൊരു ചിത്രം.  

ബറേലി എന്ന സ്ഥലത്തെ തഗ് ലൈഫ് ബ്യൂട്ടിയാണ് ബിട്ടി മിശ്ര  (കൃതി സനോൺ ) പുള്ളിക്കാരിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊത്ത ആളെ കിട്ടാതെ കല്യാണം ഇല്ല എന്നുള്ള വാശിയിലാണ്. ഒരു ഘട്ടത്തിൽ വീട് വിട്ടു പോകുന്ന ബിട്ടി ഒരു നോവൽ വായിക്കുന്നു.അതിലെ നായിക തന്നെപ്പോലെയാണ് എന്നറിഞ്ഞപ്പോൾ ഉണ്ടാകുന്ന ആകാംക്ഷ അതെഴുതിയ ആളിലേക്ക് നീങ്ങുന്നു. അതിനായി ചിറാഗ് (ആയുഷ്മാൻ ) എന്നയാളെ സമീപിക്കുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് കഥ. 

പടത്തിൽ സ്‌കോർ ചെയ്തത് രാജ്‌കുമാർ റാവു തന്നെ..പ്രീതം വിദ്രോഹി എന്ന കഥാപാത്രത്തെ മനോഹരമാക്കി. ഒരു പാവത്താൻ ആയും തുടർന്നുള്ള ട്രാൻസ്ഫോർമേഷനും ഒക്കെ നന്നായി രസിപ്പിച്ചു. പ്രൊപ്പോസ് ചെയ്യുന്ന രംഗങ്ങളിലെ ഭാവമാറ്റങ്ങളൊക്കെ ആരെയും ചിരിപ്പിക്കുന്നതാണ്‌. 

ആയുഷ്മാന്റെ കഴിഞ്ഞ സിനിമ പോലെ തന്നെ പ്രണയ നൈരാശ്യം മൂലം എഴുത്തുകാരൻ ആയ ആൾ…പക്ഷെ ഇതിൽ കുറച്ചു നെഗറ്റീവ് ഷെയ്ഡുള്ള ആളാണ്‌. സ്വാർത്ഥനായ,എന്നാൽ നല്ലൊരു കാമുകനെ അവതരിപ്പിക്കുന്നു. പുള്ളിക്കാരനെ കാണിക്കുന്ന രംഗം Murali Wets Manju എന്നുള്ളത് Murali Weds Manju എന്ന് തിരുത്തി എഴുതുന്നതാണ്. നല്ല കയ്യടി ആയിരുന്നു ആ രംഗത്തിനു. അവർ രാമനും സീതയെയും പോലെയാണ് നീ ഹനുമാനെ പോലെ അവരെ സഹായിക്കണം എന്നൊക്കെ കേൾക്കുമ്പോളുള്ള നിസഹായത കലർന്ന മുഖഭാവം ഏറെ ചിരിപ്പിച്ചു. 

കൃതി സനോൺ അഭിനയിച്ച ഹിന്ദി ചിത്രങ്ങളിൽ ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. വലിയ അഭിനയ മുഹൂർത്തങ്ങൾ ഒന്നുമില്ല എങ്കിലും ബിട്ടി എന്ന കഥാപാത്രം കൊള്ളാം. കൃതി നല്ല സുന്ദരിയുമായിരുന്നു.

ക്ലൈമാക്സിലെ പാട്ടടക്കം രണ്ട് ഗാനങ്ങൾ നന്നായിരുന്നു. പാട്ടുകൾ ചുരുക്കി കൂടുതൽ രംഗങ്ങൾ ഉൾപ്പെടുത്തിയ വിധം നന്നായിരുന്നു.രണ്ട് മണിക്കൂർ മാത്രമാണ് ദൈർഘ്യം. സിനിമയുടെ കഥാഗതി ആർക്കും ഊഹിക്കാൻ പറ്റുന്ന വിധത്തിൽ ആയിരുന്നു.ക്ലൈമാക്സ്‌ അടക്കം..ആ ഒരു കുറവ്‌ മാത്രമേ സിനിമയിൽ ഉണ്ടായിരുന്നുളളൂ..

Final Word 

രസകരമായ ഒരു റൊമാന്റിക് കോമഡി.അഭിനേതാക്കളുടെ മത്സരിച്ചുള്ള അഭിനയവും,സിറ്റുവേഷണൽ കോമഡിയും നല്ല ഗാനങ്ങളും ചേരുമ്പോൾ ബറേലി കി ബർഫി ഒരു നല്ല എന്റർടെയിനർ ആകുന്നു.