“അച്ഛനമ്മമാരെ കൊന്ന രണ്ട് ആളുകളോടുള്ള പ്രതികാരം.. അതിനായി ആണ് എന്റെ വളർത്തമ്മ ചെറുപ്പം മുതൽ ആയോധനകലകൾ അഭ്യസിപ്പിച്ചു എന്നെ വളർത്തിയത്. അവരെ നേരിടാനുള്ള കഴിവ് എനിക്കായി എന്നുറപ്പുള്ളപ്പോൾ എന്റെ ശത്രുക്കളുടെ പേരുകൾ പറയാം എന്നാണ് പറഞ്ഞത്. അതിനുള്ള സമയമായി.. പക്ഷെ ആ രണ്ട് ആളുകളിൽ ഒരാൾ എന്റെ വളർത്തമ്മ തന്നെയാണ് എന്ന് അവർ തന്നെ പറയുമ്പോൾ… 

Movie – Memories Of The Sword (2015) 

Genre – Action, Drama 

Original Language – Korean 

കൊറിയക്കാരുടെ ക്രൗച്ചിങ് ടൈഗർ ഹിഡ്ഡൻ ഡ്രാഗൺ.  ഇമോഷണൽ രംഗങ്ങളാൽ സമ്പന്നം. പ്രതികാരമാണ് മെയിൻ തീം എങ്കിലും സ്വയം തന്നെ കൊലപ്പെടുത്താൻ ഒരു കുട്ടിയെ വളർത്തുക, അവൾക്കു പ്രായപൂർത്തി ആകുമ്പോൾ പ്രതികാരം നിർവ്വഹിക്കാൻ തന്നെ കൊല്ലുക എന്ന് പറയുക.. അത്രയും നാൾ അമ്മയായി കണ്ട ആളെ കൊല്ലാൻ പറ്റാതെ മാനസിക സംഘർഷത്തിൽ ആകുക.  

മറുവശത്തു വില്ലന്റെ പോയിന്റ് ഓഫ്‌ വ്യൂവിലൂടെ കഥ പറയുന്നു. താഴ്ന്ന ജാതിയിൽ, കുലത്തിൽ ജനിച്ച അയാൾ ഒരു വിപ്ലവകാരി ആകുന്നു. ആയോധനകലയിലുള്ള പ്രാവീണ്യം മൂലം നാട്ടുരാജാവിന്റെ മകനെ തന്നെ ഒരിക്കൽ തടവു പുള്ളി ആക്കുന്നു. ദിവസങ്ങൾ പട്ടിണിക്കിട്ടിട്ടും രാജകുമാരൻ ഭക്ഷണം ചോദിക്കാതെ അതിനു പകരമായി സ്നാനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. നഗ്നനായ അയാളെ കാണുന്ന അവനു അന്ന് മനസ്സിലാകുന്നു, ജനിക്കുമ്പോൾ എല്ലാവരും ഒരേപോലെയാണ്.. അവരുടെ വസ്ത്രങ്ങളും അധികാരവുമാണ് ബഹുമാനം ലഭിക്കുന്നതിന്റെ കാരണങ്ങൾ. തുടർന്ന് സ്ഥാനമാനങ്ങൾ പിടിച്ചടക്കാനുള്ള അയാളുടെ ജൈത്രയാത്ര.  

മികച്ച ഛായാഗ്രഹണമാണ് ചിത്രം മുഴുവൻ. ഓരോ ഫ്രെയിമുകളും ഒന്നിനൊന്നു മെച്ചം. ആക്ഷൻ രംഗങ്ങളും മികച്ചു നില്ക്കുന്നു. എന്നാൽ ഇമോഷണൽ രംഗങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഒരു നല്ല ട്വിസ്റ്റും പിന്നീട് ഇമോഷണലായി തന്നെ സിനിമയും അവസാനിക്കുന്നു.  

മൊത്തത്തിൽ വലിയ സംഭവം ഒന്നുമല്ല എങ്കിലും ചിത്രം കണ്ടുതീർത്തപ്പോൾ നഷ്ടമൊന്നും തോന്നിയില്ല. ഒരു തവണ കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രം തന്നെ എന്നതിൽ സംശയമില്ല.  

Click To Get Movie