നിങ്ങൾ ഈ ചിത്രം കാണാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഈ പോസ്റ്റ്‌ വായിക്കരുത്. കാരണം ഇതിന്റെ ജോണർ ഏതാണ് എന്നറിയാതെ ഈ സിനിമ കണ്ടാൽ കൂടുതൽ ആസ്വാദ്യകരമാകും.  

Sea Fog എന്ന ഇംഗ്ലീഷ് പേരിൽ പുറത്തിറങ്ങിയ ഈ കൊറിയൻ ചിത്രം ഒരുകൂട്ടം മത്സ്യബന്ധന ബോട്ടിൽ ജോലി ചെയ്യുന്ന ആളുകളുടെ കഥയാണ്‌ പറയുന്നത്. തങ്ങൾ ചെയ്യുന്ന ജോലിയോട് ആത്മാർത്ഥ കാണിക്കുന്ന, ക്യാപ്റ്റനെ ബഹുമാനിക്കുന്ന അവർക്ക് മുന്നിൽ ചൈനയിൽ നിന്നും നിയമത്തിനു എതിരായി കൊറിയക്കാരെ കടത്തികൊണ്ടുവരാനുള്ള ഒരു ജോലി ലഭിക്കുന്നു.  

ഇതേവരെ ആളുകളെ കടത്തി കൊണ്ടുവരിക എന്ന ദൗത്യം ഏറ്റെടുക്കാത്ത അവർ ആദ്യമായി ആ സാഹസത്തിനു മുതിരുന്നു. അതോടു കൂടി അവരുടെ എല്ലാവരുടെയും ജീവിതം തന്നെ മാറി മറിയുന്നു.  

Memories Of Murder എന്ന ചിത്രത്തിന്റെ എഴുത്തുകാരനാണ് സംവിധാനം ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ ക്ലൈമാക്സിനു ആ ഒരു പാറ്റേൺ നല്കിയിട്ടുണ്ട്. ഒരു ഓപ്പൺ ക്ലൈമാക്സ് ആണ്. മനുഷ്യരുടെ ക്രൂരമനസ്സും വയലൻസും ഭംഗിയായി പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുമുണ്ട്. 

The Chaser, The Thieves എന്നീ ചിത്രങ്ങളിൽ അഭിനയിച്ച Kim Yoon Seok പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടിയാന്റെ കഥാപാത്രത്തെ പറ്റി കൂടുതൽ പറഞ്ഞാൽ സ്പോയിലർ ആകും. വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ക്ലൈമാക്സ്‌ പ്രകടനം നന്നായിരുന്നു. 

കടലും കടലിലെ മൂടൽ മഞ്ഞും വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. മൊത്തത്തിൽ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ ചിത്രം എന്നുറപ്പുണ്ട്. 

Click To Get Film