കൊറിയൻ സിനിമയിലെ മൂന്ന് മുൻനിര താരങ്ങൾ അഭിനയിച്ച ചിത്രം. 1930 കളിലെ മഞ്ചൂരിയൻ പ്രദേശവും ജപ്പാൻ-കൊറിയ സ്വാതന്ത്രസമരവും ഒക്കെയാണ് പശ്ചാത്തലത്തിൽ വരുന്നത്.  

ചിത്രം തുടങ്ങുന്നത് തന്നെ ഒരു ട്രെയിൻ കൊള്ളയടിക്കുന്നതിൽ നിന്നാണ്. മുഖ്യകഥാപാത്രങ്ങളായ മൂന്ന് പേരെയും അപ്പോൾ തന്നെ നമുക്ക് പരിചയപ്പെടുത്തുന്നു.ഒരാൾ കുറ്റവാളികളെ പിടിച്ചു കെട്ടുന്ന ഒരു ബൗണ്ടി ഹണ്ടർ..അയാളെ നമുക്ക് The Good എന്ന് വിളിക്കാം, മറ്റൊരാൾ ഒരു കൊള്ളസംഘത്തിന്റെ തലവൻ..അയാളെ, The Bad എന്നും, വിചിത്രസ്വഭാവമുള്ള മറ്റൊരാളെയും കാണിക്കുന്നു.അയാളെ The Weird എന്നും വിളിക്കാം.

ഒരു ഭൂപടത്തിനു പിന്നാലെയാണ് മൂവരും. അതൊരു നിധി ശേഖരത്തിലേക്ക് എത്തിക്കും എന്ന് ചിലർ വിശ്വസിക്കുന്നു. അത്യാഗ്രഹം മനുഷ്യന് പുതിയതല്ലല്ലോ..അവർ അതിനു പിന്നാലെ പോകുന്നു. കൂടെ വെറേ ചില ആളുകൾ കൂടി കൂടുന്നതോടെ കഥ വികസിക്കുന്നു. 

മുഖ്യകഥാപാത്രങ്ങളുടെ പ്രകടനനവും മികച്ച ചേസിംഗ് രംഗങ്ങളും ആക്ഷനും കൂടെ കോമഡിയും ചേരുമ്പോൾ ചിത്രം ആരെയും രസിപ്പിക്കുന്ന ഒന്നായി മാറും. ക്ലൈമാക്സിൽ അപ്രതീക്ഷിതമായി ചില സംഭവങ്ങൾ കൂടി നമ്മെ കാത്തിരിക്കുന്നു.മൊത്തത്തിൽ നല്ലൊരു ചിത്രം,ആക്ഷൻ പ്രേമികൾ മിസ്സ്‌ ചെയ്യരുത്. 

Click To Get Film