ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ചു മറ്റൊരു സിനിമയെടുക്കുക, ഹണീ ബീ എന്ന ചിത്രത്തിലെ താരങ്ങൾ റിയൽ ലൈഫിലെ അവരായി തന്നെ ഈ ചിത്രത്തിൽ അഭിനയിക്കുക തുടങ്ങി പുതുമയുള്ള ചില കാര്യങ്ങളൊക്കെ ഈ സിനിമയിലുണ്ട്. അതു മാത്രമേ ഉള്ളൂ താനും…  

അഭിനയിച്ച സിനിമകൾ രണ്ടും നിന്നു പോവുകയും അതിന്റെ സംവിധായകർ മരിച്ചു പോവുകയും ചെയ്തതിനാൽ രാശിയില്ലാ എന്ന് പഴി കേള്ക്കേണ്ടി വരുന്ന നായകൻ, അവന്റെ ചാൻസിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഹണീ ബീ 2ന്റെ ലൊക്കേഷനിൽ എത്തിക്കുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് പടം. 

നായകൻ അസ്‌കർ അലിയുടെ പ്രകടനം ശരാശരി മാത്രമായിരുന്നു.നായിക ലിജോ മോൾ നന്നായിരുന്നു.പലപ്പോഴും തമിഴ് നടി ആനന്ദിയെ ഓർമിപ്പിച്ചു. ലാലും മറ്റുള്ള ഹണീ ബീ ടീമും വെറുപ്പിച്ചില്ല. നായകന്റെ അപ്പൂപ്പൻ ആയി വന്ന കഥാപത്രം ആദ്യപകുതിയിൽ വെറുപ്പിച്ചാലും രണ്ടാം പകുതിയിൽ ചിരിപ്പിച്ചു. 

മൊത്തത്തിൽ ബോറടി ഇല്ലാത്ത ആദ്യ പകുതിയും ബോറൻ രണ്ടാം പകുതിയും നല്ല ക്ലൈമാക്സും ചേരുമ്പോൾ ഹണീ ബീ 2 നേക്കാൾ നല്ല ചിത്രമാകുന്നു ഹണീ ബീ 2.5