തമിഴ് നാട്ടിൽ എത്ര ജാതിയുണ്ട് എന്ന് എണ്ണിയാൽ അതിനൊരു അവസാനം ഉണ്ടാകില്ല. ജോലി ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ തുടങ്ങിയ വേർതിരിവ് എപ്പോഴോ പല പല ജാതികൾ ആയി തിരിഞ്ഞു. സ്വന്തം ജാതിയെ അത്രമാത്രം സ്നേഹിക്കുന്നവരും ഏറെയുണ്ട്.  

ജാതിയെ ചൊല്ലിയുള്ള ഒരു കലാപം രാഷ്ട്രീയക്കാർക്ക് എത്രത്തോളം ഉപകാരപ്പെടുന്നു എന്ന് ഒരുപക്ഷേ അണികൾക്ക് മനസ്സിലാകണം എന്നില്ല, കാലങ്ങളായി രാഷ്ട്രീയക്കാരുടെ മുതലെടുപ്പ് തുറന്ന് കാണിക്കുന്ന പല സിനിമകളും ഇറങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഉറിയടി.  

കേന്ദ്ര കഥാപാത്രങ്ങൾ എല്ലാം പുതുമുഖങ്ങളാണ്. സംഗീതം നല്കിയത് നമ്മുടെ സ്വന്തം മലയാളി ബാൻഡ് ആയ മസാല കോഫിയും. കാന്താ… ഞാനും വരാം എന്ന ഗാനം തമിഴിൽ നമുക്ക് വേറെ രീതിയിൽ കേൾക്കാം.. 

1995 ലേ കോളേജ് കാലഘട്ടമാണ് ചിത്രത്തിൽ കാണിക്കുന്നത്. 4 സുഹൃത്തുക്കൾ, അവർ ചെന്നു ചാടുന്ന അപകടങ്ങൾ.. രാഷ്ട്രീയ മുതലെടുപ്പ് ഇവയൊക്കെയാണ് തീം.  വെറും ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ചിത്രം ഒരൊറ്റ നിമിഷം പോലും ബോറടി ഇല്ലാതെ നല്ല ത്രില്ലടിച്ചു കാണാവുന്ന ഒന്നാണ്.  

ധൈര്യമായി കാണാം… തമിഴിൽ ഇറങ്ങിയ ചിത്രങ്ങളിലേ മികച്ച സിനിമകളിൽ ഒന്ന് തന്നെയാണിത് എന്നതിൽ സംശയമില്ല.