“ഓരോ തവണയും ഡാർക് ടവർ ആക്രമിക്കപ്പെടുമ്പോഴും പൈശാചിക ശക്തികൾ കൂടുതൽ കരുത്തരാവുകയാണ്…Man In Black എന്നറിയപ്പെടുന്ന ആ ക്രൂരന്റെ ലക്ഷ്യവും അതു തന്നെയാണ്… ഡാർക് ടവറിന് സുരക്ഷ നല്കാൻ പ്രതിജ്ഞ ചെയ്ത Gunslinger മാരിൽ ഒരേ ഒരാൾ മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ.. എന്റെ സ്വപ്നത്തിൽ വരുന്ന അയാൾ… അയാളുടെ ലോകത്തേക്ക് പോയി അയാളെ കണ്ടെത്തണം”

Movie – The Dark Tower (2017) 

Genre – Fantasy, Action 

Whats Good?? 

Idris Elba യുടെ പ്രകടനം, Matthew McConaughey യുടെ വില്ലൻ വേഷവും അയാളുടെ മാനറിസവും. 

Whats Bad?? 

ക്ലൈമാക്സ്. 

Watch Or Not?? 

ഏതോ ഒരു ഫേമസ് ബുക്കിന്റെ സിനിമാ ആവിഷ്കാരമാണ് എന്ന് പറയുന്നു.എന്നാൽ ആ ബുക്കിനെ കുറിച്ചോ മറ്റോ ഒന്നും തന്നെ എനിക്കറിയില്ല.അതിനാൽ ഈ ചിത്രത്തെ ബൂക്കുമായി താരതമ്യം ചെയ്യാൻ ഞാൻ ആളല്ല. കുറേ കാലങ്ങളായി ഈ ചിത്രത്തിന്റെ ട്രൈലെർ തീയേറ്ററിൽ പ്രദർശിപ്പിക്കുമായിരുന്നു. Matthew McConaughey ന്റെ ഫാൻ ആയതിനാൽ ഈ ചിത്രം കാണണം എന്നുറപ്പിച്ചിരുന്നു. 

Jake Chambers എന്ന കുട്ടിയുടെ സ്വപ്നത്തിൽ നിന്നാണ് ചിത്രത്തിന്റെ തുടക്കം. താൻ കാണുന്ന സ്വപ്നവും അതിലെ ആളുകളും വേറൊരു ലോകവും Jake മാത്രമേ വിശ്വസിക്കുന്നുള്ളൂ..അമ്മയും രണ്ടാനച്ഛനും ആരും തന്നെ അവൻ പറയുന്നത് വിശ്വസിക്കുന്നുമില്ല,അവനു മാനസികമായ തകരാറുണ്ട് എന്നും പറയുന്നു. തുടർന്നുള്ള Jake ന്റെ മറ്റൊരു ലോകത്തേക്കുള്ള യാത്രയാണ് ബാക്കി കഥ. 

Idris Elba യുടെ പ്രകടനവും Matthew McConaughey ന്റെ കൂൾ ആയ വില്ലനും ഇടയ്ക്കിടെ വരുന്ന ചില നല്ല ആക്ഷനും അല്ലാതെ പ്രത്യേകിച്ച് എടുത്തു പറയത്തക്ക ഒന്നുമില്ല.എന്നാൽ ഒന്നര മണിക്കൂർ നേരം ബോറടിക്കാതെ കാണാനുള്ള എല്ലാ വകുപ്പും ചിത്രത്തിലുണ്ട്. 150 രൂപ മുടക്കി തീയേറ്ററിൽ കണ്ടപ്പോൾ വലിയ നഷ്ടവും തോന്നിയില്ല. എന്നാൽ ക്ലൈമാക്സ്‌ രംഗം ശരിക്കും നിരാശപ്പെടുത്തി. 

Matthew McConaughey ന്റെ വില്ലൻ കഥാപാത്രം അജയ്യനാണ്‌. പലപ്പോഴും നായകനെക്കാൾ ഒരുപടി മുന്നിൽ തന്നെയാണ് അയാൾ.അയാളുടെ കഴിവുകൾ ഒന്നും നായകന് മേൽ നിൽക്കുന്നില്ല എങ്കിലും മാനസികമായി നായകനെ തളർത്തി, അയാളേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന സൂപ്പർ കൂൾ വില്ലന് ഇങ്ങനെ ഒരു  അവസാനം നല്കിയത് ശെരിക്കും നിരാശപ്പെടുത്തി. Matthew McConaughey യോട് ഒരു ബഹുമാനമൊക്കെ ഉണ്ടായിരുന്നു. എന്തിനാണാവോ ഈ ക്ലൈമാക്സ്‌ ഒക്കെ അംഗീകരിച്ചത്?? 

കാതറിൻ വിന്നിക്ക് ചെയ്ത കഥാപാത്രം അത്ര നന്നായി തോന്നിയില്ല എങ്കിലും കാഴ്ചയിൽ സുന്ദരി ആയിരുന്നു. ആക്ഷൻ രംഗങ്ങൾ ഭൂരിഭാഗവും ശരാശരി നിലവാരത്തിൽ ആയിരുന്നു. ക്ലൈമാക്സ്‌ സീനിലെ ആക്ഷനും നായകൻ വീണു കിടക്കുമ്പോൾ ആരെങ്കിലും മോട്ടിവേഷൻ കൊടുക്കുമ്പോൾ എഴുന്നേൽക്കുന്ന സീനുമൊക്കെ ബഹു കോമഡി ആയിരുന്നു. 

Dhaba എന്ന പേരിലെ Indian Cuisine Restaurant ഈ ചിത്രത്തിൽ കാണിച്ചപ്പോൾ സന്തോഷം തോന്നി. നമ്മുടെ ഭക്ഷണവും പോപ്പുലർ ആകട്ടെ… 

Final Word 

ചുമ്മാ സമയം കളയാൻ കാണാം. വലിയ പ്രതീക്ഷയൊന്നും ഇല്ലാതെ കണ്ടതിനാൽ സമയ നഷ്ടമോ ധനനഷ്ടമോ തോന്നിയില്ല.