“മൃഗങ്ങളെ കീറി മുറിച്ചു പഠിക്കുന്ന എനിക്ക് യാദൃശ്ചികമായാണ് ഒരു മനുഷ്യന്റെ  മൃതദേഹം കിട്ടിയത്.  ഒരു ഡോക്ടർ ആകാനുള്ള ആളാണല്ലോ അപ്പോൾ മൃഗങ്ങളെ ഉപേക്ഷിച്ചു മനുഷ്യശരീരത്തിൽ പഠനം നടത്താം എന്ന് കരുതി. എന്നാൽ സമൂഹത്തിലെ ഉയർന്ന പദവിയിലുള്ള ഒരാളുടെ മകന്റെ ശവമാണ് എനിക്ക് കിട്ടിയത് എന്നറിയാൻ വൈകിപ്പോയി. കൊലപാതകകുറ്റം എന്റെ മേൽ പതിക്കും മുൻപ് യഥാർത്ഥ കൊലപാതകിയെ കണ്ടെത്തണം.. അതിനായി എന്നെ ആര് സഹായിക്കും?? 

Movie – Private Eye (2009) 

Genre – Investigation Thriller 

ഹ്വാങ് ജുമിൻ നായകനായ ത്രില്ലർ ചിത്രം. ചിത്രത്തിന്റെ കാലഘട്ടം പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കമാണ്. ഒരു പൊല്ലാപ്പിൽ അകപ്പെടുന്ന വൈദ്യശാസ്ത്ര വിദ്യാർത്ഥിയെ രക്ഷിക്കാൻ ഒരു ഡിറ്റക്ടീവ് വരുന്നതോടെ കഥ രസകരമാകുന്നു.  

സാധാരണ കൊറിയൻ ത്രില്ലറുകൾ വളരെ ഡാർക് ആയി വയലൻസ് കൂടുതലുള്ളവയാണ്. എന്നാൽ ഈ ചിത്രം അത്തരത്തിലുള്ള ഒന്നല്ല. കോമഡിയും ഇമോഷനും പ്രതികാരവും എല്ലാം ചോരപ്പുഴയോ വയലൻസോ ഇല്ലാതെ പറയുന്ന ഒരു സിമ്പിൾ ചിത്രമാണ്.  അതിനാൽ തന്നെ ഒരൊറ്റ നിമിഷം പോലും ബോറടിക്കില്ല എന്നുറപ്പ് തരാം.  

അവസാനം സസ്പെൻസ് നിറഞ്ഞ ഒരു ക്ലൈമാക്സ്‌ ആയിരിക്കും എന്ന് പ്രതീക്ഷിക്കരുത്. കഥ പറയുന്ന രീതി ഒരു കേസന്വേഷണമാണ്. അതിനാൽ കുറ്റവാളിയെ പിടിക്കുന്നത് ഒരു ട്വിസ്റ്റ്‌ ആക്കണം എന്ന രീതിയിലല്ല ചിത്രീകരിച്ചിരിക്കുന്നത്. കഥയിലെ വഴിത്തിരിവുകൾ മറ്റു ചില കാര്യങ്ങളിലാണ് സംവിധായകാൻ നൽകിയിരിക്കുന്നത്.  

മൊത്തത്തിൽ ത്രില്ലർ സിനിമ പ്രേമികൾക്ക് കാണാവുന്ന നല്ലൊരു ചിത്രം.  

Click To Get Film