“കൊലപാതകങ്ങൾ പല തരത്തിലാണ്.. ഒരുദാഹരണം പറയാം.. രണ്ട് സഹോദരിമാർ അവരുടെ അച്ഛന്റെ ഫ്യുണറലിനു നില്ക്കുന്നു. അപ്പോൾ അതുവഴി ഒരപരിചിതൻ കടന്നു പോകുന്നു. മുതിർന്ന സഹോദരിക്ക് അയാളെ കണ്ട മാത്രയിൽ ഇഷ്ടപ്പെട്ടു. അന്ന് രാത്രി അവൾ തന്റെ ഇളയ സഹോദരിയെ കൊലപ്പെടുത്തുന്നതായി സ്വപ്നം കണ്ടു. എന്താകും കാരണം?? അയാൾ ഇളയവളെ ഇഷ്ടപ്പെട്ടാലോ എന്ന ഭയമാകാം എന്ന് ഭൂരിഭാഗം ആളുകളും പറയും.. എന്നാൽ ഇളയവളെ കൊന്നാൽ അവളുടെ ഫ്യുണറലിന്റെ അന്ന് അയാൾ വന്നാലോ എന്ന ചിന്തയും ആകാം.. ഒരു സീരിയൽ കില്ലർ എന്തിനു കൊന്നു എന്നത് പലപ്പോഴും വിചിത്രമായ കാരണങ്ങൾ ആകും.” 

Movie – Our Town (2007) 

Genre – Thriller, Mystery 

Original Language – Korean 

3 കേന്ദ്ര കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്. ഒരാൾ കുറ്റാനേഷ്വണ നോവലുകൾ എഴുതുന്നയാൾ, മറ്റൊരാൾ ഒരു പോലീസുകാരൻ. ഇവർ രണ്ട് പേരും സുഹൃത്തുക്കളാണ്. ഇവർ ഒരു സീരിയൽ കില്ലറിനെ തേടി ഇറങ്ങുന്നു. മൂന്നാമത്തെ കേന്ദ്ര കഥാപാത്രം ആ സീരിയൽ കില്ലർ തന്നെ.  4 കൊലപാതകങ്ങൾ ഒരേ പോലെ നടന്നപ്പോൾ അതിന്റെ കാരണങ്ങൾ അറിയാതെ സംശയങ്ങളുടെ നടക്കുന്ന നോവലിസ്റ്റ് ഒരു വേളയിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തുന്നു. സീരിയൽ കില്ലർ ചെയ്യുന്ന അതേ പോലെ ആ മൃതദേഹം പൊതു ദർശനത്തിനു വെക്കുന്നു. അങ്ങനെ അയാൾ രക്ഷപെടും എന്ന് വിചാരിക്കുന്നു. പക്ഷെ അയാളെ തേടി പൊലീസുകാരനായ കൂട്ടുകാരനും യഥാർത്ഥ സീരിയൽ കില്ലറും ഇറങ്ങുന്നതോടെ കഥയിൽ പല വഴിത്തിരിവുകളും ഉണ്ടാകുന്നു.  

പതുക്കെ സഞ്ചരിക്കുന്ന ഒരു ത്രില്ലർ. ഇമോഷനു കൂടുതൽ പ്രാധാന്യം നല്കുന്നതിലാൽ ആണോ എന്തോ സ്ലോ ആയുള്ള ഒരു ചിത്രമായാണ് തോന്നിയത്. ഒരു മണിക്കൂർ 50 മിനുറ്റാണ് ദൈർഘ്യം. പതുക്കെ പതുക്കെ കഥ പറഞ്ഞു തുടങ്ങിയാലും യഥാർത്ഥ കൊലപാതകിയെ കാണിക്കുന്നത് മുതൽ കഥ കൂടുതൽ എൻഗേജിങ് ആകുന്നു. കഥ സഞ്ചരിക്കുന്ന വഴിയും ക്ലൈമാക്സും ഊഹിക്കാൻ പറ്റും എങ്കിലും അതിനിടയിൽ ചില ട്വിസ്റ്റുകൾ ഒളിപ്പിച്ച വിധം കൊള്ളാമായിരുന്നു.  അഭിനേതാക്കളുടെ പ്രകടനവും തരക്കേടില്ലായിരുന്നു.  

മൊത്തത്തിൽ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാവുന്ന ചിത്രം. 

Click To Get Film