ചില സിനിമകൾ കണ്ടു കഴിഞ്ഞു നാളുകൾ കഴിഞ്ഞാലും അതേപറ്റി എഴുതാൻ പോയിട്ട് ഓർക്കാൻ പോലും ഇഷ്ടപ്പെടില്ല. 2017 ൽ തീയേറ്ററിലും ലാപ് ടോപ്പിലും മൊബൈലിലുമായി കണ്ട എല്ലാ ചിത്രങ്ങളും ബ്ലോഗിൽ കുറിക്കാറുണ്ട്. അപ്പോൾ പിന്നേ ഈ ചിത്രം മാത്രമായി ഒഴിവാക്കേണ്ടല്ലോ..  

ദുരന്തം എന്നൊന്നും പറയാൻ പറ്റില്ല. ചിത്രത്തിന്റെ ആദ്യത്തെ മുക്കാൽ മണിക്കൂർ കൊള്ളാമായിരുന്നു. പിന്നേ അങ്ങോട്ട്‌ പൊട്ടിയ പട്ടം പോലെ ഒരു പോക്കാ… സിദ്ധാർഥ് മൽഹോത്രയുടെ ആക്ഷൻ രംഗങ്ങൾ കൊള്ളാം.. ജാക്യുലിന്റെ പ്രകടനം എനിക്ക് അത്രയ്ക്കങ്ങു പിടിച്ചില്ല. ക്ലൈമാക്സ്‌ ഒക്കെ നല്ല ബോറായിരുന്നു.  

മൊത്തത്തിൽ 15 കൊല്ലം മുൻപ് ഇറങ്ങേണ്ട ഒരു ചിത്രം. കാലം തെറ്റി ഇറങ്ങിയ പടങ്ങളുടെ കൂട്ടത്തിൽ ഇതും പെടുത്താം.