“പുള്ളിക്കാരൻ രാജകുമാരനാണ്…രാജാവിന്റെ മകൻ ഒന്നുമല്ല… ഇടുക്കിയിലെ രാജകുമാരിയിൽ ജനിച്ച രാജകുമാരൻ. ജനിച്ച അന്ന് ആശുപത്രിയിലെ നേഴ്സിന്റെ എവിടെയോ കൈകൊണ്ടപ്പോൾ ആ നേഴ്സ് പറഞ്ഞു “ഇവനാള് ഇത്തിരി പിശകാണ് എന്ന്”..പക്ഷെ സത്യത്തിൽ രാജകുമാരൻ ഒരു ശുദ്ധനാണ്.പിന്നീട് അറിയാത്ത പല കാര്യങ്ങൾക്കും പ്രത്യേകിച്ച് പെൺവിഷയത്തിൽ രാജകുമാരൻ നാട്ടുകാരാൽ അപഹാസ്യനായി.. നാട്ടിൽ നല്ല ചീത്തപ്പേരായി.. ഇങ്ങനെയൊക്കെ ആണെങ്കിലും ടീച്ചർമാരെ പഠിപ്പിക്കുന്ന ട്രൈനർ ആണയാൾ.. വിവാഹപ്രായം കഴിഞ്ഞു വർഷങ്ങൾ ആയെങ്കിലും ഈ ചീത്തപ്പേര് കാരണം ആണെന്ന് തോന്നുന്നു ഇപ്പോഴും ബാച്ചിലറാ.. അങ്ങനെയുള്ള അയാളുടെ ജീവിതത്തിലേക്ക് ഒരേ സമയം രണ്ട് പെണ്ണുങ്ങൾ വന്നാൽ എങ്ങനെയിരിക്കും??” 

Movie – പുള്ളിക്കാരൻ സ്റ്റാറാ (2017) 

Genre – Family 

Whats Good?? 

സംഭാഷണങ്ങളും അതിലെ ഫിലോസഫിയും, രസകരമായ തുടക്കം, ഹരീഷ് കണാരന്റെ നർമരംഗങ്ങൾ 

Whats Bad?? 

വലിച്ചു നീട്ടിയ തിരക്കഥ, അനാവശ്യ ഗാനങ്ങളും രംഗങ്ങളും, പുതുമയില്ലാത്ത ആഖ്യാനം. 

Watch Or Not?? 

രാജകുമാരൻ എന്ന നായകന്റെ ചെറുപ്പം നമ്മെ കാണിച്ചു കൊണ്ടുള്ള രസകരമായ തുടക്കം ആയിരുന്നു ചിത്രത്തിന്റേത്. നായകന്റെ ഇൻട്രോ ഒരു ഫോട്ടോയിൽ ആയി ഒതുക്കിയത് ഫാൻസിനെ നിരാശപ്പെടുത്തുമോ എന്ന് ഞാൻ സംശയിച്ചു എങ്കിലും ഫാൻസ്‌ എന്ന് പറയുന്നവർ ആരും തന്നെ ആദ്യ ദിനം ആദ്യ ഷോ കാണാൻ എത്താതിരുന്നതിനാൽ ബഹളങ്ങൾ ഒന്നും കൂടാതെ സിനിമ കാണൽ തുടങ്ങി. 

മമ്മൂക്ക മാത്രമല്ല ആശാ ശരത്,ദീപ്തി സതി എന്നിവരും നല്ല ഭംഗിയായിരുന്നു കാണാൻ..എന്നാലും സിനിമയിൽ ഇപ്പോഴും സൗന്ദര്യത്തെ പുകഴ്ത്തുന്ന രംഗങ്ങൾ മമ്മൂക്കയ്ക്ക് മാത്രം കിട്ടി…ശരിയാണ്..മാഷ് സുന്ദരൻ ആണ്..എപ്പോഴും ഇത് പറയണം എന്നില്ല കേട്ടോ സിനിമാക്കാരെ..യാത്ര ജീവിതത്തിൽ പല വഴിത്തിരിവുകളും കൊണ്ടു വരും എന്ന് പറയുന്നത് രാജകുമാരന്റെ ജീവിതത്തിൽ കൃത്യമാണ്.. മഞ്ജിമ എന്ന നായികയുമായി പരിചയപ്പെടാൻ അയാൾക്ക്‌ കഴിയുന്നത്‌ ഒരു യാത്രയിലൂടെയാണ്. 

മഞ്ജരി എന്നൊരു നായിക കൂടിയുണ്ട് സിനിമയിൽ..ആ നായികയോട് നായകന് പ്രണയം..അതിനു വെള്ളമൊഴിക്കാൻ കൂട്ടുകാരും മഞ്ജിമയും..ഇങ്ങനെയൊക്കെ അവിടെയും ഇവിടെയുമായി തട്ടിയും മുട്ടിയും ആദ്യ പകുതി തീരുമ്പോൾ വലിയ കാര്യമായ ബോറടി ഒന്നുമില്ല. കണാരന്റെ ചില കോമഡികൾ ചിരിപ്പിക്കുന്നുമുണ്ട്. 

രണ്ടാം പകുതിയിൽ അനാവശ്യമായി 3 പാട്ടുകളും ഒരു അപകട രംഗവും ഒരു കമ്മ്യൂണിറ്റി ഇഷ്യൂവും വരുന്നുണ്ട്. ഇതൊക്കെ എന്തിനാ?? But Why?? എന്ന് മുകേഷ് ചോദിക്കുന്നത് പോലെ ഞാൻ സ്വയം ചോദിച്ചു…3 പാട്ടും ഇത്രയും ഒക്കെയായാൽ ബോറടിക്കാതെ ഇരിക്കില്ലല്ലോ..അതേ..രണ്ടാം പകുതി ബോറിംഗ് ആയിരുന്നു. 

രാജകുമാരാൻ മാഷ് പറയുന്ന പല കാര്യങ്ങളിലെയും ഫിലോസഫി ഗംഭീരം ആയിരുന്നു. Will Try എന്ന് പറഞ്ഞതിന് ശേഷമുള്ള സംഭാഷണങ്ങളും പേർളിയോടുള്ള അഭിമുഖത്തിൽ പറയുന്ന പല കാര്യങ്ങളും നന്നായിരുന്നു. ഫീൽ ഗുഡ് എന്നൊക്കെ പറഞ്ഞാൽ ഇതും പെടും എന്ന് മറ്റുള്ള സോ കോൾഡ് ഫീൽ ഗുഡ് പടം പിടുത്തക്കാർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
 

ഇതാണ് കഥ എന്ന് ഊഹിച്ചാൽ മാത്രം മതി,ആ ഗതിയിൽ കഥ സഞ്ചരിക്കും..ക്ലൈമാക്സ്‌ അടക്കം അങ്ങനെ ആയിരുന്നു.എങ്കിലും നമ്മൾ പ്രതീക്ഷിക്കുന്നത് തന്നെ കാണും എന്ന് അറിഞ്ഞാലും ക്ലൈമാക്സ്‌ കഴിയുമ്പോൾ ഒരു ഫീൽ ഗുഡ് മൂവിയുടേതായ എല്ലാ ചേരുവകളും ചേർന്ന ഒരു സിനിമ കണ്ട ഫീൽ സമ്മാനിക്കും.  

മമ്മൂക്കയുടെ പ്രകടനം നന്നായിരുന്നു. പുള്ളിക്കാരന് അനായാസമായി ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രം. ആശാ ശരത് മുഴുവൻ സമയവും പുഞ്ചിരിച്ചു നല്ല സുന്ദരിയായി കാണപ്പെട്ടു. പ്രകടനവും കൊള്ളാം. ദീപ്തി സതിയുടെ പ്രകടനം ശരാശരിയും ഡബ്ബിങ് സിങ്ക് ഇല്ലാതെയും ആയിരുന്നു. ദിലീഷ് പോത്തൻ, ഇന്നസെന്റ്, ഹരീഷ് കണാരൻ എന്നിവർ ഇടക്കൊക്കെ ചിരിപ്പിക്കുകയും ഇടക്ക് കട്ട ചളികൾ പറയുകയും ചെയ്യുന്നു. പേർളി ചെറിയൊരു വേഷം ചെയ്തു. തസ്‌നി ഖാൻ ടൈപ്പ് കാസ്റ്റിംഗിന്റെ മറ്റൊരു ഉദാഹരണം. ഹാസ്യരൂപേണ ഒരു വേശ്യയെ കാണിക്കണം എങ്കിൽ ഇവരില്ലാതെ പറ്റില്ല എന്നായോ?? 

ഛായാഗ്രഹണം, പാട്ടുകൾ, പശ്ചാത്തല സംഗീതം തുടങ്ങി സിനിമയിലെ ടെക്നിക്കൽ ആയുള്ള ഒന്നും തന്നെ ശ്രദ്ധ പിടിച്ചു പറ്റിയില്ല.  മമ്മൂക്കയുടെ വസ്ത്രാലങ്കാരം ചെയ്ത ആളെ സമ്മതിക്കണം.. എന്താ കളർ സെൻസ്.. :p 

Final Word 

പ്രതീക്ഷകൾ ഒന്നും വെച്ചു പുലർത്താതെ കണ്ടാൽ ഒരു ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഒരു സിനിമയായി തോന്നാം ഈ ചിത്രം. സംതൃപ്തിയുടെ അളവുകൾ പലർക്കും പല തരത്തിൽ ആയിരിക്കും, എന്തെന്നാൽ ഈ സിനിമ പുതുതായി ഒന്നും തന്നെ നമുക്ക് ഓഫർ ചെയ്യുന്നില്ല. എന്നിരുന്നാലും ഒരു തവണ സമയം  പോകാനായി നിങ്ങൾക്ക് ഈ സ്റ്റാറിനെ, പുള്ളിക്കാരനെ കാണാം.. മറക്കാം…