പൈസാ വസൂൽ – ഒരു ഒന്നൊന്നര സ്പൂഫ് ട്രീറ്റ്‌. 

ബാലയ്യ നായകനായ 101 ആം ചിത്രം അടിമുടി ഒരു സ്പൂഫ് തന്നെയാണ്. താൻ ഇത്ര നാൾ അഭിനയിച്ച 100 പടങ്ങളെ മുഴുവനായി ഒരൊറ്റ ചിത്രത്തിലൂടെ ട്രോളണം എന്ന ഒരു ആഗ്രഹം ആകാം ഇതിന് പിന്നിൽ.. സംവിധായകനായ പുരി ജഗന്നാഥ്‌ കൂടി ആയപ്പോൾ സംഗതി ജോർ.. 

ലാലേട്ടൻ ഒരൊറ്റ രാത്രി കൊണ്ട് ഒരു ഏരിയ ഒഴിപ്പിച്ചത് ടിയാൻ എങ്ങനെയോ അറിഞ്ഞെന്നു തോന്നുന്നു. ഇതിൽ ഒരു ഏരിയയിൽ ചെന്നിട്ടു ഏത് വീട് വേണമെങ്കിലും സെലക്ട്‌ ചെയ്തോളാൻ ഐറ്റം എന്ന് വിളിക്കപ്പെടുന്ന ഒരു പെണ്ണിനോട് പറയുന്നുണ്ട്. ആ സ്ത്രീ കാണിക്കുന്ന വീട് ആ രാത്രി തന്നെ ഒഴിപ്പിച്ചു താനും ഒട്ടും മോശക്കാരനല്ല എന്ന് കാണിക്കുന്നുണ്ട്.  കസബയിലെ ഭവാനി ബാറിൽ വെച്ചുള്ള മമ്മൂക്കയുടെ ഫൈറ്റ് പുള്ളി അതേപോലെ അനുകരിച്ചപ്പോൾ ശെരിക്കും ഇക്കയെ പോലെ തന്നെ ഉണ്ടായിരുന്നു.  കസബ തെലുങ്കിൽ എടുത്താൽ ഇനി വേറെ ആളെ നോക്കണ്ടാ.. ഓക്കേ..  

Eve Teasing ന് എതിരാണ് നായകൻ എങ്കിലും ഒരു പാട്ട് സീൻ വന്നാൽ നായകൻ ഏതാ വില്ലൻ ഏതാ എന്ന് തിരിച്ചറിയാത്ത വിധം ആഭാസൻ ആകുന്ന നായകന്മാരെ ഹോൾസെയിൽ ആയി ബാലയ്യ ട്രോളുന്നുണ്ട്. സ്പർശനേ പുണ്യം എന്നാണല്ലോ അവിടെ..  എല്ലാ ഇന്റെർവൽ ബ്ലോക്കും ഒരു ട്വിസ്റ്റ്‌ വേണം എന്ന് നിര്ബന്ധം പിടിക്കുന്ന നായകന്മാർ ഇനി മേലാൽ അതങ്ങു മാറ്റി പിടിക്കും എന്നുറപ്പ്.. കാരണം നെഞ്ചത്ത് വെടി കൊണ്ട നായകൻ കാലിന്മേൽ കാലും കേറ്റി വെച്ചു സിഗരറ്റ് വലിക്കുന്നത് കാണുമ്പോൾ ട്വിസ്റ്റ്‌ വേണ്ടാ ജീവൻ മതി എന്നാരും പറഞ്ഞു പോകും..  

അയാം ദി ഹീറോറോറോ….. ആക്ഷൻ സ്റ്റാർട്സ്സ്സ്സ്സ്സ്…. എന്നിങ്ങനെ നീട്ടി നീട്ടി ഡയലോഗ് പറഞ്ഞതിനാൽ ആണോ എന്നറിയില്ല സിനിമയുടെ നീളം രണ്ടിൽ നിന്നു രണ്ടര ആയി.. സ്നേഹിച്ച പെണ്ണ് തട്ടിപോയാൽ അവളുടെ അനിയത്തിയെ ട്യൂൺ ചെയ്യുന്നത് ശെരിയാണോ എന്നൊന്നും ആരും ചോദിക്കരുത്.. അനിയത്തി ഇല്ലെങ്കിൽ അവരുടെ അമ്മയെ വരെ വേണേൽ നായകൻ ട്യൂൺ ചെയ്യും.. അമ്മയ്ക്ക് നായകനെക്കാൾ പ്രായം കുറവാകും എന്നത് വേറൊരു ട്വിസ്റ്റ്‌.. 

പുരി ജഗന്നാഥ്‌ അണ്ണാ… പോക്കിരി ഞങ്ങൾ കണ്ടതാണ്.. മഹേഷിനു ഇൻഡസ്ട്രിയൽ ഹിറ്റൊക്കെ കൊടുത്തത് അണ്ണനാണ്.. എന്ന് വെച്ചു ആ പടം തന്നെ ബാലയ്യയെ വെച്ചു റീമെയ്ക് ചെയ്യണോ?? അതും കോമയിൽ കിടക്കുന്ന ഒരാൾ നായകനെ പറ്റി Expert In Shooting… His Punch Will Shatter the Earth… He is our No.1 RAW Agent എന്നൊക്കെ പറയുമ്പോൾ സത്യായിട്ടും കരച്ചിൽ വന്നു..കാര്യം ഇതൊരു സ്പൂഫ് ഒക്കെയാണ്..എന്ന് വെച്ചു ഇങ്ങനെ കരയിപ്പിക്കാമോ… 
 

അർജുൻ റെഡ്ഢി പോലുള്ള പടങ്ങൾ ഇനിയും വേണം എന്നാണ് തെലുങ്കർ പറയുന്നത്.. അപ്പോൾ അവരും മാറി തുടങ്ങി പുരി അണ്ണാ.. ഇനി എത്ര നാൾ നിങ്ങളുടെ മസാല ഓടും എന്ന് കണ്ടറിയണം… ജയ് ബാലയ്യ എന്ന് പറഞ്ഞു പടം അവസാനിക്കുമ്പോൾ ബാലയ്യ തന്നെ പറയുന്നുണ്ട്.. ഈ പടം  Only For Fans And Family… Others Not Allowed എന്ന്… അപ്പോൾ അറിയാമല്ലോ… Others Not Allowed… 

Jai Balayya….

അയ്യോ… പറയാൻ മറന്നു.. ഈ പടത്തിൽ പുള്ളിയുടെ പേര് എന്താണ് എന്നറിയുമോ… 

“നന്ദമുറി ബാലകൃഷ്ണ” 

എങ്ങനെ?? കത്തിയോ??