2013 ൽ റിലീസായ ഒരു എക്സ്പെരിമെന്റൽ സിനിമയാണ് കല്യാണ സമയൽ സാദം. അതു വരെ പൗരഷമുള്ള ഒരു നായകനെ കണ്ട തമിഴ് സിനിമ ഇതിലൂടെ ലൈംഗിക ശേഷി താത്കാലികമായി നഷ്ടപ്പെട്ട നായകനെ കണ്ടു.  

നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ ലേഖ വാഷിങ്ടൺ നായിക ആകുമ്പോൾ പ്രസന്ന നായകൻ ആകുന്നു. ഒരു അറേഞ്ച് മാര്യേജ് ലവ് മാര്യേജ് ആയി മാറുന്നതും താൻ ആഗ്രഹിച്ച പോലുള്ള എല്ലാ ഫാന്റസിയും തന്റെ വിവാഹത്തിൽ ലഭിച്ചുവോ എന്നുള്ള നായികയുടെ ഉത്കണ്ഠയും അതിനിടയിലുള്ള നായകന്റെ ഉദ്ധാരണ ശേഷികുറവും കൂടെ ആകുമ്പോൾ വളരെ നല്ലൊരു അനുഭവമായി മാറുന്നു ഈ ചിത്രം.  

നായികാ നായകന്മാർ തുടങ്ങി സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മനോഹരമായ പ്രകടനം കാഴ്ച വെക്കുന്നു. നല്ല പാട്ടുകളും രസകരമായ ആഖ്യാനവും കൂടെ ചേരുമ്പോൾ നല്ലൊരു ചിത്രമായി മാറുന്നു കല്യാണ സമയൽ സാദം.