നമ്മുടെ ബലഹീനത നമ്മുടെ ഉള്ളിലെ ഭയം തന്നെയാണ്. ഭയപ്പെടില്ല എന്ന് നിശ്ചയിച്ച ഒരാളെ ആരാലും ഭയപ്പെടുത്താൻ സാധിക്കില്ല. ഏത് വിപത്തും ധൈര്യമായി നേരിടാൻ അവനു കഴിയും. എന്തിനു തങ്ങളുടെ മേൽ പതിക്കുന്ന, അല്ലെങ്കിൽ തങ്ങൾക്കു ഭീഷണി ആയേക്കാവുന്ന ആപത്തിനെ വരെ നേരിടാൻ സാധിക്കും. സ്റ്റീഫൻ കിങിന്റെ കഥയെ ആധാരമാക്കിയ It എന്ന ഹൊറർ ചിത്രവും അതു തന്നെയാണ് പറയുന്നത്.. പ്രേക്ഷകരെ ഭയപ്പെടുത്തി, രസകരമായി തന്നെ കഥ പറയുന്നു.

Movie – It (2017) 

Genre – Horror, Thriller 

Whats Good?? 

Jump Scare കൂടാതെ സിനിമയിൽ നില നിന്ന ഒരു ഭയം, Richie എന്ന കഥാപാത്രവും അവന്റെ സംഭാഷണങ്ങളും, മേക്കപ്പ്,  സൗണ്ട് ഡിസൈൻ, അഭിനേതാക്കളുടെ പ്രകടനം. 

Whats Bad?? 

രണ്ടേകാൽ മണിക്കൂർ എന്ന നീണ്ട ദൈർഘ്യം, ചില ക്ലീഷേ രംഗങ്ങൾ.  

Watch Or Not?? 

ഇംഗ്ലീഷ് സബ്ടൈറ്റിലോടു കൂടിയാണ് It റിലീസ് ആയത്. ഇന്ത്യൻ സെൻസർ ബോർഡ് രണ്ട് സീനുകളിൽ എന്തോ ബ്ലർ ചെയ്തു മറച്ചിരുന്നു. സൂപ്പർ മാർക്കറ്റിൽ നിന്നും നായിക എന്തോ അടിച്ച് മാറ്റുന്നുണ്ട്. അതെന്താണ് എന്നതും കുട്ടികളിൽ ഒരാൾ അതേ സൂപ്പർ മാർക്കറ്റിൽ പോകുമ്പോൾ അവിടെ മേശയിൽ വെച്ചിരിക്കുന്ന എന്തോ ബ്ലർ ചെയ്തു കളഞ്ഞു. A സർട്ടിഫിക്കേഷൻ നൽകിയ ഒരു പടത്തിൽ നിന്നും ഇങ്ങനെ ബ്ലർ ഒക്കെ കൊടുക്കുന്നത് ശരിയാണോ?? അതും ആകാംക്ഷ കൂടുതലുള്ള മലയാളികളോട്??…  

ഇതിന്റെ ഉത്തരം ഇന്റർവെൽ ആയപ്പോൾ എനിക്ക് തന്നെ കിട്ടി. മുകളിൽ പറഞ്ഞ പോലെ A സർട്ടിഫിക്കറ്റ് ആണ് പടം. ചിത്രത്തിലെ വയലൻസും അച്ഛൻ മകളെ മറ്റൊരു കണ്ണിൽ നോക്കുന്ന വിഷയവുമെല്ലാം ചേരുമ്പോൾ A സർട്ടിഫിക്കേറ്റ് അർഹിക്കുന്ന ചിത്രം തന്നെയാണ്. എന്നാൽ ഇന്നലെ ഞാൻ ചിത്രം കണ്ട സ്ഥലത്തു 18 ൽ താഴെയുള്ള കുട്ടികളെ കണ്ടിരുന്നു. ഇന്ത്യയിൽ ഇതൊന്നും നടപ്പാകില്ല എന്നറിഞ്ഞത് കൊണ്ടാകും സെൻസർ ബോർഡ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.. എന്തായാലും സിനിമയിലേക്കു വരാം..  

വെറും ജംപ് സ്‌കെയർ മാത്രമല്ല ചിത്രം ഉദ്ദേശിച്ചിരിക്കുന്നത്. പടം മുഴുവൻ എന്തോ ഒരു നിഗൂഢത ഒളിപ്പിച്ചിരിക്കുന്നു. എന്നാൽ പറയാൻ പോയ കാര്യം മുഴുവനായും പറയാതെ രണ്ടാം ഭാഗത്തിനായുള്ള വകുപ്പൊക്കെ മാറ്റി വെച്ചാണ് പടം അവസാനിക്കുന്നത്.  എന്നാൽ എല്ലാ ഹൊറർ ചിത്രങ്ങളിലെ പോലെയും ക്ലീഷേ ഇതിനെയും വിഴുങ്ങുന്നുണ്ട്.  

ജംപ് സ്‌കെയർ രംഗങ്ങൾ ഉണ്ടെന്ന് പറഞ്ഞല്ലോ.. അതു മൂന്നോ നാലോ സീനുകളിൽ മാത്രമായി ഒതുങ്ങുന്നു എന്നതും അതിനെ മാറ്റി നിർത്തിയാൽ ഒരു ഹൊറർ മൂഡ്‌ സിനിമ മുഴുവൻ ഉണ്ടെന്നല്ലാതെ ഭയപ്പെടുത്തുന്ന യാതൊന്നും തന്നെ ചിത്രത്തിലില്ല. കഥാപാത്ര വികസനത്തിനായി ധാരാളം സമയം ചിലവാക്കിയിട്ടുണ്ട്. രണ്ടേകാൽ മണിക്കൂർ ഒരു ഹൊറർ സിനിമയെ സംബന്ധിച്ചിടത്തോളം കൂടുതൽ അല്ലേ..  

Sleeping Beauty എന്ന Concept ഈ സിനിമയുടെ അവസാനം എന്ത് തേങ്ങയ്ക്കാണ് വന്നതെന്ന് മനസ്സിലാകുന്നില്ല.  നായികയെ ഒരാൾ ചുംബിക്കുമ്പോൾ അവൾ ഉണരുന്നു. ഇനി ഞാൻ നോവൽ വായിക്കാത്തത് കൊണ്ടാണോ എന്നറിയില്ല. എന്തായാലും ആ സീനൊക്കെ അനാവശ്യമായി തോന്നി. കുട്ടികൾ ആണെങ്കിലും മുതിർന്നവരെ പോലെയുള്ള പെരുമാറ്റവും പ്രണയവും തന്നെയാണ് സിനിമയിൽ പറയുന്നതും. കാലഘട്ടത്തിന്റെ മാറ്റം അനിവാര്യമാണല്ലോ..  

Conjuring Series നേക്കാളും ഡീസന്റ് ആയി തോന്നി ഈ ചിത്രം. സൗണ്ട് ഡിസൈൻ നന്നായിരുന്നു. മേക്കപ്പ് എന്ന കല പേടിപ്പിക്കാൻ എങ്ങനെ ഉപയോഗിക്കാമോ അതെല്ലാം നന്നായി തന്നെ ചെയ്തിട്ടുണ്ട്. റിച്ചി എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങളും മാനറിസവും നന്നായി ബോധിച്ചു. എന്നാൽ അവസാനം ഇതേ കഥാപാത്രം തന്നെ കാലങ്ങളായി തുടരുന്ന ക്ലീഷേ ഡയലോഗ് പറഞ്ഞപ്പോൾ മുഖം ചുളിഞ്ഞു.  

ആർട്ട് വർക്കുകൾ നന്നായിരുന്നു. പശ്ചാത്തലത്തിൽ Nightmare On Elm Street 5 പ്രദർശിപ്പിക്കുന്ന തീയേറ്ററും മറ്റുമൊക്കെയായി ഒരു ഹൊറർ മൂഡ്‌ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. Loser എന്നത് വെട്ടി Lover എന്നാക്കി മാറ്റിയതൊക്കെ ചെറിയ ചെറിയ നല്ല ആശയങ്ങൾ ആയിരുന്നു. ഓരോ കഥാപാത്രങ്ങളെയും അതിലൂടെ നമുക്ക് കൂടുതലായി മനസ്സിലാക്കാൻ പറ്റുന്നു.  

Final Word 

മൊത്തത്തിൽ നല്ലൊരു ഡീസന്റ് ഹൊറർ ചിത്രം. ജംപ് സ്‌കെയറുകൾ ഒഴികെ ഭയപ്പെടുത്തുന്നതായി യാതൊന്നും തന്നെ ഇല്ലെങ്കിലും സിനിമ മൊത്തത്തിൽ നല്ലൊരു അനുഭവം തന്നെയാണ്. നല്ലൊരു തീയേറ്ററിൽ കാണുക.. ആസ്വദിക്കുക..