ഒരു  വൈദികന്റെ അവിഹിതം,കൂടെ അതേ  വൈദികൻ വാമ്പയർ ആയി മാറുന്ന കഥ, അയാൾ ഒരു  സ്ത്രീയുടെ ശരീരത്തിലും സൗന്ദര്യത്തിലും മയങ്ങി അവൾക്കായി എന്തും ചെയ്യാൻ ഒരുങ്ങുന്നത്, അയാളെ തന്റെ വരുതിക്ക് നിർത്തുന്ന സർപ്പ സൗന്ദര്യമുള്ള സ്ത്രീ, തനിക്കേറ്റ അനീതിയ്ക്ക് പ്രതികാരം ചെയ്യാൻ പോലും ശേഷി നഷ്ടപ്പെട്ട മറ്റൊരു സ്ത്രീ.. ഒരു തെറ്റും ചെയ്യാതെ ഒരു നുണയുടെ പേരിൽ  ജീവൻ നഷ്ടപ്പെടേണ്ടി വരുന്ന ഒരുവൻ എന്നിങ്ങനെ ഒരുപാട് ജീവിതങ്ങൾ ഫാന്റസിയിൽ പൊതിഞ്ഞു റിയാലിറ്റി എന്ന് വിശ്വസിപ്പിക്കുന്ന ഒരു സിനിമ.  

Movie – Thirst (2009) 

Genre – Drama, Fantasy 

Original Language – Korean 

Song Kang Ho നായകനായ വാംപയർ ചിത്രം. തന്റെ കരിയറിൽ വ്യത്യസ്തയുള്ള സിനിമകൾ വേണമെന്നാഗ്രഹിക്കുന്ന കഴിവുള്ള ഒരു നടന്റെ അർപ്പണം എന്ന് വേണേൽ ഈ സിനിമയെ പറയാം..കാരണം പൂർണ്ണ നഗ്നനായി ഒരു പുരുഷ കഥാപാത്രം ആദ്യമായി ഒരു മെയിൻ സ്ട്രീം സിനിമയിൽ പ്രത്യക്ഷപ്പെട്ടത് ഇതിലൂടെ ആയിരുന്നു. 

ഒരു വൈദികൻ വാംപയർ ആയി മാറുന്നതും തുടർന്നുള്ള അവിഹിതവും കൊലപാതക പരമ്പരയും അയാളുടെ പ്രണയവും, പ്രണയിനിയുടെ അഭിലാഷവും പറയുന്ന സിനിമയിൽ മികച്ച അഭിനയമാണ് നായികയായ Kim Ok-Bin കാഴ്ച വെച്ചിരിക്കുന്നത്. സിനിമയിൽ മൊത്തം ഒരു അവർ അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ എന്ന് നാം ആലോചിച്ചു പോകും. 

ലൈംഗിക രംഗങ്ങളാൽ സമ്പന്നമാണ് ചിത്രം എങ്കിലും കഥ ആവശ്യപ്പെടുന്ന ഇടത്ത് മാത്രമേ അവ വരുന്നുള്ളൂ…തങ്ങളുടെ ഇമേജിനെ കുറിച്ച് വകവയ്ക്കാതെ ഇരുവരും ചെയ്ത ഈ കഥാപാത്രങ്ങളെ അഭിനന്ദിക്കാതെ വയ്യ. സെക്സ് മാത്രമല്ല ചോരയും ധാരാളം ഒഴുകുന്നുണ്ട് ഈ ചിത്രത്തിൽ..ഒരു വാംപയർ ആരെയും കൊല്ലാതെ ഇരിക്കാൻ നോക്കുമ്പോൾ മറ്റൊരാൾ ആനന്ദത്തിനു വേണ്ടി വരെ കൊല്ലുന്നു. ആ രംഗങ്ങളൊക്കെ കൊറിയക്കാർ അവരുടെ ഇഷ്ടപെട്ട വയലൻസിനാൽ നിറച്ചിട്ടുമുണ്ട്. 

പ്രണയമാണ് മറ്റൊരു വിഷയം. തനിക്കൊരിക്കലും ഒറ്റയ്ക്ക് ജീവിക്കാൻ കഴിയില്ല എന്നുറപ്പുള്ളതിനാലും അവളുടെ എന്ത് തെറ്റും അയാൾ ക്ഷമിക്കുന്നതിലും അയാൾ നല്ലൊരു കാമുകൻ തന്നെ..എന്നാൽ അവസാനം കാറിനു മുകളിൽ നിന്നും വീഴുന്ന രണ്ടു ഷൂ, സംതൃപ്തി നിറഞ്ഞ രണ്ട് കണ്ണുകൾ, സൂര്യോദയം എന്നിവയൊക്കെ ചിത്രം കാണുന്നവരെ ഒന്നിരുത്തി ചിന്തിപ്പിക്കും എന്ന് തീർച്ച. 
കൊറിയൻ സിനിമകളുടെ എന്റെ Top 10 ലിസ്റ്റിൽ ഈ പടം ഇടം പിടിക്കും..കാരണം ഈ സിനിമ കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. 

Click To Get Film