കിഷന്റെ മനസ്സിൽ സംഗീതം മാത്രമായിരുന്നു.അറിയപ്പെയുന്ന ഒരു ഗായകൻ ആകുക എന്നതായിരുന്നു അവന്റെ ആഗ്രഹം. സാമ്പത്തികമായ ബുദ്ധിമുട്ടുകളിൽ നട്ടം തിരിയുമ്പോഴും അവന്റെ ആഗ്രഹങ്ങളെ അവൻ കൂടെ ചേർത്തു പിടിച്ചിരുന്നു. ഇപ്പോൾ ഒരു  IAS ഓഫീസറുടെ കൊലപാതകത്തിന് അവനെ പോലീസ് പിടിച്ചു ലക്‌നൗ ജയിലിൽ അടച്ചിരിക്കുകയാണ്. കിഷൻ നിരപരാധിയാണ് എന്ന സത്യം ആരും വിശ്വസിക്കുന്നില്ല.  ഒരു ബാൻഡ് ജയിലിൽ നിന്നും വേണം എന്നുള്ള മന്ത്രിയുടെ ആവശ്യം കിഷൻ അറിയുന്നു. അവൻ ആ അവസരം ജയിൽ ചാടാനായി ഉപയോഗിച്ചാൽ?? 

Movie – Lucknow Central (2017) 

Genre – Prison Film 

Whats Good?? 

അഭിനേതാക്കളുടെ പ്രകടനം,  സംഭാഷണങ്ങൾ,  ക്ലൈമാക്സിലെ ഗാനം, പശ്ചാത്തല സംഗീതം. 

Whats Bad?? 

കഥയിൽ ഇടയ്ക്കിടെ വരുന്ന ലാഗിംഗ്,  ഖൈദി ബാൻഡ് എന്ന സിനിമയുമായുള്ള സാമ്യം.  

Watch Or Not?? 

ഫർഹാൻ അക്തർ നല്ലൊരു നടൻ കൂടിയാണ് എന്ന് അദ്ദേഹം തെളിയിച്ചതാണ്. ഒരു പ്രിസൺ ചിത്രവുമായി വരുമ്പോൾ സ്വാഭാവികമായും നല്ലൊരു ചിത്രം തന്നെ നമ്മൾ പ്രതീക്ഷിക്കും. ഇവിടെ പ്രതീക്ഷ തെറ്റിക്കുന്നില്ല, ലക്‌നൗ സെൻട്രൽ നല്ലൊരു സിനിമ തന്നെയാണ്. വികാരങ്ങൾക്കും ആഗ്രഹങ്ങൾക്കും സ്വാതന്ത്രത്തിനും തുല്യപ്രാധാന്യം നൽകിയ ചിത്രം മൊത്തത്തിൽ എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമോ എന്നതാണ്‌ സംശയം.  

കിഷൻ എങ്ങനെ ജയിലിൽ ആകുന്നു എന്നത് ആദ്യത്തെ 10 മിനിറ്റ് കൊണ്ട് പറഞ്ഞു ഉടനടി കഥയിലേക്ക് കടന്നപ്പോൾ വേഗത്തിൽ കഥ പറഞ്ഞു പോകുന്ന ഒരു സിനിമയെന്ന് കരുതിയാൽ നമുക്ക് തെറ്റി. പിന്നീട് അങ്ങോട്ട്‌ വളരെ പതുക്കെയാണ് കഥ നീങ്ങുന്നത്. ജയിലിലെ സംഘർഷാവസ്ഥയും ബാൻഡിനു വേണ്ടിയുള്ള മറ്റുല്ലവരെ കണ്ടെത്തലുമായി ആദ്യപകുതി കടന്നു പോകുമ്പോൾ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വിധത്തിൽ യാതൊന്നുമില്ല.  

റോണിത് റോയ് അവതരിപ്പിച്ച ജയിലർ കഥാപാത്രം നന്നായിരുന്നു. അദ്ധേഹത്തെ കാണുമ്പോൾ തന്നെ ഭയം തോന്നും. അദ്ദേഹം ഒരു നിർണായകമായ ഡയലോഗ് പറയുമ്പോൾ ഇന്റർവെൽ വരുന്നു. അപ്പോൾ ഒരു ഉണർവ് തോന്നി രണ്ടാം പകുതി കാണുമ്പോൾ രണ്ട് പാട്ടുകൾ അടക്കമുള്ള പല രംഗങ്ങളും വീണ്ടും നമ്മെ പതുക്കെ കഥ പറയുന്ന രീതിയിലേക്ക് നയിക്കുകയാണ്. നമ്മൾ പ്രതീക്ഷിക്കുന്നത് ത്രിൽ എലമെൻറ്സ് ക്ലൈമാക്സിൽ ലഭിക്കുന്നുണ്ട്. പക്ഷെ അതു വളരെ കുറച്ചു സമയം മാത്രം നിലനിർത്താനേ സംവിധായകന് കഴിഞ്ഞുള്ളു..  

ഫർഹാൻ,  ഗിപ്പി, ഡയാന പെന്റി, റോണിത് റോയ് തുടങ്ങി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ എല്ലാം നന്നായിരുന്നു. അഭിനയം എന്ന വിഭാഗത്തിൽ കുറ്റമോ കുറവോ ഇല്ല. രവി കിഷന്റെ വേഷം നന്നായി രസിപ്പിച്ചു. അദ്ദേഹം ഇടയ്ക്കിടെ യൂണിഫോമിന്റെ കളറിനെ കുറിച്ച് പറയുന്നത് രസകരമായിരുന്നു. ഡയാന പെന്റിയുടെ പ്രകടനവും നന്നായിരുന്നു. കൂടുതൽ സിനിമയിൽ കാണാൻ ഇടവരട്ടെ..  

ക്ലൈമാക്സിനു തൊട്ടുമുമ്പുള്ള ഗാനവും പടം തുടങ്ങിയപ്പോൾ ഉള്ള ഗാനവും നന്നായിരുന്നു. പശ്ചാത്തല സംഗീതം സിനിമയോട് ചേർന്ന് നിന്നു. 

Last Word

മൊത്തത്തിൽ ഒരു ആവറേജ് അനുഭവമാണ് ഫർഹാൻ അക്തറിന്റെ പുതിയ ചിത്രം എനിക്ക് നല്കിയത്. ഖൈദി ബാൻഡ് എന്ന സിനിമയുമായുള്ള സാമ്യം എങ്ങനെ വന്നു എന്നതിനുള്ള ന്യായീകരണം അവസാനം നല്കിയതിനു പകരം ആദ്യം തന്നെ പറഞ്ഞു എങ്കിൽ നന്നായേനെ.പക്ഷെ അതൊരു വലിയ പോരായ്മയായി തോന്നിയില്ല എന്നതാണ് സത്യം.