പ്രേക്ഷകരെ കബളിപ്പിക്കുക എന്നത് രസകരമായ കാര്യമാണ്. പറയാനുള്ള സസ്പെൻസ് ഊഹിച്ചെടുക്കുന്ന പ്രേക്ഷകരെ മറ്റു ചില കാര്യങ്ങൾ കാണിച്ചു തെറ്റിദ്ധരിപ്പിക്കുകയും അവർ അതേപറ്റി ആലോചിക്കുമ്പോൾ ശരിക്കുള്ള സസ്പെൻസ് പുറത്താക്കുകയും ചെയ്യുന്നത് ചില സംവിധായകരുടെ തന്ത്രമാണ്.. ആ ഗണത്തിൽ പെടുന്ന ഒരു ചിത്രം.  

Movie – Hide And Seek (2013) 

Genre – Thriller 

Original Language – Korean 

ചെറുപ്പത്തിൽ ഒരു കേസിൽ അകപ്പെട്ട് ജയിലിലായ തന്റെ സഹോദരനെ അന്വേഷിക്കുന്ന നായകൻ, നായകനും സഹോദരനും തമ്മിലുള്ള ഭൂതകാലത്തിലെ നിഗൂഢത, അതിനിടയിൽ നടക്കുന്ന കൊലപാതകങ്ങൾ ഇവയൊക്കെയാണ് ഈ  സിനിമയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങൾ. 

രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ അവസാനം വരെ പ്രേക്ഷകരെ സസ്പൻസിന്റെ മുൾമുനയിൽ നിർത്തുന്നില്ല.ഒരു ഘട്ടം കഴിയുമ്പോൾ സസ്പെന്സിന്റെ ആവശ്യമില്ല എന്ന് തീരുമാനിച്ചു ബാക്കിയുള്ള സമയം ഒരു ത്രില്ലർ ആക്കി മാറ്റുന്നുണ്ട്.ചേസിംഗ്, സർവൈവൽ എന്നിവയൊക്കെ അത്യാവശ്യം നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുമുണ്ട്. 

ബോറടിപ്പിക്കാതെ പറയാൻ വന്ന കാര്യം പറഞ്ഞു സസ്‌പെൻസും ത്രില്ലും ഒക്കെയായി നീങ്ങുന്ന സിനിമ ഒരു തവണ മുഷിപ്പില്ലാതെ കാണാൻ സാധിക്കുന്ന ഒന്നാണ്. 

Click To Get Film