നമ്മുടെ കലൂർ ആസാദ് റോഡിലുള്ള Kettle എന്ന റെസ്റ്റോറന്റിനെ പറ്റിയാണ് ഞാൻ പറയാൻ പോകുന്നത്.  കലൂരിലെ ബ്ലോക്ക്‌ കാരണം ആസാദ് റോഡ് വഴി കത്രിക്കടവ് എത്തി അവിടുന്ന് സൗത്തിലേക്ക് പോകാൻ ഒരുങ്ങവേയാണ് നല്ല വർണ്ണത്തിൽ അലങ്കരിച്ച Kettle കണ്ണിൽ പെട്ടത്.  എന്നാൽ ഒന്ന് കയറിയേക്കാം എന്ന് കരുതി.

വിഷ്ണു എന്നയാളാണ് സ്വാഗതം ചെയ്തത്.മാനേജർ ആണെന്നറിയിച്ചു.നല്ല ആതിഥ്യ മര്യാദയോടുള്ള പെരുമാറ്റം എന്നേ ആകർഷിച്ചു. റോസ് ടീ,സമുസ പ്ലാറ്റർ എന്നിവയാണ് കൂടുതലും ചിലവാകാറു എന്ന് പറഞ്ഞപ്പോൾ അതൊന്നും രുചിക്കാൻ തീരുമാനിച്ചു. റിയൽ റോസ് പെറ്റൽസ് അടങ്ങിയ റോസ് ടീ ഒരു പുതിയ അനുഭവം ആയിരുന്നു.അവർ സെർവ് ചെയ്ത ടീ കപ്പ്‌ എനിക്ക് ഇഷ്ടമായി.എവിടുന്നു വാങ്ങി എന്ന് ചോദിച്ചപ്പോൾ ഒരു കുസൃതി ചിരിയോടെ ആണെങ്കിലും സ്ഥലം പറഞ്ഞു തന്നു. 

5 വ്യത്യസ്ത സമൂസയും ടിപ്പും അടങ്ങുന്ന പ്ലാറ്ററിൽ Veg,Beef,Chicken,Fish,Chocolate സമൂസകളാണ് അടങ്ങിയത്. ഓരോ ടിപ്പും ഓരോ സമൂസയ്ക്ക് വേണ്ടിയാണ് എന്ന് പറഞ്ഞു.കണ്ണടച്ച് കഴിക്കൂ സാർ എന്ന് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു. പക്ഷെ കണ്ണടച്ച് കഴിച്ചപ്പോൾ ആണ് 5 ടിപ്പുകളും എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നറിഞ്ഞത്. 

കർണാടകയിലെ ഹസ്സൻ എന്ന സ്ഥലത്തു ലഭിക്കുന്ന ബിരിയാണി ഉണ്ടെന്ന് പറഞ്ഞപ്പോൾ എന്താണ് വ്യത്യാസം എന്നറിയാൻ ആകാംക്ഷയായി. അതു കഴിച്ചു നോക്കിയാൽ മാത്രമേ അറിയാൻ കഴിയൂ എന്ന് ഷെഫ് ആയ റഹിം പറഞ്ഞു. എന്നാൽ പിന്നേ എടുക്കാൻ പറഞ്ഞു. 
സ്ഥിരം കഴിക്കുന്ന ബിരിയാണികളിൽ നിന്നും വ്യത്യസ്തമായ ഒന്ന്. ചിക്കൻ 65 ന്റെ കൂടെ അറേബിയൻ ഖ്വാവയും കൂടെ ആയപ്പോൾ ജോർ! നമ്മൾ അധികം രുചിച്ചിട്ടില്ലാത്ത സ്‌പൈസസ് ആയിരുന്നു എന്ന് തോന്നി.എന്താണെന്ന് ചോദിച്ചപ്പോൾ ഷെഫ് റഹീമിന് പറയാൻ മടി. വേണ്ട..ഞാൻ ഏതായാലും അടുക്കളയിൽ കേറാൻ പോകുന്നില്ല..അപ്പോൾ ഷെഫിന്റെ സീക്രെട് അങ്ങനെ തന്നെ ഇരിക്കട്ടെ..

എന്തായാലും വളരെ നല്ലൊരു ഭക്ഷണം കഴിച്ച അനുഭൂതി ആയിരുന്നു എനിക്ക്. അളവ് കൂടുതൽ ആയതിനാൽ ബിരിയാണി കഴിച്ചു തീർക്കാൻ കുറച്ചു ബുദ്ധിമുട്ടി എന്നതല്ലാതെ കുറവുകൾ ഒന്നുമില്ല. ഇത്രയും രുചികരമായ ബിരിയാണി ബാക്കി വെക്കരുതല്ലോ…ഇറങ്ങുമ്പോൾ ബില്ല് 310 രൂപ. 150 രൂപ ബിരിയാണി( ലാഭം…നല്ല ലാഭം) 

100 രൂപ സമുസ പ്ലാറ്റർ ( ലാഭം…വലിയ ലാഭം) 

60 രൂപ റോസ് ടീ ( ലാഭം…വലിയ നല്ല ലാഭം) 

ലെബനീസ് ഷവർമ തങ്ങളുടെ സ്പെഷ്യൽ ആണെന്ന് പറഞ്ഞപ്പോൾ അതും ഒന്ന് രുചിക്കാമെന്നു കരുതി..ഇതേവരെ ലെബനീസ് ഷവർമ കഴിച്ചിട്ടില്ലല്ലോ..എങ്ങനെ ഉണ്ടാകുമെന്ന് നോക്കണമല്ലോ…

മനോഹരമായി അലങ്കരിച്ചു മരത്തിന്റെ പലകയിൽ ഷവർമ എത്തി. രണ്ടായി മുറിച്ചിരിക്കുന്നു. കഴിച്ചു നോക്കിയപ്പോൾ ചിക്കൻ ക്രിസ്പിയായി വേറൊരു രുചിയിൽ…കൊള്ളാം…നല്ലൊരു പുതിയ രുചി….

180 രൂപയാണ് ആ റോളിന് ഈടാക്കിയത്. അതിത്തിരി കൂടി പോയില്ലേ എന്ന് ചോദിച്ചപ്പോൾ ചിക്കൻ ഫില്ലിംഗ് മാത്രമേ ഇതിൽ ഉള്ളൂ എന്നും അനാവശ്യ പച്ചക്കറി ഒന്നും ഇട്ടിട്ടില്ല എന്ന് പറഞ്ഞപ്പോൾ ന്യായമായി തോന്നി. എന്നാലുംഭാവിയിൽ  ഈ റേറ്റിൽ എന്തെങ്കിലും ഒന്ന് പരിഗണിക്കണം എന്നൊരു ഉപദേശവും നൽകി പുറത്തിറങ്ങി. 

Quality & Quantity എന്നിവയിൽ വിട്ടുവീഴ്ചയൊന്നുമില്ല. കഴിച്ചു മടുത്ത വിഭവങ്ങളിൽ നിന്നും ഒരു മാറ്റമാണ് Kettle നമുക്ക് നല്കുന്നത്. തീർച്ചയായും നല്ലൊരു അനുഭവം തന്നെയാണ്…

Click To Get Location Navigation