കാണാതായ സഹോദരിയെ തേടിയെത്തുന്ന നായികയുടെ കഥയാണ് ചിത്രം പറയുന്നത്. മുഴുവൻ സമയവും പ്രാർത്ഥനയുമായി നടക്കുന്ന അവരുടെ അമ്മ ഇതേപ്പറ്റി അധികം വ്യാകുലപ്പെടാത്തതും തുടർന്ന് കാണാതായ സഹോദരിയോട്‌ അടുപ്പമുള്ളവർ കൊല്ലപ്പെടുകയും ചെയ്യുമ്പോൾ ഇതിന്റെ പിന്നിലെ രഹസ്യം തേടാനായി ഒരു പോലീസുകാരനും നായികയും ഇറങ്ങിത്തിരിക്കുന്നു.  

Movie – Living Death AKA Possessed (2009)

Genre – Thriller 

സൂപ്പർ നാച്ചുറൽ പവറിന്റെ കഥ പറയുന്ന ഈ സിനിമയിൽ ഹൊറർ എന്നൊരു എലമെന്റ് അധികം നൽകിയതായി കാണുന്നില്ല.ഒരു കേസന്വേഷണം എന്ന രീതിയിലാണ് ചിത്രം പുരോഗമിക്കുന്നതും. തുടർച്ചയായുള്ള കൊലപാതകങ്ങളും അതിന്റെ ഉത്തരം തേടിയുള്ള യാത്രയുമായി കഥ പുരോഗമിക്കുമ്പോൾ ട്വിസ്റ്റ്‌ അല്ലെങ്കിൽ സസ്പെൻസ് ഒന്ന് പറയുന്ന വഴിത്തിരിവുകൾ ഒന്നും ഒരുക്കാതെ തന്നെ കഥ അവസാനിപ്പിക്കുന്നു. 

ഒരു മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ ഒന്നര മണിക്കൂർ പ്രേക്ഷകർക്ക് ആകാംക്ഷയൊക്കെ നൽകുന്നു എങ്കിലും ക്ലൈമാക്സ്‌ അതെല്ലാം നശിപ്പിച്ചു നമ്മുടെ പ്രതീക്ഷയെ നശിപ്പിക്കുന്നു.മൊത്തത്തിൽ ശരാശരിയിൽ താഴെയുള്ള ഒരു ചിത്രമായി തോന്നി. 

Click To Get Film