വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പെട്ടെന്ന് ഭാവിവധുവിനെ കാണാതെയാകുന്നു. അന്വേഷണം എവിടെയും എത്താതെ നിൽക്കുമ്പോൾ കൈക്കൂലി കേസിന് ശിക്ഷിക്കപ്പെട്ടു ജോലി നഷ്ടപ്പെട്ട ബന്ധുവായ പഴയ ഒരു പോലീസുകാരന്റെ സഹായം തേടുന്നു. അയാളുടെ അന്വേഷണം ശരിയായ ദിശയിൽ എത്തുമ്പോൾ ഞെട്ടിക്കുന്ന കാര്യങ്ങളാണ് നായകൻ അറിയുന്നത്.  

Movie – Helpless (2012) 

Genre – Crime Drama 

കുറ്റം ചെയ്യുന്നയാളുടെ POV യിലൂടെ കഥ പറയുന്ന പല സിനിമകളും ഇറങ്ങിയിട്ടുണ്ട്. അതെല്ലാം എത്രത്തോളം പ്രേക്ഷകന്റെ മനസ്സിൽ തങ്ങി നിൽക്കുന്നുവോ, അതാകും ആ സിനിമയുടെ വിജയം. അത്തരത്തിൽ വളരെ ഇമോഷണലായി കഥ പറയുന്ന ഒരു ചിത്രം.  

ഈ ചിത്രത്തെ പറ്റി ഒരു മിസ്റ്ററി ത്രില്ലർ എന്നൊക്കെ നിങ്ങൾക്ക് നെറ്റിൽ കാണാൻ കഴിഞ്ഞേക്കാം. എന്നാൽ ഇമോഷണലി കഥ പറയുന്ന ഒരു ക്രൈം ഡ്രാമ ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. മിസ്റ്ററി എന്ന് പറയത്തക്ക ഒന്നും തന്നെ ഇല്ലായിരുന്നു. മാത്രമല്ല ത്രിൽ അടിപ്പിക്കാനുള്ള ഭാവമൊന്നും പതിയെ പതിയെ കഥ പറയുന്ന ഈ സിനിമയ്ക്ക് ഇല്ലായിരുന്നു.  

നായികയുടെ അത്യുഗ്രൻ പ്രകടനവും പ്രണയവും കഥ ഇമോഷണലായി പറയുന്ന രീതിയും ഒക്കെയായി മൊത്തത്തിൽ ഈ ചിത്രം നല്ലൊരു ചിത്രം തന്നെയാണ്. പക്ഷെ എത്രത്തോളം ആസ്വദിക്കാൻ കഴിയും എന്നത് ഓരോരുത്തരുടെയും അഭിരുചി അനുസരിച്ചിരിക്കും.  

Click To Get Film