🔺Kingsman സിനിമകൾക്ക് മാത്രം സാധിക്കുന്ന ചില സ്പൂഫ് രംഗങ്ങളുണ്ട്. അല്ലേ?? 

🔻അതേ.ജെയിംസ്‌ ബോണ്ട്‌ പടങ്ങളടക്കം സകല സ്പൈ ചിത്രങ്ങളെയും വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും.  

🔺പുതിയ സിനിമയും അങ്ങനെ തന്നെയല്ലേ?? 

🔻പിന്നല്ലാതെ..ഒരു വൻ താരനിര തന്നെയുണ്ട് ഇപ്രാവശ്യം. വിശദമായി പറയാം..  

🎥  Movie – Kingsman – The Golden Circle (2017) 

🎬  Genre – Spoof 

🔰🔰🔰Whats Good??🔰🔰🔰

സ്പൂഫ് സീനുകൾ തന്നെ. Poppy Land എന്ന പേരിൽ ദുഷ്ടകഥാപാത്രത്തിന്റെ ഒരു താവളം കാണിക്കുന്നുണ്ട്. ചിരിച്ച് ഒരു വഴിയാകും,  ആക്ഷൻ രംഗങ്ങൾ, സംഭാഷണങ്ങൾ, സ്റ്റെല്ലർ കാസ്റ്റിംഗ്, കഥാപാത്രങ്ങളുടെ പേരുകൾ.  

🔰🔰🔰Whats Bad??🔰🔰🔰

നീണ്ട ദൈർഘ്യം, ചിലയിടങ്ങളിലെ CGI പ്രശ്നങ്ങൾ.  

🔰🔰🔰Watch Or Not??🔰🔰🔰

കിങ്‌സ്‌മാൻ സീരിസിലെ ആദ്യത്തെ ചിത്രം നല്ലൊരു സ്പൂഫ് കോമഡി ആയിരുന്നു. രണ്ടാമത്തെ ചിത്രം വലിയൊരു താരനിരയുമായി വരുമ്പോൾ പ്രതീക്ഷ വാനോളം ആയിരുന്നു.  പ്രതീക്ഷ തെറ്റിക്കാതെ നല്ലൊരു സ്പൂഫ് വിരുന്നു തന്നെയാണ് ഇവർ ഒരുക്കിയത്.  

എല്ലാ ബോംബ്‌ കഥയെയും പോലെ ലോകത്തെ രക്ഷിക്കൽ തന്നെയാണ് ഈ സിനിമയുടെയും കഥ. ഇത്തവണ വില്ലത്തിയാണ്. ജൂലിയാന മൂർ തന്റെ റേഞ്ചിന് അഭിനയിച്ചില്ല എങ്കിലും കൊള്ളാമായിരുന്നു. പിന്നേ എടുത്തു പറയേണ്ടത് Pedro Pascal ന്റെ പ്രകടനമാണ്. ബാറിൽ വെച്ചുള്ള ഒരു ഫൈറ്റ് ഉണ്ട്. തകർത്തു. പുള്ളിയുടെ പേരാണ് രസം.. ജാക്ക് ഡാനിയൽസ്.. വിസ്‌കി എന്നും വിളിക്കും.  

Colin Firth ഹാരി ആയി അംനേഷ്യ വന്ന കഥാപാത്രമായി നല്ല പ്രകടനം ആയിരുന്നു. പൂമ്പാറ്റയും ഹാരിയും നല്ല കെമിസ്ട്രി ആയിരുന്നു. 🙂 ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങളിൽ എല്ലാം പുള്ളി തകർത്തു. Channing Tatum ടെക്വില ആയി അഭിനയിക്കുന്നു. ചെറിയൊരു വേഷം ആണെങ്കിലും ഇനിയുള്ള സീരീസ് പുള്ളിക്കാരനിലൂടെ ആയിരിക്കുമെന്ന് ക്ലൈമാക്സ്‌ കാണിക്കുന്നുണ്ട്.  വട്ടായി ഡാൻസ് ചെയ്യുന്ന ഒരു സീനുണ്ട്.. എന്റമ്മോ.. ചിരിപ്പിച്ചു കൊന്നു…  

ഹാലി ബെറിയും ചെറിയൊരു വേഷത്തിൽ വരുന്നുണ്ട്. ജിഞ്ചർ എന്നാണ് പേര്. Statesman എന്ന സീക്രട് ഏജൻസിയിലെ എല്ലാവരുടെയും പേരുകൾ ലിക്വറിന്റെ പേരുകളാണ് എന്നതാണ് രസം.  മറ്റൊരു ഹൈലൈറ്റ് എന്തെന്നാൽ Elton John പുള്ളിക്കാരനായി തന്നെ അഭിനയിക്കുന്നതാണ്. ക്ലൈമാക്സിൽ റോബോട്ട് നായകളുടെ മുന്നിൽ ടിയാൻ വരുന്ന സീനൊക്കെ മാസ്സ് ആയിരുന്നു.  

നായകനായ Taren Egerton അഭിനയത്തിലും ആക്ഷനിലും വൈകാരിക രംഗങ്ങളിലും ( Lol ) അടിപൊളി ആയിരുന്നു. ഓൾമോസ്റ്റ് എല്ലാ ഫ്രെയിമിലും പുള്ളിക്കാരനുണ്ട്. നല്ല എനർജിയോടെ കൈകാര്യം ചെയ്തു. Mark Strong ഒന്ന് നൊമ്പരപ്പെടുത്തി എന്ന് പറയാതെ വയ്യ.  

രണ്ട് മണിക്കൂറിൽ കൂടുതലുണ്ട് ഈ സിനിമ. അത്രയും നീളം വേണമായിരുന്നോ എന്നൊരു സംശയം. കൂടാതെ ചില രംഗങ്ങളിൽ ഗ്രാഫിക്സ് കുറച്ചു കല്ലുകടി ആയി തോന്നി. എന്നാൽ അതു ഇവർ സ്പൂഫായി ഉപയോഗിച്ചതാകുമോ എന്ന് നമ്മെ കൊണ്ട് തോന്നിപ്പിക്കുന്നതാണ് അവരുടെ വിജയം.  

🔰🔰🔰Last Word🔰🔰🔰

മനസ്സ് തുറന്ന് ചിരിക്കാൻ, ചടുലമായ ആക്ഷൻ രംഗങ്ങൾ ഒക്കെയുള്ള ഒരു എന്റർടെയിനർ പ്രതീക്ഷിക്കുന്നു എങ്കിൽ നിങ്ങളെ നിരാശപ്പെടുത്തില്ല. ഒരു തവണ കണ്ടു ചിരിച്ചു മറന്നു കളയാവുന്ന ഒരു സിനിമ ആണെങ്കിൽ പോലും ഇനിയൊരു മൂന്നാം ഭാഗം വരുകയാണെങ്കിൽ അതു കാണാൻ നമുക്ക് തോന്നും. കാരണം കിങ്‌സ്‌മാൻ സംതിങ് സ്പെഷ്യൽ തന്നെയാണ്.