1793 ലെ ജോസിയൻ ഭരണത്തിലെ രാഷ്ട്രീയ അഴിമതികൾ അന്വേഷിക്കാൻ രാജാവ് ഏറ്റവും പ്രഗത്ഭനായ ഡിറ്റക്ടീവിനെ ഏൽപ്പിക്കുന്നു. രാഷ്ട്രീയക്കാരുടെ അഴിമതി കൊലപാതകങ്ങളിൽ കലാശിക്കുന്നു എന്ന് മനസ്സിലാക്കുന്നു. പക്ഷെ ഡിറ്റക്ടീവ് ഒരു കൊലപാതകക്കേസിൽ ഫ്രെയിം ചെയ്യപ്പെടുന്നു. ജയിലിൽ അടക്കപെടുന്ന അയാൾ ഒരു കള്ളനോടൊപ്പം രക്ഷപെടുന്നു. രാജാവ് ഒരു വിധവയുടെ കൊലപാതകകേസ് കൂടി അയാളെ ഏൽപ്പിക്കുന്നു. അതും അഴിമതി കേസും തമ്മിൽ എന്തോ ബന്ധമുള്ളതായി ഡിറ്റക്ടീവ് K സംശയിക്കുന്നു.  

Movie – Detective K – The Secret Of The Virtous Widow (2011) 

Genre – Investigation Comedy Thriller. 

സരസനായ ഒരു ഡിറ്റക്ടീവിനെ നമുക്ക് കാണാം. എന്നാൽ ഷെർലോക്ക് ഹോംസിനെ പോലെ അതിവിദഗ്ധനും. നായമോഷ്ടാവ് എന്ന നിലയിൽ പരിചയപ്പെടുന്ന ഒരാളുമായി അയാളുടെ അന്വേഷണം പുരോഗമിക്കുമ്പോൾ നർമവും ത്രില്ലും മാസ് രംഗങ്ങളും സിനിമയിൽ എത്തിച്ചേരുന്നു.  

ക്രിസ്ത്യൻ മതം സ്വീകരിക്കുന്നവരെ ഒരു കാലത്ത് കൂട്ടക്കൊല ചെയ്തിരുന്നതിനെ പറ്റിയൊക്കെ സിനിമ സീരിയസായി തന്നെ സമീപിക്കുന്നുണ്ട്. അക്കാലത്തെ രാജ്യത്തെ രാഷ്ട്രീയ ഉപദേശകരും ഉദ്യോഗസ്ഥരുടെയും സ്വാർത്ഥ താല്പര്യങ്ങളും അവരുടെ കൊടും ചതിയും അനാവരണം ചെയ്യുന്നുണ്ട്.  

പ്രധാന കഥയിൽ ട്വിസ്റ്റുകളോ സസ്പെൻസോ വരുന്നില്ല. എന്നാൽ നമ്മൾ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ സിനിമയിൽ നടക്കുന്നുണ്ട്. സീരിയസ് സീനുകൾക്കിടയിൽ കോമഡി രംഗങ്ങൾ വരുന്ന വിധം നന്നായിരുന്നു. ഒരിക്കൽ പോലും രസച്ചരട് പൊട്ടാതെ നല്ല രീതിയിൽ തന്നെയാണ് നർമം കൈകാര്യം ചെയ്തിരിക്കുന്നത്.  

വലിയൊരു വിജയമായിരുന്ന ഈ സിനിമയ്ക്ക് രണ്ടാം ഭാഗവും ഇറങ്ങിയിട്ടുണ്ട്. ഒരു കംപ്ലീറ്റ് എന്റർടൈനർ കാണണം എന്നാഗ്രഹമുള്ളവർക്ക് ഈ ചിത്രം തിരഞ്ഞെടുക്കാം.  

Click To Get Film