ഒരു കേസ് പോലും തോൽക്കാത്ത വക്കീലിനെ തേടി പുതിയൊരു കേസ് എത്തുന്നു. വലിയൊരു പണക്കാരന്റെ ഡ്രൈവർ ഒരു കൊലപാതകകേസിൽ പെടുന്നു. ഡ്രൈവറെ എങ്ങനെയും രക്ഷപ്പെടുത്തണമെന്ന് അയാൾ ആവശ്യപ്പെടുന്നു. ശവശരീരം ഇനിയും ലഭിച്ചിട്ടില്ല എന്ന് നായകന്  മനസ്സിലാകുന്നതോടെ കേസ് ജയിക്കും എന്നൊരു പ്രതീക്ഷ ഉയരുന്നു. എന്നാൽ കേസ് നീങ്ങുന്നതോടെ അപ്രതീക്ഷിതമായ പല കാര്യങ്ങളും അരങ്ങേറുന്നു.  

Movie – The Advocate – A Missing Body (2015) 

Genre – Thriller, Comedy 

ഡെഡ്ബോഡി ഇല്ലാത്ത ഒരു കേസ് തന്നെ സംബന്ധിച്ച് എളുപ്പം വിജയിക്കാം എന്ന് കരുതുമ്പോൾ താൻ ഒരു കാലത്ത് സ്നേഹിച്ചിരുന്ന പെണ്ണ് തന്നെ എതിരെ വാദിക്കാൻ എത്തുന്നു. ജയം ആർക്കു വേണം എന്നുള്ള വാശിയുള്ള പോരാട്ടത്തിനിടയിൽ അവർ ഇരുവരും വിചാരിക്കാത്ത സംഭവങ്ങൾ അരങ്ങേറുന്നു.  

ത്രില്ലും കോമഡിയും കലർന്ന ആഖ്യാനം. നമ്മൾ കാണുന്ന കഥാപാത്രങ്ങൾ എങ്ങനെ പെരുമാറുമെന്നു ഊഹിക്കാൻ പോലും പറ്റില്ല എന്നത് രസകരമായ കാര്യമാണ്. പടത്തിന്റെ പകുതിയിൽ തന്നെ രണ്ട് ട്വിസ്റ്റ്‌ നല്കുന്നതോടു കൂടി ആകാംക്ഷ കൂടുമെന്നത് സത്യം. എന്നാൽ പിന്നീട് അങ്ങോടുള്ള കഥാഗതി കൊറിയൻ പടങ്ങൾ കണ്ടു ശീലിച്ചവർക്ക് ഊഹിക്കാൻ പറ്റുന്നതാണ്.  

രണ്ട് മണിക്കൂറിൽ താഴെയുള്ള ഈ കോമഡി ത്രില്ലർ നമ്മെ മുഷിപ്പിക്കുന്നില്ല. ത്രില്ലർ പ്രേമികൾക്ക് ഒരു തവണ കാണാനുള്ള വകയൊക്കെ നൽകുന്നുണ്ട് ചിത്രം. 

Click To Get Film