🔺ചില സിനിമകൾ കണ്ടു കഴിയുമ്പോൾ അങ്ങനെയാ… കണ്ണും മനസ്സും നിറയും… 

🔻ഇതേ കഥ തന്നെ മുൻപ് രണ്ട് തവണരണ്ട് ഭാഷയിൽ കണ്ടിട്ടുണ്ട്.. അപ്പോൾ എങ്ങനെയാ?? 

🔺പക്ഷെ അഭിനേതാക്കൾ വേറെയല്ലേ… മാത്രമല്ല മറ്റേ രണ്ട് വേർഷനുകൾ കണ്ടതാണെങ്കിലും ഇത് നിങ്ങളെ തൃപ്‌തരാക്കും.. 

🎥ചിത്രം – ഉദാഹരണം സുജാത (2017) 

🎬വിഭാഗം – ഫാമിലി ഡ്രാമ 

🔰🔰🔰Whats Good??🔰🔰🔰

കഥ, തിരക്കഥ, അഭിനേതാക്കളുടെ പ്രകടനങ്ങൾ, ഇമോഷണൽ സീൻസ്, പശ്ചാത്തല സംഗീതവും ഗാനങ്ങളും 

🔰🔰🔰Whats Bad??🔰🔰🔰

പലയിടങ്ങളിലായുള്ള ലാഗിംഗ് ( എല്ലാവർക്കും തോന്നണം എന്നില്ല) 

🔰🔰🔰Watch Or Not??🔰🔰🔰

തെലുങ്കിലും തമിഴിലും മസാല സിനിമകളാണ് ബോംബ്‌ കഥയുമായി വരുന്നതെങ്കിൽ മലയാളത്തിൽ ബോംബ്‌ കഥയുമായി വരുന്നത് ഫീൽ ഗുഡ് പടങ്ങളാണ്. അത്തരത്തിലുള്ള ഒരുപാട് ബോംബ്‌ ഫീൽ ഗുഡ് പടങ്ങൾ കണ്ടു കണ്ടു ഈയിടെയായി ഇത്തരം പടങ്ങളോട് ഒരു മടുപ്പ് തോന്നിയിരുന്നു എന്നത് സത്യം. എന്നാൽ  ഉദാഹരണം  സുജാത ഈ കാറ്റഗറിയിൽ പെടുന്നില്ല. കാരണം Nil Battey Sannata എന്ന ഹിന്ദി ചിത്രത്തിന്റെ റീമെയ്ക് ആണ് ഈ ചിത്രം.  

സ്വര ഭാസ്കർ, അമല പോൾ എന്നിവർ അഭിനയിച്ച അതേ കഥാപാത്രത്തെ മഞ്ജു വാര്യർ അവതരിപ്പിക്കുമ്പോൾ യാതൊരു കുറ്റമോ കുറവോ പ്രേക്ഷകർക്ക് ഫീൽ ചെയ്യുന്നില്ല എന്ന് ഉറപ്പിച്ചു പറയാം. കാരണം ഇമോഷണൽ രംഗങ്ങൾ എല്ലാം ഒറ്റ ഷോട്ടിൽ  പകർത്തിയിരിക്കുന്നു. നല്ലൊരു അഭിനേത്രിക്ക് മാത്രമേ ഈ കഥാപാത്രത്തെ ഇത്രമേൽ ഭംഗിയാക്കുവാൻ കഴിയൂ.. മകൾ കട്ടിൽ നീക്കിയിടുമ്പോൾ മുഖത്ത് വരുന്ന ഭാവമൊക്കെ മഞ്ജുവിലെ പ്രതിഭ വിളിച്ചോതുന്നു.  

മകളായി അഭിനയിച്ച അനശ്വരയുടെ പ്രകടനവും കൊള്ളാമായിരുന്നു. എന്നാൽ മറ്റുള്ള പതിപ്പുകൾ വെച്ചു ആരെങ്കിലും താരതമ്യത്തിന് മുതിർന്നാൽ പിന്നിലെ ബെഞ്ചിൽ ഇരിപ്പിടം ഉറപ്പിക്കേണ്ടി വരും. നെടുമുടി വേണുവിന്റെ കഥാപാത്രത്തെ പറ്റി പറയുകയാണെങ്കിൽ ഫീൽ ഗുഡ് സിനിമകളിൽ നായകനോ നായികയ്‌ക്കോ ഇൻസ്പിരേഷൻ നല്കാൻ ആരെങ്കിലും ഉണ്ടാകും. പ്രധാനമായും വയസ്സായവർ.. അതാണ്‌.. പക്ഷെ പ്രേക്ഷകന് മടുപ്പുളവാക്കാതെ നല്ല സംഭാഷണങ്ങളിലൂടെ അദ്ദേഹം നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു.  

ജോജോ ഈ സിനിമയുടെ നിർമാതാവും ഇതിലെ ഒരു റോൾ ചെയ്തയാളുമാണ്. ഇടയ്ക്കിടെ ഡയലോഗ് ഡെലിവറി ബാലചന്ദ്ര മേനോനെ അനുസ്മരിപ്പിച്ചു എങ്കിലും രസകരമായി ആ കഥാപാത്രത്തെ അവതരിപ്പിച്ചു.  

മംമ്‌ത മോഹൻദാസ് നല്ലൊരു കഥാപാത്രമായി അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. പിന്നേ കുറച്ചു സ്കൂൾ കുട്ടികളും അവരുടെ റോൾ ഗംഭീരമാക്കിയിട്ടുണ്ട്. 

പാട്ടുകളിലൂടെ കഥ പറയുന്ന രണ്ടാം പകുതി ഒരുപക്ഷേ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. എന്നാൽ വരികളുടെ അർത്ഥമറിഞ്ഞു സിനിമ കണ്ടാൽ നല്ലൊരു അനുഭവമാകും. അതിനെ ശരിവെക്കുന്നതാണ് പശ്ചാത്തല സംഗീതവും.. ഓരോ രംഗത്തിനും സാഹചര്യത്തിനും പറ്റിയ പശ്ചാത്തല സംഗീതം സിനിമയെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നു.  

ചിത്രത്തിലെ ഒരു അപകടരംഗം വളരെ മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്.ക്ലൈമാക്സിനോട് ചേർന്നുള്ള BGM, സംഭാഷണങ്ങൾ എന്നിവയും നന്നായിരുന്നു.

🔰🔰🔰Last Word🔰🔰🔰

അമ്മയും മകളും തമ്മിലുള്ള ബന്ധവും സ്വപ്‌നങ്ങൾ കാണുന്ന തലമുറയിൽ സ്വപ്നം കാണാൻ മറക്കുന്നവർക്കുള്ള, ജീവിതത്തിൽ ഒരു ലക്ഷ്യം വേണം എന്ന് മനോഹരമായി മനസ്സിൽ വരച്ചിടുന്ന ഈ ചിത്രം ദൈവത്തിന്റെ ഏറ്റവും മനോഹരസൃഷ്ടി അമ്മയാണ് എന്നും പറയുന്നു. കണ്ടിറങ്ങുമ്പോൾ നിങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞിരിക്കും.. 🙂