🔺ഡാാ…Snatch പോലെയൊരു സിനിമ മലയാളത്തിൽ വരുമോ എന്നൊക്കെ ഞാൻ മുൻപ്  ചിന്തിച്ചിരുന്നു. 

🔻തരംഗം തരുന്ന വ്യത്യസ്ത പ്രേക്ഷകർ അംഗീകരിച്ചാൽ ഭാവിയിൽ Snatch അല്ല Pulp Fiction പോലെയുള്ള സിനിമകൾ വരെ വരാം… 

🔺അതു നേരാ..പക്ഷെ സ്വീകരിക്കണം… 

🎥ചിത്രം – തരംഗം 

🎬വിഭാഗം – കോമഡി, ക്രൈം 

🔰🔰🔰Whats Good??🔰🔰🔰

സിനിമ തരുന്ന ഒരു ഫ്രഷ് ഫീൽ, കാസ്റ്റിംഗ്, കഥാപാത്രങ്ങളുടെ വികസനം, തിരക്കഥ, താരങ്ങളുടെ മത്സരിച്ചുള്ള അഭിനയം, അടുത്തത് എന്താകുമെന്ന് എന്താകുമെന്ന് ഒരു ക്ലൂ പോലും തരാതെയുള്ള ആഖ്യാനം, സിറ്റുവേഷൻ കോമഡി, 

🔰🔰🔰Whats Bad??🔰🔰🔰

അതിഥി താരത്തെ തിരഞ്ഞടുത്തപ്പോൾ ഉള്ള കാസ്റ്റിംഗ് പിഴവ്. 

🔰🔰🔰Watch Or Not??🔰🔰🔰

ഒരു സിനിമ കാണാൻ തീരുമാനിക്കുന്നു എങ്കിൽ പരമാവധി ആദ്യദിനം ആദ്യത്തെ ഷോ തന്നെ കാണുന്നതാണ് ഇന്നത്തെ കാലത്ത് നല്ലത്. കാരണം ചില ചിത്രങ്ങളുടെ ജോണർ പോലും അറിയാതെ കണ്ടാൽ ആസ്വാദനം കൂടും. തരംഗം എന്ന ക്രൈം കോമഡിയിലെ  തുടക്കത്തിലെ 10 മിനിറ്റ് എന്നിലെ പ്രേക്ഷകനെ വളരെയധികം തൃപ്തിപ്പെടുത്തി ഞാൻ കാണാൻ പോകുന്നത് നല്ലൊരു സിനിമയാകും എന്നൊരു തോന്നൽ ജനിപ്പിച്ചു. പ്രതീക്ഷ തെറ്റിക്കാതെ തന്നെ സിനിമ അവസാനിക്കുജയും ചെയ്തു.

സിനിമയുടെ കഥയെ പറ്റിയോ മറ്റോ ഒന്നും പറയുന്നില്ല. എത്രയും വേഗം പടം കണ്ടു നിങ്ങൾ സ്വയം ആസ്വദിക്കുക. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങളിലെ പല ക്രിയേറ്റീവ് സീനുകളും ( ഒരുപാട് ക്രിയേറ്റിവിറ്റി സിനിമയിലുണ്ട്. ടൈറ്റിൽ കാർഡ് മുതൽ സംവിധായകന്റെ ഇൻസ്പിരേഷൻ ലിസ്റ്റ് വരെ) പുറത്തായാൽ ഞാൻ അനുഭവിച്ച ഒരു ഫ്രഷ് ഫീൽ നിങ്ങൾക്ക് കിട്ടുമെന്ന് തോന്നുന്നില്ല. 

ഓരോ കഥാപാത്രങ്ങളുടെയും വികസനം ഗംഭീരമായാണ് പറഞ്ഞിരിക്കുന്നത്. അതിനൊത്ത കാസ്റ്റിംഗ് ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു. നായകന്മാരായ ടോവിനോയും ബാലുവും ബാലുവും കൂടാതെ ചിത്രത്തിൽ വരുന്ന എല്ലാ താരങ്ങളും മത്സരിച്ചഭിനയിച്ചു എന്ന് തന്നെ പറയാം.ജിമ്മി എന്ന കഥാപാത്രം ( ചെറിയൊരു വേഷം ) ചെയ്തയാൾ വരെ വളരെ നന്നായി അഭിനയിച്ചിരിക്കുന്നത് നമുക്ക് കാണാം.. 

കാസ്റ്റിംഗിന്റെ മേന്മ പറയുമ്പോൾ കഴിവുള്ള രണ്ട് നായികമാരെ തരംഗം നമുക്ക് സമ്മാനിച്ചിട്ടുണ്ട്.അതിൽ എടുത്തു പറയേണ്ടത്  നേഹ അയ്യർ ആണ്.ഓമന എന്ന കഥാപാത്രത്തെ സിനിമ കഴിഞ്ഞും ഓർത്തിരിക്കുന്നു എങ്കിൽ അതു നേഹയുടെ വിജയമാണ്. അതേപോലെ തന്നെ ശാന്തി ബാലചന്ദ്രൻ എന്ന കഴിവുള്ള നായികയെയും നമുക്ക് ലഭിച്ചിരിക്കുന്നു. 

മനോജ്‌ K ജയൻ, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, വിജയ രാഘവൻ, സൈജു കുറുപ്പ് തുടങ്ങിയ ആളുകളും ചിത്രത്തിലുണ്ട്. ഇതിൽ ഓരോരുത്തരുടെ കഥാപാത്രങ്ങളെ വെച്ചും പുതിയൊരു സിനിമയെടുക്കാം, അതുപോലെ ഓരോ കഥാപാത്രത്തെയും നമ്മളിലേക്ക് അടുപ്പിക്കുന്നുണ്ട്. തുടക്കം മുതൽ വലിയ ബിൽഡപ്പ് കൊടുത്തു വന്ന രഘു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ എനിക്ക് കാസ്റ്റിംഗിലെ ഒരു ചെറിയ പിഴവായി തോന്നി. കുറച്ചൂടെ പ്രായമുള്ള ബിജു മേനോൻ പോലൊരു ആളായിരുന്നു എങ്കിൽ നന്നായേനെ എന്ന് തോന്നി. 

അടുത്തത് എന്ത് നടക്കുമെന്ന് ഒരു ക്ലൂ പോലും തരാതെയാണ് സിനിമയുടെ കഥപറച്ചിൽ. അതിൽ നർമം അനാവശ്യമായി ചേർക്കാതെ ഓരോ സാഹചര്യത്തിനും അനുസരിച്ചുള്ള നർമരംഗങ്ങൾ സിനിമയുടെ പ്രധാന പോസിറ്റീവ് ആണ്. ആദ്യപകുതിയുടെ അത്ര പേസിങ് രണ്ടാം പകുതിക്കില്ല എന്ന കാര്യം ഓർമിപ്പിക്കുന്നു. അതിനാൽ ലാഗടിച്ചു തുടങ്ങുമ്പോൾ എന്തെങ്കിലും ഒരു ട്വിസ്റ്റ്‌ ( സസ്പെൻസ് അല്ല…വഴിത്തിരിവ്…K…) നൽകി നമ്മെ എൻഗേജ്ഡ് ആക്കുന്നു. 

🔰🔰🔰Last Word🔰🔰🔰

പുതുമയുള്ള ചിത്രം എന്ന് പറയുന്നില്ല..പക്ഷെ കണ്ടും കേട്ടും മടുത്ത രീതിയിലല്ല ഈ സിനിമ കഥ പറയുന്നത്. മാത്രമല്ല രണ്ടര മണിക്കൂർ ചിരിപ്പിച്ചു ചെറിയൊരു ഫാന്റസി ലോകമൊക്കെ കാണിച്ചു സിനിമ അവസാനിക്കുമ്പോൾ നിങ്ങൾക്ക് നഷ്ടം തോന്നില്ല. തരംഗം ഒരു തരംഗമാക്കിയാൽ ഭാവിയിൽ മലയാള സിനിമയിൽ മാറ്റങ്ങളുടെ തരംഗം ഉണ്ടാകും.